ദോഹയിലെ കത്താറ കള്‍ച്ചറല്‍ വില്ലേജിന് മുന്നില്‍ ആയിരക്കണക്കിന് പക്ഷികള്‍ക്ക് കൂടൊരുക്കാന്‍ തയ്യാറാക്കിയിരിക്കുന്ന നിര്‍മിതി
ദോഹ: വികസനം ലക്ഷ്യമിട്ടുള്ള പരക്കംപാച്ചിലിനിടയില്‍ മരങ്ങളെയും കിളികളെയും കുറിച്ച് ചിന്തിക്കാത്ത മലയാളികള്‍ക്കുമുന്നിലേക്കിതാ ഖത്തറിന്റെ മണ്ണില്‍നിന്ന് ഒരു നല്ല മാതൃക.
ദോഹയിലെ കത്താറ കള്‍ച്ചറല്‍ വില്ലേജിന് മുന്നിലാണ് ആയിരക്കണക്കിന് പക്ഷികള്‍ക്ക് കൂടൊരുക്കാന്‍ ആകര്‍ഷകമായ നിര്‍മിതി ഒരുക്കിയിരിക്കുന്നത്. മരങ്ങള്‍ മുറിച്ചുമാറ്റിയും കുന്നിടിച്ചും മനുഷ്യര്‍ നിര്‍മിക്കുന്ന ഫ് ളാറ്റുകളെക്കാള്‍ മനോഹരമായാണ് പക്ഷികള്‍ക്കായുള്ള കൂടുകള്‍ നിര്‍മിച്ചിരിക്കുന്നത്. അതിന്റെ സുഖം അനുഭവിച്ചറിഞ്ഞോ എന്തോ പല വര്‍ണത്തിലും വര്‍ഗത്തിലുംപെട്ട ആയിരക്കണക്കിന് കിളികളാണ് ഇതില്‍ കൂടുകൂട്ടിയിരിക്കുന്നത്.
ലോക വിനോദസഞ്ചാര ഭൂപടത്തില്‍ ഖത്തര്‍ ഉയര്‍ത്തിക്കാട്ടുന്ന സാംസ്‌കാരിക ഗ്രാമത്തിലേക്ക് എത്തുന്നവരെ വരവേല്‍ക്കുന്നത് ഈ 'ഫ്ലൂറ്റിലെ' കിളികളാണ്. കിളികള്‍ പറന്നുനടക്കുന്ന അന്തരീക്ഷത്തില്‍ എത്തുന്നതോടെ കിലോമീറ്ററുകള്‍ താണ്ടിയെത്തുന്നതിന്റെ യാത്രാ ക്ഷീണവും ചൂടും അലിഞ്ഞ് ഇല്ലാതാകുന്നതായി സന്ദര്‍ശകര്‍ പറയുന്നു.
പരുന്തുകളെയും പ്രാവുകളെയും ഇണക്കി വളര്‍ത്തുകയെന്നത് ഖത്തറുകാരുടെ സംസ്‌കാരത്തിന്റെതന്നെ ഭാഗമാണ്. സമ്പത്തിന്റെ കൊടുമുടിയില്‍ നില്‍ക്കുമ്പോഴും സംസ്‌കാരം കൈവിട്ടുള്ള ഒരു കളിക്കും ഖത്തറികള്‍ തയ്യാറല്ല. കോടിക്കണക്കിന് രൂപ മുടക്കി മരുഭൂമിയെ പച്ചപുതപ്പിച്ച് തയ്യാറാക്കിയ പൈതൃക ഗ്രാമത്തിന്റെ കവാടത്തില്‍ പക്ഷികള്‍ക്കുള്ള കൂട് നിര്‍മിച്ചതും ആ സംസ്‌കാരത്തിന്റെ മഹിമ സന്ദര്‍ശകരിലേക്ക് എത്തിക്കാനാണെന്ന് കത്താറയുടെ പ്രവര്‍ത്തനങ്ങള്‍ക്ക് ചുക്കാന്‍ പിടിക്കുന്നവര്‍ പറയുന്നു.
മണ്ണും സിമന്റും മരങ്ങളും മാത്രം ഉപയോഗിച്ചാണ് കത്താറയുടെ കവാടത്തില്‍ കിളികള്‍ക്കായുള്ള ഈ ഫ്‌ലാറ്റ് നിര്‍മിച്ചിരിക്കുന്നത്. മനുഷ്യന്‍ നിര്‍മിച്ച കൂടുകളില്‍ കിളികള്‍ കൂടുകൂട്ടാറില്ലെന്നാണ് പക്ഷി നിരീക്ഷകര്‍ പൊതുവേ പറയാറുള്ളത്. എന്നാല്‍, കത്താറയിലെ കൂടുകളില്‍ കിളികള്‍ ഒഴിഞ്ഞൊരു സമയമില്ലെന്നുതന്നെ പറയാം.
മെയ് ഒമ്പത് മുതല്‍ ലോകം ദേശാടനക്കിളിദിനമായി ആഘോഷിക്കുകയാണ്. ആ ആരവങ്ങള്‍ക്കിടയിലും ഉയര്‍ന്ന് നില്‍ക്കുന്നത് കത്താറയിലെ ഈ കിളിക്കൂടും അതിലെ ആയിരക്കണക്കിന് കിളികളുടെ പാട്ടുമായിരിക്കും.

0 Comments