Subscribe Us

കരാട്ടെ കിഡിലെ ആരും കാണാത്ത ഇടി !


ദൃശ്യം സിനിമയില്‍ മോഹന്‍ലാലിന്റെ കഥാപാത്രം വില്ലനായ കലാഭവന്‍ ഷാജോണ് ഒരടിയെങ്കിലും തിരികെ കൊടുക്കണമെന്ന് ആഗ്രഹിക്കാത്തവരായി ആരുണ്ട് ! ചില സിനിമകള്‍ നമ്മള്‍ ആഗ്രഹിച്ചതുപോലെ അവസാനിച്ചിരുന്നെങ്കില്‍ എന്നും ക്ലൈമാക്സ് ഇങ്ങനെ എടുത്തിരുന്നെങ്കില്‍ നന്നായെനേ എന്നുവിചാരിക്കുന്നവരും കൂടുതല്‍. ഹോളിവുഡില്‍ മിക്ക സിനിമകള്‍ക്കും വ്യത്യസ്ത ക്ലൈമാക്സുകള്‍ സംവിധായകര്‍ ചിത്രീകരിക്കാറുണ്ട്. ഷൂട്ട് ചെയ്ത് സിനിമയ്ക്ക് കൂടുതല്‍ അനുയോജ്യമായ ഒന്നായിരിക്കും അവസാനം സംവിധായകന്‍ തിരഞ്ഞെടുക്കുക. കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കുമൊക്കെ ഇഷ്ടപ്പെട്ട സിനിമയാണ് ജാക്കി ചാന്‍റെ കരാട്ടെ കിഡ്. ഹോളിവുഡ് സൂപ്പര്‍താരം വില്‍ സ്മിത്തിന്‍റെ മകന്‍ ജേഡന്‍ സ്മിത്ത് നായകനായി എത്തിയ ചിത്രം ഹോളിവുഡിലെ ബോക്സ് ഓഫീസ് ഹിറ്റുകളിലൊന്നാണ്. ഹരാള്‍ഡ് സ്വാര്‍ട്ട് സംവിധാനം ചെയ്ത് 2010ല്‍ പുറത്തിറങ്ങിയ കരാട്ടെ കി‍ഡിനും മറ്റൊരു ക്ലൈമാക്സ് അണിയറപ്രവര്‍ത്തകര്‍ ചിത്രീകരിച്ചിരുന്നു. എന്തുകൊണ്ടോ ഈ ഭാഗം റിലീസ് ചെയ്ത ചിത്രത്തില്‍ ഉള്‍പ്പെടുത്തിയില്ല. സിനിമയില്‍ നിന്ന് നീക്കം ചെയ്ത ഈ വിഡിയോ കണ്ടിട്ട് നിങ്ങള്‍ പറയൂ...ഇത് ഉള്‍പ്പെടുത്തേണ്ട ആവശ്യം ഉണ്ടായിരുന്നോയെന്ന്.

Post a Comment

0 Comments

CLOSE ADS


CLOSE ADS