Subscribe Us

ലോറി മറിഞ്ഞു; കുപ്പികള്‍ പൊട്ടി മദ്യം റോഡിലൊഴുകി

കാഞ്ഞങ്ങാട്: ബിവറേജ് കോര്‍പ്പറേഷന്റെ മദ്യവുമായി വെള്ളരിക്കുണ്ട് ഡിപ്പോയിലേക്ക് പോകുകയായിരുന്ന ലോറി അമ്പലത്തറ മീങ്ങോത്ത് നിയന്ത്രണംവിട്ട് മറിഞ്ഞു. മദ്യക്കുപ്പികള്‍ റോഡില്‍ പൊട്ടിച്ചിതറി. കോര്‍പ്പറേഷന്റെ വെള്ളരിക്കുണ്ടിലെ ഡിപ്പോ ജീവനക്കാരന്‍ സോജിക്ക് പരിക്കേറ്റു. ഇദ്ദേഹത്തെ മാവുങ്കാല്‍ സ്വകാര്യ ആസ്പത്രിയല്‍ പ്രവേശിപ്പിച്ചു.

വെള്ളിയാഴ്ച നാലുമണിക്കാണ് സംഭവം. നിയന്ത്രണംവിട്ട ലോറി തലകീഴായി മറയുകയായിരുന്നു. മദ്യം റോഡില്‍ ഒഴുകിയതോടെ നിയന്ത്രിക്കാനാകാത്ത ആള്‍ക്കൂട്ടമായി സ്ഥലത്ത്. അമ്പലത്തറയില്‍നിന്ന് എസ്.ഐ. ജോര്‍ജുകുട്ടിയുടെ നേതൃത്വത്തില്‍ പോലീസെത്തി. ബാക്കിയുള്ള മദ്യക്കുപ്പികള്‍ മറ്റൊരു വാഹനത്തില്‍ കയറ്റി ഡിപ്പോയിലെത്തിച്ചു.

Post a Comment

0 Comments

CLOSE ADS


CLOSE ADS