Subscribe Us

IRNSS-The Indian Regional Navigation Satellite System-ഇന്ത്യക്കിത് സ്വപ്നനേട്ടം...

ഇന്ത്യയുടെ സ്വപ്നപദ്ധതി ഐആർഎൻഎസ്എസിന്റെ ഭാഗമായുള്ള അഞ്ചാമത്തെ ഗതിനിർണയ ഉപഗ്രഹം ഐആർഎൻഎസ്എസ് 1 ഇ യുടെ വിക്ഷേപണം വിജയകരമായി പൂർത്തിയാക്കി. ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാൻ ബഹിരാകാശ ഗവേഷണകേന്ദ്രത്തിൽ നിന്നു രാവിലെ 9.31 നാണ് വിക്ഷേപണം നടന്നത്. പിഎസ്എൽവിയാണ് നാവിഗേഷൻ ഉപഗ്രഹം ലക്ഷ്യത്തിലെത്തിച്ചത്.

തിങ്കളാഴ്ചയാണ് കൗണ്ട്ഡൗൺ ആരംഭിച്ചത്. എൽ-അഞ്ച് ബാൻഡ്, എസ് ബാൻഡ് എന്നിവയിലൂടെ ഗതിനിർണയ സിഗ്നലുകൾ ലഭ്യമാക്കുന്ന നാവിഗേഷൻ പേലോഡും റേഞ്ച് കൃത്യമായി വിലയിരുത്തുന്നതിനുള്ള സി-ബാൻഡ് ട്രാൻസ്പോണ്ടർ ഉൾപ്പെട്ട റേഞ്ചിങ് പേലോഡുമാണ് ഉപഗ്രഹത്തിലുള്ളത്. 12 വർഷമാകും ആയുസ്സ്.




ഐആർഎൻഎസ്എസ് ശ്രേണിയിലെ അവസാന രണ്ട് ഉപഗ്രഹങ്ങളായ ഒന്ന് എഫും ജിയും മാർച്ചിലും ഏപ്രിലിലുമായി വിക്ഷേപിക്കാനാണ് പദ്ധതി. എല്ലാ ഉപഗ്രഹങ്ങളും ഭ്രമണപഥത്തിലെത്തുന്നതോടെ യുഎസിന്റെ ജിപിഎസ് പോലെ ഇന്ത്യയ്ക്കും പൂർണസജ്ജമായ സ്വന്തം ഗതിനിർണയ സംവിധാനം സ്വന്തമാകും.

കര, വെള്ളം, വായു യാത്രയ്ക്കും പ്രതിരോധവകുപ്പിനും സഹായം നൽകുകയാണ് ഐആർഎൻഎസ്എസിന്റെ മുഖ്യ ലക്ഷ്യം. ഈ പദ്ധതിക്കായി ഏഴ് ഉപഗ്രഹങ്ങളാണ് ഉപയോഗിക്കുക. ഒന്നാമത്തെ ഉപഗ്രഹം 1 എ 2013 ജൂലായിൽ വിക്ഷേപിച്ചു. കഴിഞ്ഞ വർഷം മാർച്ചിൽ നാലാമത്തെ ഉപഗ്രഹവും വിജകരമായി ലക്ഷ്യത്തിലെത്തിച്ചിരുന്നു. 1,420 കോടി രൂപയാണ് പദ്ധതിച്ചെലവ്. ഓരോ ഉപഗ്രഹത്തിനും ചെലവ് വരുന്നത് ഏകദേശം 125 കോടി രൂപയാണ്.

Post a Comment

0 Comments

CLOSE ADS


CLOSE ADS