/*-------------------------------------------- Rounded Social Media Share Buttons for Blogger Designed by: https://sandeep980.blogspot.in -----------------------------------------------*/ .mobileshare { text-align: center; } .mobileshare a { background: #3a579a; color: white; display: inline-block; font-size: 20px; width: 125px; height: 125px; line-height: 125px; margin: 0 2px 6px; border-radius: 50%; margin-left: 15px; } .mobileshare a:hover{ background: #314a83; } .mobileshare1 { text-align: center; } .mobileshare1 a { background: #35465C; color: white; display: inline-block; font-size: 20px; width: 75px; height: 75px; line-height: 75px; margin: 0 2px 6px; border-radius: 50%; } .mobileshare1 a:hover{ background: #4d617a; } .mobileshare2 { text-align: center; } .mobileshare2 a { background: #00abf0; color: white; display: inline-block; font-size: 20px; width: 75px; height: 75px; line-height: 75px; margin: 0 2px 6px; border-radius: 50%; } .mobileshare2 a:hover{ background: #0092cc; } .mobileshare3 { text-align: center; } .mobileshare3 a { background: #cd1c1f; color: white; display: inline-block; font-size: 20px; width: 75px; height: 75px; line-height: 75px; margin: 0 2px 6px; border-radius: 50%; } .mobileshare3 a:hover{ background: #ae181a; } .mobileshare5 { text-align: center; } .mobileshare5 a { background: #34af23; color: white; display: inline-block; font-size: 20px; width: 75px; height: 75px; line-height: 75px; margin: 0 2px 6px; border-radius: 50%; } .mobileshare5 a:hover{ background: #hover-color; }

Subscribe Us

തൂങ്കാവനവുമായി കമല്‍ രജനിചിത്രം ആഗസ്തില്‍

Share this:



സൂപ്പര്‍താരചിത്രങ്ങളുടെ അണിയറവിശേഷങ്ങളില്‍ കോളിവുഡ് നിറയുകയാണ്, കമലഹാസന്‍ പോലീസ് വേഷത്തിലെത്തുന്ന സസ്‌പെന്‍സ് ത്രില്ലര്‍ തൂങ്കാവനവും ലിംഗക്കുശേഷം രജനികാന്ത് അഭിനയിക്കുന്ന പുതിയചിത്രത്തിന്റേയും വിശേഷങ്ങളാണ് തമിഴകത്ത് ചര്‍ച്ചയാകുന്നത്.

കമലഹാസന്റെ സ്വന്തം നിര്‍മ്മാണകമ്പനിയായ രാജ്കമല്‍ നിര്‍മ്മിക്കുന്ന തൂങ്കാവനത്തിന്റെ ആദ്യപോസ്റ്ററുകള്‍ പുറത്തുവന്നുകഴിഞ്ഞു, വിശ്വരൂപം ഉള്‍പ്പെടെയുള്ള കമല്‍ ചിത്രങ്ങളുടെ സഹസംവിധായകനായി പ്രവര്‍ത്തിച്ച എം.രാജേഷാണ് ചിത്രത്തിന്റെ സംവിധായകന്‍. രജനികാന്ത് നായകനാകുന്ന ചിത്രത്തിന്റെ പേരില്‍ ഇനിയും തീരുമാനമായിട്ടില്ല. ചെന്നൈയിലും വിദേശരാജ്യങ്ങളിലുമായി ചിത്രകരിക്കുന്ന സിനിമയുടെ സംവിധായകന്‍ പി.എ.രഞ്ജിത്താണ്. കാര്‍ത്തിനായകനായ മദ്രാസിന്റെ സംവിധായകനാണ് രഞ്ജിത്ത്.
 ബാഷ,യന്തിരന്‍ എന്നിവയുടെ 2ാം പതിപ്പുകളാണ് രജനിയുടേതായി ഇനിവരാനിരിക്കുന്നതെന്ന അടക്കം പറച്ചിലുകള്‍ കോളിവുഡില്‍ സജ്ജീവമായിരുന്നു എന്നാല്‍, യുവസംവിധായകനുമായി ചേര്‍ന്നുള്ള തന്റെ പുതിയചിത്രം ആഗസ്ത്തില്‍ ആരംഭിക്കുമെന്ന് താരം തന്നെ നേരിട്ട് വ്യക്തമാക്കികയായിരുന്നു.ഇന്ത്യക്കകത്തും പുറത്തുമായി 120 ദിവസം ചിത്രീകരണം നടക്കുന്ന സിനിമയുടെ പ്രധാനലൊക്കേഷന്‍ മലേഷ്യ,ഹോംങ്ങ്‌കോങ്ങ്,തായ്‌ലന്റ് എന്നിവിടങ്ങളാണ്. കലൈപുലി എസ്.താനുവാണ് ചിത്രത്തിന്റെ നിര്‍മ്മാതാവ്.
തമിഴിലും തെലുങ്കിലുമായാണ് കമല്‍-രജനിചിത്രങ്ങള്‍ ഒരുങ്ങുന്നത്. വേട്ടയാട് വിളയാട് എന്നചിത്രത്തിനുശേഷം കമലഹാസന്‍ പോലീസ് വേഷത്തിലെത്തുന്നചിത്രമാണ് തൂങ്കാവനം.മന്‍മഥന്‍ അമ്പിനുശേഷം തൃഷ ചിത്രത്തിലൂടെ കമലിന്റെ നായികയാകും.പ്രകാശ്‌രാജ് തൂങ്കാവനകത്തിലൊരു പ്രധാന വേഷം കൈകാര്യ ചെയ്യുന്നു ്.തിരുവമ്പാടിതമ്പാനിലൂടെ മലയാളത്തിനുപരിചിതമായ കന്നട-തമിഴ് താരം കിഷോറാണ് ചിത്രത്തിലെ വില്ലന്‍.ആടുകളം,വനയുദ്ധം തുടങ്ങിയ ചിത്രത്തിലെ വേഷങ്ങളാണ് കിഷോറിനെ കമലിന്റെ വില്ലനാക്കിയത്.ഹൈദരബാദിലും ചെന്നൈയിലുമായി തുങ്കാവനം പുരോഗമിക്കുകയാണ്.

വലിയൊരുഇടവേളക്കുശേഷം കൊട്ടിഘോഷിച്ചു പുറത്തുവന്ന രജനികാന്ത്ചിത്രം ലിംഗയും കമലഹാസന്റെ ഉത്തമവില്ലനും തമിഴകത്ത് പ്രതീക്ഷക്കൊത്ത് ഉയര്‍ന്നിരുന്നില്ല. ദൃശ്യത്തിന്റെ തമിഴ്പതിപ്പായ പാപനാശമാണ് കമലിന്റേതായി പ്രദര്‍ശനത്തിനെത്തുന്ന അടുത്തചിത്രം. വിശ്വരൂപം2 ആഗസ്തില്‍ തീയ്യറററുകളിലെത്തും

Post a Comment

0 Comments

CLOSE ADS


CLOSE ADS