Subscribe Us

BUILDING TEN STOREYS IN ONE DAY, BROAD Living Building|ഇത് ചൈനീസ് ടെക്നോളജി! 28 മണിക്കൂറിനുള്ളിൽ 10 നില കെട്ടിടം നിർമിച്ചു, 200 നിലകൾ നിർമിക്കാമെന്ന് വാദം





China is far ahead in the field of science and technology. The presence of technology is evident in every region of the country. The new topic of discussion is a video that hit social media the other day. A real estate company in China built a ten-story building in just 28 hours. Broad Group, the builder of the building, has released a video of the construction of a ten-story building in the Chinese city of Changsha. The ten-storey building was built in a record time using prefabricated construction materials for the project. The rooms and other building modules for the building were already prepared in a factory. All of these parts were transported to the site in trucks and assembled. Each building module has the same dimensions as the shipping container. So it was easy to move from one place to another. All the required parts were brought to the construction site in advance and the units were connected to each other. For this, the help of crane and other technical systems was used. 'Standard container size, low cost transportation around the world. The company claims in the video that it is a very simple onsite installation. The Broad Group said the building was earthquake resistant and could be disassembled and relocated. The company claims that the system can be used to construct 200-storey buildings.

ഇത് ചൈനീസ് ടെക്നോളജി! 28 മണിക്കൂറിനുള്ളിൽ 10 നില കെട്ടിടം നിർമിച്ചു, 200 നിലകൾ നിർമിക്കാമെന്ന് വാദം

ശാസ്ത്ര സാങ്കേതിക മേഖലയിൽ ചൈന ബഹുദൂരം മുന്നിലാണ്. രാജ്യത്തെ ഓരോ മേഖലയിലും ടെക്നോളജിയുടെ സാന്നിധ്യം പ്രകടമാണ്. കഴിഞ്ഞ ദിവസം സമൂഹ മാധ്യമങ്ങളിൽ ഹിറ്റായ ഒരു വിഡിയോയാണ് പുതിയ ചർച്ചാ വിഷയം. ചൈനയിലെ ഒരു റിയൽ എസ്റ്റേറ്റ് കമ്പനി കേവലം 28 മണിക്കൂറിനുള്ളിൽ പത്ത് നില കെട്ടിടം നിർമിച്ചിരിക്കുന്നു.

കെട്ടിടത്തിന്റെ നിർമാതാവായ ബ്രോഡ് ഗ്രൂപ്പ് തന്നെയാണ് ചൈനയിലെ ചാങ്‌ഷാ നഗരത്തിലെ പത്ത് നില കെട്ടിട നിർമാണത്തിന്റെ വിഡിയോ പുറത്തുവിട്ടത്. പദ്ധതിക്കായി മുൻ‌കൂട്ടി നിർമിച്ച നിർമാണ സംവിധാനങ്ങൾ ഉപയോഗിച്ചാണ് പത്ത് നില കെട്ടിടം കുറഞ്ഞ സമയത്തിനുള്ളിൽ നിർമിച്ച് റെക്കോർഡിട്ടത്.

കെട്ടിടത്തിനു വേണ്ട മുറികളും മറ്റ് കെട്ടിട മൊഡ്യൂളുകളും നേരത്തെ തന്നെ ഒരു ഫാക്ടറിയിൽ തയാറാക്കിയിരുന്നു. ഈ ഭാഗങ്ങളെല്ലാം ട്രക്കുകളിൽ സൈറ്റിലേക്ക് കൊണ്ടുപോയി യോജിപ്പിക്കുകയായിരുന്നു. ഓരോ കെട്ടിട മൊഡ്യൂളിനും ഷിപ്പിങ് കണ്ടെയ്നറിന് സമാനമായ അളവുകളാണ്. ഇതിനാൽ ഒരു സ്ഥലത്ത് നിന്ന് മറ്റൊരിടത്തേക്ക് കൊണ്ടുപോകാനും എളുപ്പമായിരുന്നു.

വേണ്ട ഭാഗങ്ങളെല്ലാം നേരത്തെ തന്നെ നിർമാണ സ്ഥലത്ത് എത്തിക്കുകയും യൂണിറ്റുകൾ പരസ്പരം ബന്ധിപ്പിച്ചു വയ്ക്കുകയുമായിരുന്നു. ഇതിനായി ക്രെയ്നിന്റെയും മറ്റു സാങ്കേതിക സംവിധാനങ്ങളുടെയും സഹായം ഉപയോഗപ്പെടുത്തി. ‘സ്റ്റാൻഡേർഡ് കണ്ടെയ്നർ വലുപ്പം, ലോകമെമ്പാടുമുള്ള കുറഞ്ഞ ചെലവിൽ ഗതാഗതം. വളരെ ലളിതമായ ഓൺ‌സൈറ്റ് ഇൻസ്റ്റാളേഷൻ എന്നിങ്ങനെയാണ് കമ്പനി വിഡിയോയിൽ അവകാശപ്പെടുന്നത്.

കെട്ടിടം ഭൂകമ്പ പ്രതിരോധശേഷിയുള്ളതാണെന്നും ഡിസ്അസംബ്ലിങ് ചെയ്ത് മറ്റൊരു സ്ഥലത്തേക്ക് മാറ്റാമെന്നും ബ്രോഡ് ഗ്രൂപ്പ് അറിയിച്ചു. 200 നിലകളുള്ള കെട്ടിടങ്ങൾ നിർമിക്കാൻ ഈ സംവിധാനം ഉപയോഗിക്കാമെന്നും കമ്പനി അവകാശപ്പെടുന്നു.

Post a Comment

0 Comments

CLOSE ADS


CLOSE ADS