Subscribe Us

Private banks raise interest on housing and auto loans. സ്വകാര്യ ബാങ്കുകള്‍ ഭവന-വാഹന വായ്പ പലിശ വര്‍ധിപ്പിക്കുന്നു.


നിക്ഷേപത്തിന്റെ പലിശയില്‍ 50 ബേസിസ് പോയന്റ് വര്‍ധന വന്നതിനാലാണ് ചുരുങ്ങിയകാലത്തേയ്‌ക്കെങ്കിലും അടിസ്ഥാന നിരക്ക് വര്‍ധിപ്പിക്കേണ്ടിവന്നതെന്ന് ബാങ്ക്ബാങ്ക് അധികൃതര്‍ പറയുന്നു .

സ്വകാര്യ ബാങ്കുകള്‍ ഭവന, വാഹന വായ്പ നിരക്കുകള്‍ വര്‍ധിപ്പിക്കുന്നു. മാര്‍ജിനല്‍ കോസ്റ്റ് ഓഫ് ഫണ്ട് അടിസ്ഥാനമാക്കിയുള്ള വായ്പ നിരക്കില്‍ അഞ്ച് മുതല്‍ പത്തുവരെ ബേസിസ് പോയന്റാണ് കൂട്ടുന്നത് ആക്‌സിസ് ബാങ്ക്, കൊട്ടക് മഹീന്ദ്ര ബാങ്ക്, ഇന്‍ഡസിന്റ് ബാങ്ക്, യെസ് ബാങ്ക് തുടങ്ങിയ ബാങ്കുകള്‍ വര്‍ധന നടപ്പാക്കിക്കഴിഞ്ഞു

2016 ഏപ്രിലില്‍ മുതലാണ്‌ എംസിഎല്‍ആര്‍ അടിസ്ഥാനമാക്കിയുള്ള വായ്പ നിരക്ക് നശ്ചയിച്ചുവരുന്നത്. അതിനുശേഷം.ഇതാദ്യമായാണ് വായ്പ പലിശയില്‍ വര്‍ധനവരുത്തുന്നത് നിക്ഷേപത്തിന്റെ പലിശയില്‍ 50 ബേസിസ് പോയന്റ് വര്‍ധന വന്നതിനാലാണ് ചുരുങ്ങിയകാലത്തേയ്‌ക്കെങ്കിലും അടിസ്ഥാന നിരക്ക് വര്‍ധിപ്പിക്കേണ്ടിവന്നതെന്ന് ബാങ്ക് അധികൃതര്‍ പറയുന്നു.

 സര്‍ക്കാര്‍ കടപ്പത്രങ്ങളുടെ ആദായ നരക്ക് ഈ മാസം തുടക്കത്തില്‍ 18 മാസത്തെ ഉയര്‍ന്ന നിരക്കായ 7.38 ശതമാനത്തിലെത്തിയതും മറ്റൊരുകാരണമായി പറയുന്നു.

 പണപ്പെരുപ്പ നിരക്ക് വര്‍ധിക്കുന്ന സാഹചര്യത്തില്‍ നിരക്ക് കുറയ്ക്കലിന് അടുത്തകാലത്തൊന്നും ആര്‍ബിഐ തയ്യാറാകുകയുമില്ല. അതുകൊണ്ടുതന്നെ താഴ്ന്നുകൊണ്ടിരുന്ന വായ്പ പലിശകള്‍ കുറച്ചുകാലത്തേയ്‌ക്കെങ്കിലും ഉയരുമെന്ന് ഉറപ്പായി.


Source: Mathrubhoomi

Post a Comment

0 Comments

CLOSE ADS


CLOSE ADS