ഇലക്ട്രോണിക് കാറുകളുടെ രംഗത്ത് നിസാന് പിന്നെയും തിളക്കം. ശേഷികൂടിയ ബാറ്ററിയോടെ ലീഫ് കാറുകളുടെ പുതുക്കിയ മോഡല്‍ അവതരിപ്പിച്ചു കൊണ്ടാണ് നിസാന്‍ മുന്നേറ്റം കുറിക്കുന്നത്. പുതുക്കിയ ലീഫ് 2016 ന്റെ എസ്.വി, എസ്.എല്‍ വേര്‍ഷനുകളില്‍ ശേഷി കൂടിയ ബാറ്ററിയാണ്. ഒറ്റത്തവണ ചാര്‍ജ് ചെയ്താല്‍ 172.2 കിലോമീറ്റര്‍ ഓടാം. മലിനീകരണം ഒട്ടുമുണ്ടാക്കാത്ത ലീഫ് കാറുകളുടെ നിര്‍മാണം അഞ്ചാംവര്‍ഷത്തിലേക്ക് കടക്കുന്ന വേളയിലാണ് ഈ പരിഷ്‌ക്കരണം. ഡിസൈനിലോ മോടിയിലോ ഒന്നും എടുത്തുപറയത്തക്ക മാറ്റങ്ങളില്ല.
മുമ്പത്തേതുപോലെ ലിഥിയം അയണ്‍ ബാറ്ററികള്‍ തന്നെയാണ് ഇതിലും ഉപയോഗിച്ചിരിക്കുന്നത്. എന്നാല്‍ 24 kWH, 30 kWH ആക്കി ഉയര്‍ത്തിയതോടെ ബാറ്ററിയുടെ ശേഷി 27 ശതമാനം വര്‍ധിപ്പിക്കാന്‍ കഴിഞ്ഞു. കൂടുതല്‍ യൂസര്‍ഫ്രണ്ട് ലിയും ഉപകാരപ്രദവുമായ ഇന്‍ഫോടെയിന്റ്‌മെന്റ് സിസ്റ്റം ആണ് 2016 ലീഫ് മോഡലുകളുടെ എടുത്തുപറയാവുന്ന മറ്റൊരു സവിശേഷത. ബെയ്‌സ് മോഡലില്‍ അഞ്ച് ഇഞ്ചിന്റേയും എസ്.വി, എസ്.എല്‍ മോഡലുകളില്‍ ഏഴ് ഇഞ്ചിന്റേയും ടച്ച് സ്‌ക്രീനുകള്‍ ഉണ്ട്.

തൊട്ടടുത്തുള്ള ചാര്‍ജിങ്/സര്‍വീസ് സ്‌റ്റേഷനുകള്‍ സംബന്ധിച്ച വിവരങ്ങള്‍ ടച്ച് സ്‌ക്രീന്‍ ഇന്‍ഫര്‍മേഷന്‍ സംവിധാനത്തിലൂടെ മനസിലാക്കാം.വെബ് പോര്‍ട്ടല്‍ വഴിയോ മൊബൈല്‍ ആപ്പുകള്‍ വഴിയോ അകലെയായിരിക്കുമ്പോള്‍ പോലും വണ്ടിയുടെ സ്ഥിതിഗതികള്‍ അറിയാന്‍ ഡ്രൈവര്‍ക്ക് സാധിക്കുന്നു. പുതിയ ലീഫ് മൂന്നു നിറങ്ങളില്‍ ലഭിക്കും. 21,500 ഡോളര്‍ മുതല്‍ 29300 ഡോളര്‍ വരെയാണ് ലീഫിന്റെ വിവിധ മോഡലുകള്‍ക്ക് വില. അമേരിക്കയിലെ ടെനിസ്സിയില്‍ നിന്നിറക്കിയ നിസാന്റെ പത്രക്കുറിപ്പില്‍, ലീഫിന്റെ പുതിയ മോഡലുകള്‍ ഏതൊക്കെ രാജ്യങ്ങളില്‍ എപ്പോഴൊക്കെ വില്പനയ്‌ക്കെത്തുമെന്ന വിശദാംശങ്ങളില്ല.
0 Comments