Subscribe Us

ഇന്ത്യൻ ശത്രുക്കളെ നേരിടാൻ മരീജ് റെഡി



കടലിന്റെ അടിത്തട്ടിലൂടെയെത്തുന്ന ആക്രമണങ്ങളെ പ്രതിരോധിക്കുന്നതിനുള്ള സംവിധാനം നേവി വികസിപ്പിച്ചെടുത്തു. പൂര്‍ണമായും തദ്ദേശീയമായാണ് ഈ സംവിധാനം വികസിപ്പിച്ചെടുത്തത്. അന്തർവാഹിനികളെയും കപ്പലുകളെയും കടലിനടിയിലൂടെയെത്തുന്ന ആക്രമണങ്ങളിൽ നിന്നും രക്ഷിക്കുന്ന പുതിയ സംവിധാനം വിശാഖപട്ടണം, നേവൽ സയൻസ് ആൻഡ് ടെക്നോളജിക്കൽ ലബോറട്ടറി (Naval Science and Technological Laboratory - NSTL) ആണ് വികസിപ്പിച്ചെടുത്തത്. 


 മരീച് എന്നു പേരിട്ടിരിക്കുന്ന ഈ അ‍ഡ്‌‌വാൻസ്ഡ് ടോർപിഡോ ഡിഫൻസ് സിസ്റ്റം (ATDS) ദേശീയ പ്രതിരോധ മന്ത്രി മനോഹർ പരീക്കർ നേവിക്കു ശനിയാഴ്ച കൈമാറി. ശത്രുക്കള്‍ തൊടുക്കുന്ന ടോർപിഡോകൾ മനസിലാക്കി നശിപ്പിക്കാൻ മരീചിനാകും. ശത്രുകപ്പലുകളുടെ സഞ്ചാരദിശ കൃത്യമായി മനസിലാക്കി ആക്രമണം നടത്താൻ കഴിയുന്ന അത്യുഗ്ര ശേഷിയുള്ള ബോംബാണ് ടോർപിഡോകൾ. വെള്ളത്തിനടിയിലും ജലോപരിതലത്തിലും ഉപയോഗയോഗ്യമെങ്കിലും ടോർപിഡോകൾ കൂടുതലും സമുദ്രാന്തർ യുദ്ധങ്ങളിലാണ് ഉപയോഗിക്കപ്പെടുന്നത്. പരീക്ഷണാടിസ്ഥാനത്തിൽ മരീച് സിസ്റ്റം ഇന്ത്യൻ നേവിയുടെ രണ്ടു കപ്പലുകളിൽ കുറച്ചു നാളുകളായി ഉപയോഗിച്ചു വരികയാണ്. 

 ശത്രുക്കൾ തൊടുക്കുന്ന ബോംബുകളെ ആദ്യം മനസിലാക്കുന്ന മരീച് അവയുടെ ഗതി മാറ്റിവിട്ടാണ് കപ്പലിനെ അപകടത്തിൽ നിന്നും രക്ഷിക്കുന്നത്. ഇങ്ങനെ ഗതിമാറ്റി വിടുന്നതിലൂടെ ശത്രുബോംബുകളുടെ വീര്യം നശിപ്പിച്ച് അവ ലക്ഷ്യസ്ഥാനത്ത് എത്താതെ മരീച് പ്രതിരോധിക്കുന്നു. 


 ഇതേ വേദിയിൽ പരീക്കർ സീകീപ്പിങ് ആൻഡ് മാന്യുവറിങ് ബേസിനും (Seakeeping and Maneuvering Basin -SMB) രാജ്യത്തിനു സമർപ്പിച്ചു. ഡി ആർ ഡി ഒ-യും ഇന്ത്യൻ നേവിയും സംയുക്തമായാണ് എസ് എം ബി വികസിപ്പിച്ചെടുത്തത്. ഇതോടു കൂടി സമുദ്രാന്തർ വാഹിനികൾ, കപ്പലുകൾ, ടോർപിഡോകൾ എന്നിവ നിർമിക്കുവാനും പരീക്ഷിക്കാനും സജ്ജമായ ഏതാനും ചില ചുരുക്കം രാജ്യങ്ങളുടെ പട്ടികയിലേക്ക് ഇന്ത്യയും തങ്ങളുടെ പേര് എഴുതിച്ചേർത്തിരിക്കുകയാണ്.

Post a Comment

0 Comments

CLOSE ADS


CLOSE ADS