Subscribe Us

'പ്രേമ'ത്തിലെ സെലിന്‍ ദിലീപിന്റെ നായിക

പ്രേമ'ത്തിലെ സെലിന്‍ ആയി ശ്രദ്ധനേടിയ മഡോണ സെബാസ്റ്റ്യന്‍ ഇനി ദിലീപിന്റെ നായിക. കാല്‍നൂറ്റാണ്ടിനുശേഷം സിദ്ദിഖ് ലാല്‍ കൂട്ടുകെട്ടിലൊരുങ്ങുന്ന 'കിങ് ലയറി'ലൂടെയാണ് മഡോണ മലയാളത്തിന്റെ സ്‌ക്രീനില്‍ വീണ്ടുമെത്തുന്നത്.

സിദ്ദിഖ് രചനയും ലാല്‍ സംവിധാനവും നിര്‍വഹിക്കുന്ന 'കിങ് ലയര്‍' നുണയനായ ഒരു യുവാവിന്റെ കഥയാണ്. വാളക്കുഴി ഫിലിംസിന്റെ ബാനറില്‍ ഔസേപ്പച്ചന്‍ വാളക്കുഴി നിര്‍മിക്കുന്ന ചിത്രം ക്രിസ്മസ് റിലീസായി തീേയറ്ററുകളിലെത്തും.

ഒരുപാട് പ്രത്യേകതകളുള്ള സത്യനാരായണന്‍ എന്ന കഥാപാത്രമാണ് ദിലീപിന്റേത്. പുതുതലമുറ യുവത്വത്തിന്റെ പ്രതിനിധിയായ അഞ്ജലി എന്ന വേഷമാണ് മഡോണയ്ക്ക്. ഗായിക കൂടിയായ മഡോണ 'പ്രേമ'ത്തിനു ശേഷം തമിഴില്‍ വിജയ് സേതുപതിക്കൊപ്പം 'സൂതുകാവും' എന്ന ചിത്രത്തിലാണ് അഭിനയിച്ചത്. 

ലാല്‍, ആശാശരത്, സൗബിന്‍ താഹിര്‍ തുടങ്ങിയവരാണ് 'കിങ് ലയറി'ലെ മറ്റ് താരങ്ങള്‍. ആല്‍ബിയാണ് ക്യാമറ. സംഗീതസംവിധാനം ദീപക് ദേവ്. ചിത്രീകരണം പ്രധാനമായും ബാങ്കോക്കിലാണ്.

കൊച്ചിയാണ് മറ്റൊരു ലൊക്കേഷന്‍. ഔസേപ്പച്ചന്‍സ് സ്‌ക്രീന്‍ മീഡിയയാണ് വിതരണക്കാര്‍.

Post a Comment

0 Comments

CLOSE ADS


CLOSE ADS