Subscribe Us

വില്പനയില്‍ ഒന്നാം സ്ഥാനത്ത് മാരുതി ഓള്‍ട്ടോ തന്നെ

മുംബൈ: 2014-15 സാമ്പത്തിക വര്‍ഷത്തില്‍ രാജ്യത്ത് ഏറ്റവും കൂടുതല്‍ വിറ്റഴിഞ്ഞ കാര്‍ മാരുതി ഓള്‍ട്ടോ. തുടര്‍ന്നുവരുന്ന മൂന്ന് സ്ഥാനങ്ങളും മാരുതിയുടെതന്നെ മോഡലുകളാണ് സ്വന്തമാക്കിയത്. സ്വിഫ്റ്റ്, ഡിസയര്‍, വാഗണ്‍ആര്‍ എന്നിവയാണവ.

സൊസൈറ്റി ഓഫ് ഇന്ത്യന്‍ ഓട്ടോ മൊബൈല്‍ മാനുഫാക്ചറേറഴ്‌സ് പുറത്തുവിട്ട കണക്കുപ്രകാരം ഓള്‍ട്ടോയുടെ 2,64,492 യൂണിറ്റുകളാണ് വിറ്റുപോയത്. മുന്‍വര്‍ഷമാകട്ടെ ഇത് 2,58,281ആയിരുന്നു. വര്‍ധന 2.4 ശതമാനം. 

രണ്ടാംസ്ഥാനത്തുള്ള സിഫ്റ്റിന്റെ 2,01,338 യുണിറ്റുകള്‍ വിറ്റുപോയി. മുന്‍വര്‍ഷം 1,98,571 യൂണിറ്റുകളായിരുന്നു വിറ്റഴിച്ചത്. 1.4 ശതമാനമാണ് വര്‍ധന. മൂന്നാംസ്ഥാനത്തുള്ള സെഡാന്‍ മോഡലായ ഡിസയര്‍ മുന്‍ വര്‍ഷത്തെ 1,87,673 യുണിറ്റിനെ അപേക്ഷിച്ച് 1,92,010 എണ്ണം വിറ്റഴിച്ചു.2.3ശതമാനമാണ് വര്‍ധന. 

വാഗണ്‍ ആറിന്റെ 1,61,250 യൂണിറ്റുകളാണ് വിറ്റത്. മുന്‍വര്‍ഷം ഇത് 1,56,369 ആയിരുന്നു. വില്പനയില്‍ 3.12 ശതമാനവും വര്‍ധന നേടി. 

ഹ്യൂണ്ടായിയുടെ ഐ ടെണ്‍ ആണ് അഞ്ചാംസ്ഥാനത്തുള്ളത്. മുന്‍വര്‍ഷത്തെ 72,789 യുണിറ്റിനെ അപേക്ഷിച്ച് 99,088 യൂണികള്‍ കമ്പനിക്ക് വിറ്റഴിക്കാനായി. 36.13 ശതമാനമാണ് വര്‍ധന. ഹ്യൂണ്ടായിയുടെ എന്‍ട്രി ലെവല്‍ മോഡലായ ഇയോണ്‍ ആറാംസ്ഥാനത്തായി. 78,334 യൂണിറ്റുകളാണ് വിറ്റുപോയത്. മുന്‍വര്‍ഷം ഇത് 86,474 യൂണിറ്റായിരുന്നു. വില്പനയില്‍ 9.4 ശതമാനം കുറവാണുണ്ടായത്

Post a Comment

0 Comments

CLOSE ADS


CLOSE ADS