Subscribe Us

ഇന്ത്യയുടെ ആകാശത്തേയ്ക്ക് കനികയുടെ ജെറ്റ്‌സെറ്റ്‌ഗോ

 ന്തിനെയും നേരിടാമെന്നുള്ള ആത്മവിശ്വാസവും പുതുആശയങ്ങളുമുണ്ടെങ്കില്‍ ലോകം കീഴ്‌മേല്‍ മറിയും. ഭോപ്പാല്‍ സ്വദേശി കനിക തെക്രിവാളിനെ നോക്കൂ...  കാന്‍സര്‍റിനോട് പൊരുതി, രാജ്യത്തെ സ്വകാര്യ വ്യോമയാന രംഗത്ത് പുതുരീതികള്‍ പരീക്ഷിക്കുകയാണ്  ഈ ഇരുപത്തിയാറുകാരി.
ടാക്‌സി ആവശ്യമുള്ളപ്പോള്‍ ഒല, യൂബര്‍, ഷീ ടാക്‌സി എന്നിവയെ സമീപിക്കാം. എന്നാല്‍, വിമാനമോ, ഹെലികോപ്റ്ററോ എയര്‍ ആംബുലന്‍സോ ആവശ്യമുള്ളപ്പോള്‍ എന്തു ചെയ്യും. അതിന് കനിക നിങ്ങളെ സഹായിക്കും
സാധാരണക്കാരന് ഇതിന്റെയോക്കെ ആവശ്യമുണ്ടോയെന്ന സംശയം സ്വാഭാവികം. കനികയുടെ വിജയ രഹസ്യം അതിന് മറുപടി നല്‍കും.  
കുറഞ്ഞ ചെലവില്‍ ചാര്‍ട്ട ചെയ്ത വിമാനം, ഹെലികോപ്റ്റര്‍, എയര്‍ ആംബുലന്‍ തുടങ്ങിയവ ലഭ്യമാക്കാന്‍ കനിക തുടങ്ങിയ സംരംഭമാണ് ജെറ്റ്‌സെറ്റ്‌ഗോ. ആവശ്യകാര്‍ക്ക് ജെറ്റ്‌സെറ്റ്‌ഗോയുടെ വെബ്‌സൈറ്റ്, മൊബൈല്‍ ആപ്ലിക്കേഷന്‍ എന്നിവയിലൂടെ ആകാശയാത്ര ബുക്ക് ചെയ്യാം. 
ആശയങ്ങള്‍ക്ക് ചിറക് മുളയ്ക്കുന്നു
പൈലറ്റ് ആകണമെന്നായിരുന്നു ചെറുപ്പത്തില്‍ കനികയുടെ ആഗ്രഹം. ഊട്ടിയിലെ ലോറന്‍സ് സ്‌കൂളില്‍ വിദ്യഭ്യാസം. മുംബൈയിലെ ബിഡി സോമാനി ഇന്‍സ്റ്റിന്റൂട്ട് ഓഫ് ആര്‍ട്ട് ആന്‍ഡ് ഫാഷന്‍ ടെക്‌നോളജിയില്‍ നിന്ന് വിഷ്വല്‍ കമ്യൂണിക്കേഷന്‍ ആന്‍ഡ് ഡിസൈനില്‍ ബിരുദം.
 പഠിച്ചുകൊണ്ടിരിക്കെ മുംബൈ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഇന്ത്യാബുള്‍സില്‍ പാര്‍ട്ട്‌ടൈം ജോലി. വ്യോമയാന മേഖലയിലേക്ക് ഇന്ത്യാബുള്‍സ് കാലെടുത്തുവയ്ക്കുന്ന സമയത്താണ് കനിക ജോലിയില്‍ പ്രവേശിക്കുന്നത്. കമ്പനിയുടെ വ്യോമയാന വിഭാഗത്തില്‍ത്തന്നെ പ്രവര്‍ത്തിക്കാന്‍ കഴിഞ്ഞത് നേട്ടമായി.
തുടര്‍ വിദ്യഭ്യാസത്തിനായി ഇംഗ്ലണ്ടിലേക്ക്. കോവെന്‍ട്രി സര്‍വകലാശാലയില്‍ നിന്ന് എംബിഎ പൂര്‍ത്തിയാക്കി. പിന്നീട് ഇംഗ്ലണ്ട് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന വ്യോമയാന എയറോസ്‌പേസ് റിസോഴ്‌സ് കമ്പനിയില്‍ ജോലിക്ക് ചേര്‍ന്നു. ഇവിടെവെച്ചാണ് ഇന്ത്യന്‍ വ്യോമയാന രംഗത്തെ കുറിച്ച് കൂടുതല്‍ അറിയുന്നത്. വ്യോമയാന കമ്പനികളുമായി നിരന്തരം ഇടപ്പെട്ടതും മനസിലാക്കിയതും ഇവിടെ വച്ചാണെന്ന് കനിക പറയുന്നു.
ധാരാളം അവസരങ്ങളുള്ള നാടാണ് ഇന്ത്യ. എന്നാല്‍, അതൊന്നും വേണ്ട രീതിയില്‍ ആരും ഉപയോഗിക്കുന്നില്ല-കനികയുടെ വാക്കുകള്‍. ചാര്‍ട്ട് ചെയ്ത വിമാനങ്ങള്‍ വ്യക്തികള്‍ക്കും കമ്പനികള്‍ക്കും നല്‍കുന്ന സംവിധാനം കനിക ആലോചിക്കുന്ന ഇംഗ്ലണ്ടില്‍വച്ചാണ്. വ്യോമയാന മേഖലയില്‍ 16 വയസ് മുതലുള്ള പരിചയത്തോടെയാണ് തുടക്കം. പിന്നീട് ജോലിമതിയാക്കി 2011 ല്‍ ഇന്ത്യയില്‍ തിരിച്ചെത്തി.
ഡോക്ടര്‍ക്കും വെല്ലുവിളി: കീഴടക്കാം എന്തിനെയും
 ഇന്ത്യയില്‍ കനികയെ കാത്തു നിന്നത്‌ അര്‍ബുദമായിരുന്നു. മനുഷ്യന് പ്രശ്‌നം വന്നാല്‍ എന്തു ചെയ്യും. അത് പരിഹരിക്കാനുള്ള വഴികള്‍ അന്വേഷിക്കും. എല്ലാവരെയും പോലെ കനികയും ഡോക്ടറെ കണ്ടു. കാന്‍സറുമായി 22ാം വയസില്‍ ആദ്യം കണ്ട ഡോക്ടര്‍ ശുഭകരമായ വിവരങ്ങളല്ല നല്‍കിയത്.
ഒരുവര്‍ഷം പിന്നിട്ടപ്പോള്‍ വിചാരിച്ചതിനേക്കാള്‍ കമ്പനി വളര്‍ന്നു. 75 സ്വകാര്യ വ്യോമയാന കമ്പനികളുടെ സേവനം ജെറ്റ്‌സെറ്റ്‌ഗോ വ്യക്തികള്‍ക്കും കമ്പനികള്‍ക്കുമായി നല്‍കുന്നു. ചാര്‍ട്ട ചെയ്ത വിമാനങ്ങള്‍ ലഭിക്കന്നതിന് ഏജന്റുമാര്‍ക്ക് വന്‍ തുക കമ്മിഷന്‍ നല്‍കുന്ന സമയത്താണ് വിവിധ വിമാനകമ്പനികളുമായി ചേര്‍ന്ന് ജെറ്റ്‌സെറ്റ്‌ഗോ പ്രവര്‍ത്തിക്കുന്നത്.
ദിവസവും 20 ല്‍ കൂടുതല്‍ പേരാണ് ബന്ധപ്പെടുന്നത്. ഏജന്റുമാര്‍ അമിത നിരക്ക് ഈടാക്കുന്നത് കാരണം ആവശ്യകാര്‍ക്ക് ഇത്തരം സര്‍വീസുകള്‍ ശരീയായ രീതിയില്‍ ഉപയോഗിക്കാന്‍ കഴിയാത്ത അവസ്ഥയാണെന്ന് കനിക പറയുന്നു.
ജീവിതം കുറച്ച് മാസങ്ങള്‍ മാത്രമാണെന്ന് ഡോക്ടര്‍ പ്രവചിച്ചു. എന്നാല്‍, കാന്‍സറിന് മുന്‍പില്‍ തോല്‍ക്കാന്‍ ഈ പെണ്‍ക്കുട്ടി തയാറായില്ല. നാല്‍പ്പത് വര്‍ഷങ്ങള്‍ക്ക് ശേഷം താന്‍ വീണ്ടും ഇവിടെ വരുമെന്നും അത് ചികില്‍സയ്ക്ക് ആയിരിക്കില്ലെന്നും മറിച്ച് ജീവിച്ചിരിപ്പുണ്ടെന്ന് കാണിക്കാന്‍ വേണ്ടിയാണെന്നും ഡോക്ടറുടെ മുഖത്ത് നോക്കി പറഞ്ഞു.
കാന്‍സറുമായി 22ാം വയസില്‍ ഡോക്ടറെ കണ്ടപ്പോള്‍  ശുഭകരമായ വിവരങ്ങളല്ല ലഭിച്ചത്. ജീവിതം കുറച്ച് മാസങ്ങള്‍ മാത്രമാണ് അവശേഷിക്കുന്നതെന്ന് അദ്ദേഹം വിധിയെഴുതി.
ഒരു വര്‍ഷത്തെ കീമോതെറാപ്പിയും റേഡിയേഷന്‍ ചികില്‍സയും ഒട്ടേറെ അനുഭവങ്ങള്‍ നല്‍കിയെന്ന് കനിക പറയുന്നു. കൂടാതെ തന്റെ പദ്ധതി ഏതെല്ലാം രീതിയില്‍ രൂപപ്പെടുത്താന്‍ കഴിയുമെന്ന് ചിന്തിക്കാന്‍ ധാരാളം സമയവും ലഭിച്ചു. ഉരുക്ക് മനുഷ്യനായി എങ്ങനെ ജീവിക്കാമെന്ന് പഠിപ്പിച്ചത് കാന്‍സറാണ്.
പ്രശ്‌നങ്ങളെ ഏതുരീതിയില്‍ അതിജീവിക്കാമെന്ന് പഠിച്ചത് രോഗ സമയത്താണ്. ആശയങ്ങള്‍ എങ്ങനെ പ്രാവര്‍ത്തികമാക്കാമെന്ന ചിന്തയായിരുന്നു പിന്നീട്. ശേഷം ഡല്‍ഹിയിലേക്ക് വച്ചുപിടിച്ചു. 2014 ല്‍ ജെറ്റ്‌സെറ്റ്‌ഗോ പ്രവര്‍ത്തനം ആരംഭിച്ചു. ചികില്‍സിച്ച ഡോക്ടറുടെയും സുഹൃത്തുക്കളുടെ സഹായത്തോടെ രോഗത്തെ തോല്‍പ്പിച്ചതായി കനിക പറയുന്നു.
ജെറ്റ്‌സെറ്റ്‌ഗോ: ആകാശത്തിലെ യുബര്‍
ഗൂഗിളില്‍ സെര്‍ച്ച് ചെയ്താണ് പലരും ഏജന്റുമാരെയോ, ഓപ്പറേറ്റര്‍മാരെയോ സമീപിക്കുന്നത്.  ശരിയായ നിരക്ക് ഇല്ലാത്തത് അമിത കൊള്ളയ്ക്ക് കാരണമാകുന്നുണ്ട്. ഇവരില്‍ നിന്നു വ്യത്യസ്തമായാണ്  സെറ്റജെറ്റ്‌ഗോയുടെ പ്രവര്‍ത്തനം.
സാങ്കേതിക സാഹചര്യങ്ങള്‍ പൂര്‍ണമായി ഉപയോഗിച്ചുള്ള പ്രവര്‍ത്തനമാണ് ജെറ്റ്‌സെറ്റ്‌ഗോയുടെത്. ആവശ്യകാര്‍ക്ക് എവിടെവച്ചും എപ്പോഴും കമ്പനിയെ ആശ്രയിക്കാം. സാമ്പത്തിക ഇടപാടുകളെല്ലാം ആവശ്യക്കാരും വിമാനകമ്പനികളും നേരിട്ടാണ്. വന്‍കിട കമ്പനികള്‍ക്ക് ആവശ്യമുള്ളപ്പോള്‍ വിമാനങ്ങളും ഹെലികോപ്റ്ററുകളും നല്‍കുന്ന കോര്‍പറേറ്റ് സര്‍വീസ്.
ശരീരത്തിനെ കീഴ്‌പ്പെടുത്തുന്നതിനെ മനസ് കൊണ്ട് ഇല്ലാതാക്കുകയാണ് വേണ്ടത്. യുദ്ധം ചെയ്ത് നേടിയെടുത്തതാണ് പുതിയ ജീവിതം. അത് വെറുതെ ജീവിച്ച് തീര്‍ക്കാനാകില്ലെന്ന് കനിക പറയുന്നു.
രാജ്യത്തിന്റെ എവിടെയും വേഗത്തില്‍ ലഭ്യമാക്കുന്ന എയര്‍ ആംബുലന്‍സ്. തീര്‍ഥാടന യാത്രകള്‍ക്കുള്ള വിമാന,ഹെലികോപ്റ്റര്‍ സര്‍വീസുകള്‍. വിവിധ തീര്‍ഥാടന സ്ഥലങ്ങളിലേക്കുള്ള പ്രത്യേക പാക്കേജുകള്‍ സെറ്റ്‌ജെറ്റ്‌ഗോ നല്‍കുന്നുണ്ട്.
ശരീരത്തിനെ കീഴ്‌പ്പെടുത്തുന്നതിനെ മനസ് കൊണ്ട് ഇല്ലാതാക്കുകയാണ് വേണ്ടത്. യുദ്ധം ചെയ്ത് നേടിയെടുത്തതാണ് പുതിയ ജീവിതം, അത് വെറുതെ ജീവിച്ച് തീര്‍ക്കാനാകില്ലെന്ന് കനിക പറയുന്നു.

Post a Comment

0 Comments

CLOSE ADS


CLOSE ADS