Subscribe Us

വി.കെ.പി ചിത്രത്തിലൂടെ പൂര്‍ണിമ ഭാഗ്യരാജ് വീണ്ടും മലയാളത്തില്‍

 വി.കെ പ്രകാശിന്റെ ചിത്രത്തിലൂടെ പൂര്‍ണിമ ഭാഗ്യരാജ് വീണ്ടും മലയാളത്തിലേക്ക് എത്തുന്നു. 'ഓണ്‍ ദ റോക്‌സ്' എന്ന സംഗീതപ്രധാനമായ ചിത്രത്തിലൂടെയാണ് അവര്‍ വര്‍ഷങ്ങള്‍ക്ക് ശേഷം ഒരു മലയാള സിനിമയുടെ ഭാഗമാകുന്നത്. കൃത്യമായി പറഞ്ഞാല്‍ 31 വര്‍ഷങ്ങള്‍ക്ക് ശേഷമാണ് ഈ മടങ്ങിവരവ്. 80 കളില്‍ മലയാള സിനിമയില്‍ സജീവമായിരുന്ന അവര്‍ തമിഴിലും തിളങ്ങി നില്‍ക്കുമ്പോഴാണ് ഭാഗ്യരാജിനെ വിവാഹം കഴിച്ച് കുടുംബജീവിതത്തിലേക്ക് മാറിയത്. കഴിഞ്ഞ വര്‍ഷം അവര്‍ മോഹന്‍ലാലിനും വിജയിക്കും ഒപ്പം ജില്ലയില്‍ അഭിനയിച്ചിരുന്നു. 

തൈക്കൂടം ബ്രിഡ്ജിലൂടെ പ്രശസ്തനായ സിദ്ധാര്‍ഥ് മേനോനാണ് ഓണ്‍ ദി റോക്‌സിലെ നായകന്‍. സംവിധായകന്‍ പവിത്രന്റെ മകള്‍ ഇവ പവിത്രന്‍ നായികയാകുന്ന ചിത്രത്തില്‍ സംഗീതസംവിധായകന്‍ എം.ജയചന്ദ്രനും അഭിനയിക്കുന്നുണ്ട്. ബാംഗ്ലൂരാണ് ലൊക്കേഷന്‍. ഒരു റോക് സംഗീതജ്ഞനായിട്ടാണ് സിദ്ധാര്‍ഥ് മേനോന്‍ അഭിനയിക്കുന്നത്. മുംബൈ മലയാളിയായ രാജശ്രീ ബാലറാമിന്റെ കഥയാണ് സിനിമയ്ക്ക് ആധാരം. 
നായികവേഷം ചെയ്യുന്ന ഇവ പവിത്രന്റെ സുഹൃത്തായ രാജശ്രീ ഇത് ഒരു ചെറുകഥയായി പ്രസിദ്ധീകരിക്കാനിരിക്കെയാണ് പിന്നീട് അത് സിനിമയായി മാറിയത്. ബില്‍ഡിങ് ബ്ലോക് പിക്‌ചേഴ്‌സിന്റെ ബാനറില്‍ പി.കെ രതീഷാണ് ചിത്രം നിര്‍മ്മിക്കുന്നത്. 

രാജശ്രീ ബാലറാം തന്നെയാണ് തിരക്കഥയും തയ്യാറാക്കിയത്. വിവേക് പണ്ഡിറ്റും രാജശ്രീയും ചേര്‍ന്നാണ് സംഭാഷണം എഴുതിയത്. സംഗീതം പ്രശാന്ത് പിള്ള.

Post a Comment

0 Comments

CLOSE ADS


CLOSE ADS