ബാഹുബലി ഫെയിം പ്രഭാസ് കരിയറില്‍ ആദ്യമായി കാക്കിവേഷം അണിയുന്നു. പതിമൂന്ന് വര്‍ഷമായി തെലുങ്ക് സിനിമാരംഗത്തുള്ള പ്രഭാസ് ഇതിനിടെ 19 ചിത്രങ്ങളില്‍ അഭിനയിച്ചെങ്കിലും ഒരു പോലീസുകാരനാവാനുള്ള യോഗം ഉണ്ടായിരുന്നില്ല.
സുജീത് സൈനിന്റെ പുതിയ ചിത്രത്തിലാണ് പ്രഭാസ് ഒരു പോലീസ് ഉദ്യോഗസ്ഥന്റെ വേഷമിടുന്നത്.നേരത്തെ പ്രഭാസ് തന്നെ നിര്‍മിച്ച റണ്‍ രാജ റണ്ണിന്റെ സംവിധായകനാണ് സുജീത് സൈന്‍
എസ്.എസ്. രാജമൗലി സംവിധാനം ചെയ്യുന്ന ബാഹുബലിയുടെ രണ്ടാം ഭാഗത്തിന്റെ ചിത്രീകരണം പൂര്‍ത്തിയായാല്‍ പ്രഭാസ് സുര്‍ജീത്തിന്റെ ചിത്രത്തില്‍ ചേരും
ബാഹുബലി പരമ്പരയ്ക്കുശേഷം പ്രഭാസ് അഭിനയിക്കുന്ന പ്രഭാസ് അഭിനയിക്കുന്ന ആദ്യ ചിത്രം കൂടിയാണിത് നേരത്തെ ബാഹുബലിയുടെ ഒന്നാം ഭാഗത്തിന് മുന്‍പ് തന്നെ തുടങ്ങാനിരുന്നതായിരുന്നു ഈ ചിത്രം. എന്നാല്‍, ബാഹുബലിയുടെ ഒന്നാം ഷെഡ്യൂള്‍
അനിശ്ചിതമായി നീണ്ടുപോയതിനാല്‍ ചിത്രീകരണം മാറ്റിവയ്ക്കുകയായിരുന്നു
0 Comments