Subscribe Us

നേപ്പാളില്‍ ഭൂചലനത്തില്‍ 700പേര്‍ മരിച്ചു




നേപ്പാളില്‍ ഭൂചലനത്തില്‍ 700പേര്‍ മരിച്ചതായി സര്‍ക്കാര്‍ അറിയിച്ചു. 21 മൃതദേഹം കണ്ടെടുത്തു. നേപ്പാളിൽ വൻനാശനഷ്ടമാണുണ്ടായിരിക്കുന്നത്. കാഠ്മണ്ഡുവില്‍ നിരവധി കെട്ടിടങ്ങള്‍ തകര്‍ന്നു. ചരിത്രപ്രാധാന്യമുള്ള ധരഹാര ടവര്‍ തകര്‍ന്നുവീണു. ധരഹാര ടവറില്‍ 50പേര്‍ കുടുങ്ങിയതായി റിപ്പോര്‍ട്ട്. കാഠ്്മണ്ഡു വിമാനത്താവളം അടച്ചു. വിമാനങ്ങള്‍ ഇന്ത്യയിലേക്ക് തിരിച്ചുവിട്ടു. ഭൂചലനത്തെ തുടര്‍ന്ന് എവറസ്റ്റ് കൊടുമുടിയില്‍ ശക്തമായ ഹിമപാതമുണ്ടായി. പര്‍വതാരോഹക സംഘത്തിലെ എട്ടുപേര്‍ മരിച്ചു. ഒട്ടേറെ പര്‍വതാരോഹകര്‍ കുടുങ്ങിക്കിടക്കുകയാണ്. ഇന്ത്യന്‍ പര്‍വതാരോഹക സംഘം സുരക്ഷിതരാണ്. നേപ്പാളിലേക്ക് ഇന്ത്യ മരുന്നും അവശ്യവസ്തുക്കളും അയച്ചു.

 ഇന്ത്യയില്‍ ഇതുവരെ 17പേര്‍ മരിച്ചതായാണ് വിവരം. യു.പിയില്‍ അഞ്ചുപേരും ബിഹാറിലും ബംഗാളിലെ ജല്‍പായ്ഗുഡിയിലുമായി മൂന്നുപേര്‍വീതവും മരിച്ചു. ഭൂചലനത്തിന്‍റെ പ്രഭവകേന്ദ്രമായ നേപ്പാളിലെ പൊക്രയില്‍ യുഎസ് ജിയോളജിക്കല്‍ സര്‍വെയുടെ കണക്കനുസരിച്ച് 7.9ഉം ഇന്ത്യന്‍ കാലാവസ്ഥ നിരീക്ഷണകേന്ദ്രത്തിന്‍റെ കണക്കനുസരിച്ച് 7.5ഉം ആണ് തീവ്രത. മരണസംഖ്യ ഇനിയും ഉയരാനാണ് സാധ്യത. രാവിലെ 11.41ന് അനുഭവപ്പെട്ട ഭൂചലനം ഡല്‍ഹി അടക്കം ഉത്തരേന്ത്യയിലെ വിവിധ ഭാഗങ്ങളില്‍ അനുഭവപ്പെട്ടു. ബീഹാര്‍, ബംഗാള്‍, യു.പി, ഒഡീഷ, തുടങ്ങി ഉത്തരേന്ത്യയുടെ വിവിധ ഭാഗങ്ങളില്‍നിന്ന് നാശനഷ്ടങ്ങളുെട വിവരങ്ങള്‍ പുറത്തുവരുന്നതേയുള്ളു.
രാവിലെ 11.41ന് അനുഭവപ്പെട്ട ഭൂചലനം ഡല്‍ഹി അടക്കം ഉത്തരേന്ത്യയിലെ വിവിധ ഭാഗങ്ങളില്‍ അനുഭവപ്പെട്ടു. ബീഹാര്‍, ബംഗാള്‍, യു.പി, ഒഡീഷ, തുടങ്ങി ഉത്തരേന്ത്യയുടെ വിവിധ ഭാഗങ്ങളില്‍നിന്ന് നാശനഷ്ടങ്ങളുെട വിവരങ്ങള്‍ പുറത്തുവരുന്നതേയുള്ളു. ഡല്‍ഹി മെട്രോ സര്‍വീസ് തല്‍ക്കാലത്തേക്ക് നിര്‍ത്തിവച്ചു.സ്ഥിതിഗതികള്‍ വിലയിരുത്താന്‍ പ്രധാനമന്ത്രിയുടെ അധ്യക്ഷതയില്‍ ഉന്നതതലയോഗം ചേരുകയാണ്. നാശനഷ്ടങ്ങളുടെ വിവരം നല്‍കാന്‍ സംസ്ഥാനങ്ങള്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്.


Post a Comment

0 Comments

CLOSE ADS


CLOSE ADS