Subscribe Us

Mahkota Dewa-1500 ചെടികൾ, കിലോയ്ക്ക് 5000 രൂപ വില: പ്രമേഹ രോഗികൾ തേടിയെത്തുന്ന ഇടുക്കിയിലെ കൃഷിയിടം

ജാതിയും കുരുമുളകും പന്നിയുമെല്ലാമുള്ള ദാമോദരന്റെ കൃഷിയിടത്തിൽ ഇപ്പോൾ താരം ഒരു ഇന്തോനേഷ്യൻ ഔഷധ വിളയാണ്. ഏഷ്യൻ പാരമ്പര്യവൈദ്യത്തിൽ വലിയ പ്രചാരമുള്ള മക്കോട്ടദേവയാണ് ആ താരം. മൂന്നു വർഷം മുൻപ് സഹോദരിയുടെ വീട്ടിൽനിന്ന് ഔഷധപ്രാധാന്യം തിരിച്ചറിഞ്ഞ് വിത്തു കൊണ്ടുവന്നു നട്ടായിരുന്നു തുടക്കം. ക്രമേണ തൈകളുടെ എണ്ണം വർധിപ്പിച്ച് 1500 ചെടികളിൽ എത്തി നിൽക്കുന്നു. നേരിട്ട് ഭക്ഷ്യയോഗ്യമല്ല മക്കോട്ടദേവയുടെ പഴം. അതുകൊണ്ടുതന്നെ ചുരുക്കം ചിലരുടെ തോട്ടങ്ങളിൽ ഒന്നോ രണ്ടോ ചെടികൾ മാത്രമാണ് സംരക്ഷിച്ചുപോരുന്നത്. എന്നാൽ മക്കോട്ട ദേവയുടെ വാണിജ്യക്കൃഷി ഇടുക്കി കഞ്ഞിക്കുഴിയിലെ വി.കെ.ദാമോദരന്റെ കൃഷിയിടത്തിൽ കാണാം. കൃഷി മാത്രമല്ല പഴം സംസ്കരിച്ച് ഇന്ത്യയിലുടനീളം കുറിയർ ചെയ്തു കൊടുക്കുന്നു ഈ കർഷകൻ. കിലോയ്ക്ക് 5000 രൂപ വിലയുള്ള ഉൽപന്നമെന്നു കേൾക്കുമ്പോൾ അതിശയം തോന്നുമെങ്കിലും ഗുണം തിരിച്ചറിഞ്ഞ് ദാമോദരനെ വിളിക്കുന്നവരാണ് ഏറിയ പങ്കും.

Post a Comment

0 Comments

CLOSE ADS


CLOSE ADS