Subscribe Us

കൗതുകമുണര്‍ത്തി ഡ്രാഗണ്‍ഫ്രൂട്ട് കൃഷി





'ഡ്രാഗണ്‍ ഫ്രൂട്ട്' കൗതുകമുണര്‍ത്തുന്ന പേരുള്ള ഈ പഴം വിരിയുന്നത് കള്ളിമുള്‍ വര്‍ഗത്തില്‍പ്പെട്ട ചെടിയിലാണ്. തായ്‌ലന്‍ഡ്, ശ്രീലങ്ക എന്നിവിടങ്ങളില്‍ പരക്കെ കാണപ്പെടുന്ന ഡ്രാഗണ്‍ ഫ്രൂട്ട് കൃഷിചെയ്യുകയാണ് കോട്ടയം കറുകച്ചാല്‍ പാലാക്കുന്നേല്‍ ഡോ. ഏലിയാമ്മ ജോണ്‍.

വിവിധ ഫലസസ്യങ്ങള്‍ നിറഞ്ഞുനില്‍ക്കുന്ന ഇവരുടെ തോട്ടത്തില്‍ മഹാഗണി മരങ്ങളുടെ ചുവട്ടില്‍ കൂനകൂട്ടിയാണ് ഡ്രാഗണ്‍ഫ്രൂട്ട് തൈകള്‍ നട്ടത്. മരങ്ങളില്‍ പടര്‍ന്നുവളര്‍ന്ന് ഇവ മൂന്നുവര്‍ഷംകൊണ്ട് പൂവിട്ട് ഒരുമാസംകൊണ്ട് പഴങ്ങള്‍ വിളയും. പഴങ്ങള്‍ക്ക് റോസ് നിറവും മൃദുലവും മാധുര്യം നിറഞ്ഞ അകക്കാമ്പുമാണുള്ളത്. പേരക്കയുടെ രുചിയുള്ള പഴക്കാമ്പില്‍ ധാരാളം പോഷകങ്ങളും അടങ്ങിയിട്ടുണ്ട്. വേനല്‍ക്കാലത്ത് പലതവണ കായ്കളുണ്ടാകുന്ന പതിവും ഇവയ്ക്കുണ്ട്.

പഴവര്‍ഗകൃഷിയില്‍ തത്പരനായിരുന്ന ഡോ. ജോണ്‍ ജോസഫ് വിദേശത്തുനിന്ന് എത്തിച്ചതാണ് ഡ്രാഗണ്‍ഫ്രൂട്ട് ചെടി. ഇദ്ദേഹത്തിന്റെ ഭാര്യ ഏലിയാമ്മയാണ് ഇപ്പോള്‍ ഇവയെല്ലാം പരിപാലിക്കുന്നത്. ഉണക്കിപ്പൊടിച്ച ചാണകം വളമായി നല്‍കുന്നു. തണ്ടില്‍ ചെറിയ മുള്ളുകള്‍ ഉള്ളതിനാല്‍ പക്ഷികളുടെ ശല്യം പഴങ്ങളില്‍ കുറവാണ്. ജലസേചനവും കുറച്ചുമതി. ഡ്രാഗണ്‍ഫ്രൂട്ടിന്റെ സസ്യഭാഗങ്ങള്‍ മുറിച്ച് വേരുപിടിപ്പിച്ചാണ് നടുന്നത്. കൃഷിയിടത്തില്‍ വെള്ളക്കെട്ട് പാടില്ല. വലിയ ചെടിച്ചട്ടികളില്‍ നടാമെന്ന് ഏലിയാമ്മ പറയുന്നു. ലാഗ്‌സാറ്റ്, കോളാനട്ട് തുടങ്ങിയ അപൂര്‍വ പഴച്ചെടികളും ഇവിടെ ഫലം നല്‍കുന്നുണ്ട്. (ഫോണ്‍: 9446921559).

Post a Comment

0 Comments

CLOSE ADS


CLOSE ADS