Subscribe Us

ബാഹുബലിയേക്കാൾ കൂറ്റൻ സെറ്റ് കേരളത്തിൽ; സിനിമയ്ക്കല്ല വിവാഹത്തിന്...


കണ്ണഞ്ചപ്പിക്കുന്ന കൂറ്റൻ സെറ്റുകളും ഗ്രാഫിക്സുകളുമായിരുന്നു ബാഹുബലി എന്ന ബ്രഹ്മാണ്ഡചിത്രത്തിന്റെ ഏറ്റവും വലിയ പ്രത്യേകത. സാബു സിറിൽ എന്ന കലാകാരന്റെ മനസ്സില്‍ വിരിഞ്ഞ കാഴ്ചകളാണ് ബാഹുബലിയിലെ മഹിഷ്മതി എന്ന സാങ്കൽപ്പിക രാജ്യത്തിന്റെമാറ്റു കൂട്ടാൻ കാരണമായത്.
ഇവിടെ നമ്മുടെ കേരളത്തിൽ മറ്റൊരു ‘മഹിഷ്മതി’ ഒരുങ്ങുകയാണ്. സാബു സിറിലിന്റെ നേതൃത്വത്തിൽ. ഒരു പക്ഷേ ബാഹുബലിയേക്കാൾ ഒരു കൂറ്റൻ സെറ്റ്. 23 കോടിയിലധികം രൂപയാണ് ഈ സെറ്റിന്റെ മുതൽമുടക്ക്. പറഞ്ഞുവരുന്നത് ഒരു ബ്രഹ്മാണ്ഡസിനിമയെക്കുറിച്ചല്ല. ഒരു വിവാഹമണ്ഡപത്തിന്റെ കാര്യമാണ്.

പ്രവാസി വ്യവസായി ഡോ.ബി.രവിപിള്ളയുടെ മകളുടെ വിവാഹത്തിന് ആശ്രാമം മൈതാനിയിൽ ഒരുങ്ങുന്ന പടുകൂറ്റൻ വിസ്മയ ലോകത്തിന്റെ രൂപകൽപനയും മേൽനോട്ടവും വഹിക്കുന്നത് സാബുസിറിലാണ്. നാലുലക്ഷം ചതുരശ്ര അടിയിലാണ് മാസ്മരിക ലോകം വിരിയുന്നത്. 26ന് വിവാഹദിവസം ഇവിടെ വിസ്മയങ്ങൾ ഇതൾവിടർത്തും. ഇതിനു പുറമേ ഒന്നരലക്ഷത്തോളം ചതുരശ്ര അടിവരുന്ന രണ്ടു കൂടാരങ്ങൾ കൂടി ഇവിടെ ഉയരുന്നു.
ഇന്ത്യൻ സിനിമയിലെ അത്ഭുതമായ ബാഹുബലിയുടെ രണ്ടാം ഭാഗത്തിന്റെ കൂറ്റൻ സെറ്റ് ഉയരുന്ന ഹൈദരാബാദിലെ രാമോജി ഫിലിം സിറ്റിയിൽ നിന്നാണ് അദ്ദേഹം കൊല്ലത്ത് എത്തിയത്. ഈ ബ്രഹ്മാണ്ഡമണ്ഡപം ഏറ്റെടുക്കുന്നതിനായി ഒരു മത്സരംവരെ സംഘടിപ്പിച്ചിരുന്നു. ലോകോത്തര ഡിസൈനർമാരെല്ലാം മാറ്റുരച്ച മൽസരത്തിനൊടുവിലാണ് സാബു സിറിലിനെ തിരഞ്ഞെടുത്തത്.
ആദ്യമായാണ് സാബു സിറിൽ ഒരു വിവാഹത്തിന് വേദിയൊരുക്കുന്നത്. അകവാതിലിൽ ചെയ്യുന്ന ലോകത്തെ തന്നെ ഏറ്റവും വലിയ സെറ്റാണ് ഇതെന്നു സാബു സിറിൽ തന്നെ പറയുന്നു.
Ravi Pillai's Daughter Arathi-Adithya Engagement video ഓരോ ജോലിയും വെല്ലുവിളികളായി ഏറ്റെടുക്കുന്ന വ്യക്തിയാണ് സാബു സിറിൽ. ‘ഒരോന്നും നല്ല വെല്ലുവിളിയാണ്. അതാണ് മുന്നോട്ടു പോകാൻ പ്രേരിപ്പിക്കുന്നതും. ഇപ്പോഴത്തെ ഈ ജോലിയും ഏറെ വെല്ലുവിളികളുള്ളതാണ്. ആദ്യമായാണ് ഒരു വിവാഹത്തിന് ഞാൻ വേദിയൊരുക്കുന്നത്. അകവാതിലിൽ ചെയ്യുന്ന ലോകത്തെ തന്നെ ഏറ്റവും വലിയ സെറ്റാണ് ഇതെന്നു തോന്നുന്നു. ഇത്രയും വിശാലതയിൽ കാറ്റും മഴയും ഒന്നും ഏൽക്കാതെ എല്ലാവർക്കും എല്ലാം കാണത്തക്ക രീതിയിൽ ഇത്രയും സജ്ജീകരണങ്ങൾ ചെയ്യുന്നത് വലിയ വെല്ലുവിളിയാണ്. സാബു സിറിൽ പറഞ്ഞു.
Ravi Pillai Daughter Wedding Set By Bahubali Team RS 50 crore
ഉയർന്നു വന്ന് താമര പോലെ വിടരുന്ന മണ്ഡപം ആണ് ആശ്രാമം മൈതാനിയിൽ ഉയരുന്ന കൂറ്റൻ പന്തലിലെ വലിയ വിസ്മയം. മണ്ഡപത്തിന്റെ ഈ വ്യത്യസ്തതയാവും തന്നെ ഈ ജോലി ഏൽപ്പിക്കാൻ പ്രേരിപ്പിച്ചതെന്നും സാബു സിറിൾ കരുതുന്നു. ലോകോത്തര ഡിസൈനർമാരെല്ലാം മാറ്റുരച്ച മൽസരത്തിനൊടുവിലാണ് താൻ തിരഞ്ഞെടുക്കപ്പെട്ടതെന്നും അദ്ദേഹം വെളിപ്പെടുത്തി. അതെ, വിസ്മയിപ്പിക്കാൻ കഴിയുന്നവരെയാണല്ലോ കാലവും കാത്തുവയ്ക്കുന്നത്.....


Post a Comment

0 Comments

CLOSE ADS


CLOSE ADS