Subscribe Us

കാമുകനെ പേടിച്ച് ഗുസ്തിക്കാരിയുടെ നഗ്നമോഡലിങ്

 ആദ്യം ഞെട്ടിയത് ഇഎസ്പിഎൻ മാഗസിൻകാരായിരുന്നു, തൊട്ടുപിറകെ നാട്ടുകാരും. ‘ഇഎസ്പിഎൻ ദ് മാഗസിന്റെ’ ബോഡി ഇഷ്യൂവിന് കവർഗേളായി വരാനാകുമോയെന്ന് അമേരിക്കൻ മിക്സഡ് മാർഷ്യൽ ആർടിസ്റ്റ് റോണ്ട റൗസിയോട് നേരത്തേ ചോദിച്ചതായിരുന്നു. എന്നാൽ നഗ്നയായി പോസ് ചെയ്യേണ്ടി വരുമെന്നതിനാൽ കക്ഷി അന്ന് നോ പറഞ്ഞു. കുറച്ചുനാൾ കഴിഞ്ഞപ്പോഴാണ് ഈ അൾട്ടിമേറ്റ് ഫൈറ്റർ ചാംപ്യൻഷിപ്പ് (യുഎഫ്സി) താരം തന്റെ തീരുമാനം മാറ്റിക്കളഞ്ഞത്. ദേഹത്ത് വസ്ത്രങ്ങളൊന്നും തന്നെയില്ലാതെ ബോഡി ഇഷ്യൂവിന്റെ മോഡലാവുകയും ചെയ്തു. ലോകത്തിലെ ഒന്നാംനിര വനിത ഫൈറ്ററാണ് റോണ്ട. ഒരു സെറ്റ് പോലും തോൽക്കാതെ 11–0ത്തിന് എതിരാളിയെ ഇടിച്ചിട്ട റെക്കോർഡും കക്ഷിയുടെ പേരിലാണ്. ആരെയും കൂസാത്ത ഒന്നാന്തരമൊരു ഗുസ്തിക്കാരി. ഒപ്പം അസ്സൽ ഗ്ലാമറും. റൗണ്ട ഇങ്ങനെയൊരു തുണിയില്ലാ മോഡലിങ് നീക്കം നടത്തിയതിനു പിന്നിലെ കാരണം പലരും തലപുകഞ്ഞാലോചിച്ചു. 2012ലായിരുന്നു ഈ സംഭവം. പക്ഷേ മൂന്നു വർഷങ്ങൾക്കു ശേഷം തന്റെ നഗ്നമോഡലിങ്ങിനു പിന്നിലെ രഹസ്യം ആ ഇരുപത്തിയെട്ടുകാരി വെളിപ്പെടുത്തി. കാമുകനെ പേടിച്ചായിരുന്നത്രേ ആ സാഹസം.
 എതിരാളികളെ ഇടിച്ചുനിരപ്പാക്കുന്ന റോണ്ട കാമുകനെ ഇങ്ങനെ പേടിക്കുന്നത് എന്തിനാണെന്നായി അടുത്ത സംശയം. തന്റെ ആത്മകഥാപരമായ ‘മൈ ഫൈറ്റ് യുവർ ഫൈറ്റ്’ എന്ന പുസ്തകത്തിന്റെ പ്രചാരണത്തിനിടെ ഒരു എഫ്എം റേഡിയോ അഭിമുഖത്തിൽ റോണ്ട മനസ്സു തുറന്നു. 2012ൽ തന്റെ ചില ഇടിപ്പടങ്ങൾ ഫെയ്സ്ബുക്കിൽ പോസ്റ്റ് ചെയ്യാനായി കംപ്യൂട്ടറിൽ ബ്രൗസ് ചെയ്യുകയായിരുന്നു റോണ്ട. അതിനിടെയാണ് ഒരു പ്രത്യേക ഫോൾഡർ ശ്രദ്ധയിൽപ്പെട്ടത്. നോക്കുമ്പോഴുണ്ട് അത് മുഴുവനും റോണ്ടയുടെ നഗ്നചിത്രങ്ങൾ. കാമുകനുമൊത്തുള്ള സ്വകാര്യനിമിഷത്തിൽ റോണ്ട അറിയാതെ പകർത്തിയ ഫോട്ടോകളായിരുന്നു എല്ലാം. പലപ്പോഴും കാമുകൻ മൊബൈലിൽ കുത്തിക്കൊണ്ടിരിക്കുന്നത് തന്റെ ശ്രദ്ധയിൽപ്പെട്ടിരുന്നുവെന്നു പറയുന്നു റോണ്ട. അതുപക്ഷേ വല്ല ചാറ്റിങ്ങുമായിരിക്കുമെന്നായിരുന്നു കരുതിയിരുന്നത്. പലപ്പോഴും ഫോട്ടോ എടുത്തോട്ടേയെന്നു ചോദിച്ചിരുന്നെങ്കിലും താൻ സമ്മിതിച്ചിരുന്നില്ലെന്നും റോണ്ടയുടെ പക്ഷം. ഇങ്ങനെയൊരു ചതി കണ്ടുപിടിച്ചതോടെ കാമുകന്റെ ഹാർഡ് ഡിസ്കിലെ മുഴുവൻ‍ വിവരങ്ങളും റോണ്ട ഡിലീറ്റ് ചെയ്തു കളഞ്ഞു. പക്ഷേ ഫോണിലോ മറ്റോ ആയി ഇനിയും ചിത്രങ്ങളുണ്ടായിരിക്കുമെന്നുറപ്പ്. അത് പ്രചരിപ്പിക്കപ്പെടുന്നതിന് മുൻപേ തന്നെ കാമുകന്റെ പദ്ധതി തകർത്തേ പറ്റൂ. അങ്ങനെയാണ് ഇഎസ്പിഎന്നിന്റെ കവർ പേജിൽ നഗ്നമോഡലിങ്ങിന് റോണ്ട തയാറായത്.
ആരാണ് കാമുകനെന്നു മാത്രം പക്ഷേ റോണ്ട പറഞ്ഞില്ല. മിസ്റ്റർ സ്നാപ്പേഴ്സ് മക് ക്രീപ്പി എന്നായിരുന്നു അയാൾക്ക് റോണ്ട നൽകിയ വിശേഷണം. അതായത് വൃത്തികെട്ട ഫൊട്ടോഗ്രാഫിയുടെ മാസ്റ്റർ എന്നു വിളിക്കാം. എന്തായാലും ഈയടുത്തിറങ്ങിയ സ്പോർട്സ് ഇലസ്ട്രേറ്റഡ് മാഗസിന്റെയും കവർഗേളായി റോണ്ട എത്തിയിരുന്നു, പക്ഷേ ഇത്തവണ മാന്യമായിട്ടായിരുന്നു മോഡലിങ്. പഴയ കാമുകനെ റോണ്ട ഇടിച്ച് റൊട്ടിയാക്കിയിട്ടോ എന്നതു മാത്രമേയുള്ളൂ ഇപ്പോഴത്തെ സംശയം.

Post a Comment

0 Comments

CLOSE ADS


CLOSE ADS