Subscribe Us

The Magical Sounds of Ringing Rock

കാറ്റത്ത് ഇളകിയാടുമ്പോൾ ‘ക്ണിം ക്ണിം’ ശബ്ദമുണ്ടാക്കുന്ന വിൻഡ് ചൈമുകൾ കണ്ടിട്ടില്ലേ കൂട്ടുകാർ? പ്രത്യേക തരത്തിൽ ലോഹവസ്തുക്കൾ ക്രമീകരിച്ചാണ് അവ കാറ്റടിക്കുമ്പോള്‍ കൂട്ടിമുട്ടി ശബ്ദമുണ്ടാക്കുന്നത് എന്നാൽ ഏതെങ്കിലും കരിങ്കല്ലിൽ ചുറ്റിക കൊണ്ടടിച്ചാൽ ക്ണിം ക്ണിം ശബ്ദമുണ്ടാകുമോ? ഇല്ല, മറിച്ച് ക്ടും ക്ടും എന്ന മട്ടിൽ ആകെ തട്ടലും മുട്ടലുമായി അരോചക ശബ്ദങ്ങളേ കേൾക്കാനാവുകയുള്ളൂ. പാറമടകളിൽ അത്തരം ശബ്ദങ്ങൾ സ്ഥിരമായി കേള്‍ക്കാനാകും. പക്ഷേ കരിങ്കല്ലിൽ തട്ടുമ്പോൾ അവയും മണിയടി ശബ്ദം പുറപ്പെടുവിച്ചാൽ എങ്ങനെയുണ്ടാകും? അത്തരമൊരു അദ്ഭുതം യുഎസിലെ പെൻസിൽവാനിയയിലുണ്ട്.
അവിടെ കാടിനു നടുവിലുള്ള റിങ്ങിങ് റോക്ക്സ് പാർക്കിലാണ് മണിയടി ശബ്ദമുണ്ടാക്കുന്ന പാറക്കൂട്ടങ്ങളുള്ളത്. അതുപയോഗിച്ച് സംഗീതജ്ഞർ പ്രത്യേക ഗാനവിന്യാസം തന്നെ തീർത്തിട്ടുണ്ട്. ഏകദേശം 128 ഏക്കറിലായി പരന്നു കിടക്കുന്ന ഈ പാറപ്പാർക്കിനു ചുറ്റും കാടാണ്. അതിനു നടുവിൽ ഒരു കുന്നിൻപുറത്തായാണു ചിതറിക്കിടക്കുന്ന നിലയിൽ പാറക്കൂട്ടമുള്ളത്. ഏകദേശം 10 അടി കനത്തിലുള്ള ഈ പാറക്കൂട്ടം കണ്ടാൽ ആരെങ്കിലും ആകാശത്തുനിന്ന് കൂട്ടത്തോടെ ഭൂമിയിലേക്ക് എറിഞ്ഞതു പോലെയാണ്. ഇവിടെയെത്തുന്ന വിനോദസഞ്ചാരികൾ ഈ പാറകൾ പരസ്പരം കൂട്ടിമുട്ടിച്ചും ചുറ്റിക കൊണ്ടിടിച്ചും മണിയടി ശബ്ദമുണ്ടാക്കാറുണ്ട്. ചിലർ പ്രത്യേകതരത്തിൽ താളം മുഴക്കി ഗാനമേളതന്നെ സൃഷ്ടിച്ചു കളയും. ഒട്ടേറെ വിഡിയോകളും യൂട്യൂബിൽ ലഭ്യമാണ്.

Post a Comment

0 Comments

CLOSE ADS


CLOSE ADS