Subscribe Us

ജോണ്ടി റോഡ്സിന് പെൺകുഞ്ഞ്; പേര് ഇന്ത്യ

ദക്ഷിണാഫ്രിക്കയുടെ മുൻ ക്രിക്കറ്റ് താരവും മുംബൈ ഇന്ത്യൻസിന്റെ ഫീൽഡിങ് കോച്ചുമായ ജോണ്ടി റോഡ്സിന് പെൺകുഞ്ഞ്, കുഞ്ഞിന് പേരുമിട്ടു - ഇന്ത്യ. റോഡ്സിന്റെ ഭാര്യ മെലാനി റോഡ്സ് മുംബൈ സാന്താക്രൂസിലെ സൂര്യ മദർ ആൻഡ് ചൈൽഡ് കെയർ ആശുപത്രിയിലാണ് മകൾക്കു ജന്മം നൽകിയത്. കഴിഞ്ഞ മൂന്നുമാസമായി വെള്ളത്തിൽ പ്രസവിക്കുന്നതിനായി (വാട്ടർ ബർത്ത്) തയാറെടുപ്പിലായിരുന്നു മെലാനി. അമ്മയ്ക്കും കുഞ്ഞിനും ഏറ്റവും ഗുണപ്രദമായ രീതിയാണ് വെള്ളത്തിലെ പ്രസവമെന്ന് സാന്താക്രൂസ് ആശുപത്രിയിലെ ഡോക്ടർമാർ പറഞ്ഞു.

Post a Comment

0 Comments

CLOSE ADS


CLOSE ADS