Subscribe Us

പബ്ളിക്കായി ദീപികയ്ക്ക് മുത്തം നല്‍കി രണ്‍വീര്‍

ബോളിവുഡിലെ സൂപ്പര്‍താരജോഡികളാണ് രണ്‍വീര്‍ സിങും ദീപിക പദുക്കോണും. ഇരുവരും പ്രണയത്തിലാണെന്ന കാര്യവും ബോളിവുഡില്‍ പാട്ടാണ്. പൊതുസമക്ഷം ഈ പ്രണയം അവര്‍ തുറന്നുപറഞ്ഞിട്ടുമുണ്ട്.
സാധാരണബോളിവുഡിലെ പ്രണയജോഡികള്‍ പാപ്പരാസികളുടെ കാമറകണ്ണുകളില്‍ നിന്ന് അകലംപാലിക്കുകയാണ് പതിവ്. കാമുകനോ കാമുകിയോ ആയി പോകുമ്പോള്‍ പലപ്പോഴും ഇവരില്‍ നിന്നുമൊക്കെ ഒഴിഞ്ഞുമാറി നടക്കുകയാണ് പലതാരങ്ങളും ചെയ്യുക.
എന്നാല്‍ രണ്‍വീറിനും ദീപികയ്ക്കും ഇതൊരു പ്രശ്നമേയല്ല. ഷൂട്ടിങിന്റെ തിരക്കുകഴിഞ്ഞ് വിമാനത്താവളത്തിലെത്തിയ ദീപികയെ യാത്രയാക്കാന്‍ രണ്‍വീറിന് നടിയുടെ കാറിനടുത്ത് എത്തിയിരുന്നു. യാത്രയാകുന്നതിന് മുന്‍പ് ആലിംഗനം ചെയ്ത് ഒരു സ്നേഹചുംബനവും നല്‍കിയാണ് ദീപികയെ യാത്രയാക്കിയത്.

Post a Comment

0 Comments

CLOSE ADS


CLOSE ADS