Subscribe Us

കാളിയെ അയൽരാജ്യങ്ങൾ ഭയക്കുന്നത് എന്തിന് ?

 കഴിഞ്ഞ ഒരാഴ്ചയായി സോഷ്യൽനെറ്റ്‌വർക്ക് സൈറ്റുകളിലെ പ്രധാന ചർച്ചയായിരുന്നു ഇന്ത്യയുടെ രഹസ്യ ആയുധമായ കാളി (കാളി ശരിക്കും ആയുധമല്ല). ഇതേക്കുറിച്ച് നേരത്തെയും വാർത്തകൾ വന്നിട്ടുണ്ട്. എന്നാൽ ഇന്ത്യ–പാക് തർക്കങ്ങൾ വീണ്ടും തുടങ്ങിയതോടെയാണ് കാളി ചർച്ച വീണ്ടും സജീവമായിരിക്കുന്നത്. ശരിക്കും കാളിക്ക് ‌ഇന്ത്യയെ രക്ഷിക്കാനാകമോ ? കാളി ഒരായുധമാണോ ? കാളിയെ അയൽരാജ്യങ്ങൾ ഭയക്കുന്നതിനു കാരണമെന്ത്? വിശദമായി പരിശോധിക്കുകയാണ്.
ഇന്ത്യയുടെ പ്രതിരോധ ആയുധങ്ങളിൽ ഏറ്റവും പ്രധാനപ്പെട്ടതാണു കാളി 5000. ശത്രുരാജ്യങ്ങളുടെ മിസൈൽ ആക്രമണങ്ങളെ പ്രതിരോധിക്കുന്നതിനു പുറമെ ശത്രുരാജ്യങ്ങളുടെ ഉപഗ്രഹങ്ങളെയും ആളില്ലാ യുദ്ധവിമാനങ്ങളെയും നശിപ്പിക്കുവാനും ശേഷിയുള്ള ഈ വജ്രായുധം ഇന്ത്യ വികസിപ്പിച്ചെടുക്കുന്നത് അൽപം പേടിയോടു കൂടിയാണു ശത്രുരാജ്യങ്ങൾ വീക്ഷിക്കുന്നത്.
കിലോ ആംപിയർ ലീനിയർ ഇൻജക്റ്റർ എന്നതിന്റെ ചുരുക്കപ്പേരാണു കാളി (KALI - Kilo Ampere Linear Injector). ഇന്ത്യയുട‌െ ഡിഫൻസ് റിസേർച്ച് ഡിവലപ്മെന്റ് ഓർഗനൈസേഷനും (DRDO) ഭാഭ അറ്റോമിക് റിസേർച്ച് സെന്ററും (BARC) സംയുക്തമായാണ് കാളി നിർമിച്ചിരിക്കുന്നത്. നേരത്തെ വ്യവസായികാവശ്യത്തിനായി ഉപയോഗിച്ചിരുന്ന കാളി സിറാസ്റ്റം അടുത്തകാലത്താണു പ്രതിരോധ പ്രവർത്തനങ്ങൾക്കായി ഉപയോഗിക്കുവാൻ തുടങ്ങിയത്.
ഇലക്ട്രോണുകളെ നേർരേഖയിൽ അതിവേഗം സഞ്ചരിക്കുവാൻ പ്രേരിപ്പിക്കുന്ന (ലീനിയർ ഇലക്ട്രോൺ ആക്സലറേറ്റർ) ആണ് കാളി. ഇങ്ങനെ അതിവേഗതയിൽ നേർരേഖയിൽ സഞ്ചരിക്കുന്ന ഇലക്ട്രോണുകളുപയോഗിച്ചു മറ്റ് ഇലക്ട്രോണുകളെ ഫ്ലാഷ് എക്സ്റേകളാക്കി മാറ്റുവാനാകും. ഇ‌ങ്ങനെയുൽപാദിപ്പിക്കുന്ന എക്സ്റേ രശ്മികളുപയോഗിച്ചാണു ശത്രുമിസൈലുകൾ നശിപ്പിക്കുന്നത്.
കാളിയുടെ ചരിത്രം
1985-ൽ അന്നത്തെ ബാർക് (BARC) ഡയറക്ടറായിരുന്ന ഡോ. ആർ. ചിദംബരം അവതരിപ്പിച്ച ഈ പ്രൊജക്റ്റിന്റെ നിർമാണ പ്രവർത്തനങ്ങൾ ആരംഭിക്കുവാൻ നാലു വർഷങ്ങൾ വേണ്ടിവന്നു. ബാർക്കിന്റെ ആക്സലറേറ്റേഴ്സ് ആൻഡ് പൾസ് പവർ ഡിവിഷനായിരുന്നു നിർമാണ പ്രവർത്തനങ്ങളുടെ മേൽനോട്ടം.
ഇലക്ട്രോണുകൾക്കു 100 എഎസ് ഇലക്ട്രോപൾസ്് വരെ വേഗത നൽകുവാൻ കാളിയ്ക്കു കഴിയും. ഇങ്ങനെ ഉൽപ്പാദിപ്പിക്കപ്പെടുന്ന റിലേറ്റിവിസ്റ്റിക് ഇലക്ട്രോൺ ബീംസ് (REB) ഉപയോഗിച്ചാണ് ശത്രുമിസൈലുകൾ തകർക്കുന്നതിനാവശ്യമായ അതിശക്തമായ മൈക്രോവേവുകളും ഫ്ലാഷ് എക്സ്റേ രശ്മികളും നിർമ്മിക്കുന്നത്.
2004-ലാണു കാളി-5000 ഇന്ത്യയുടെ പ്രതിരോധ ആയുധങ്ങളുടെ പട്ടികയിൽ ഇടംപിടിച്ചത്. ചൈന പോലും ഈ നീക്കത്തെ അന്നു പേടിച്ചിരുന്നതായി റിപ്പോർട്ടുകളുണ്ട്. കാളി-5000 പൂർണമായും ആയുധവത്കരിച്ചെടുക്കുവാൻ കൂടുതൽ സമയം ആവശ്യമാണ്. ഇപ്പോൾ ഒരു പ്രാവശ്യം മാത്രമാണ് കാളി ഉപയോഗിക്കുവാനാകുക. ഈയവസ്ഥ മാറ്റി പല തവണ ഉപയോഗിക്കുവാനാകുന്ന തരത്തിൽ ഈ മോഡലിനെ വികസിപ്പിച്ചെടുക്കുന്ന തിരക്കിലാണ് ഇന്ത്യൻ ശാസ്ത്രജ്ഞർ ഇപ്പോൾ.

Post a Comment

0 Comments

CLOSE ADS


CLOSE ADS