Subscribe Us

നടൻ രാജ്കുമാർ റാവു വിദ്യാബാലന്റെ കരണത്ത് അടിച്ചു

അഭിനയം കാര്യമായി നടൻ രാജ്കുമാർ റാവു നടി വിദ്യാബാലന്റെ കരണത്ത് അടിച്ചു. അതും മൂന്നു പ്രാവശ്യം. വിദ്യാബാലന്റെ പുതിയ സിനിമ ഹമാരി ആധൂരി കഹാനിയുടെ സെറ്റിലാണ് സംഭവം. വിദ്യയുടെ ഭർത്താവിന്റെ വേഷത്തിലാണ് രാജ്കുമാർ അഭിനയിക്കുന്നത്. ഗാർഹികപീഡനം വിഷയമായ സിനിമയിൽ വിദ്യയുടെ കരണത്ത് അടിക്കേണ്ട രംഗമുണ്ടായിരുന്നു.
സംവിധായകൻ ആക്ഷൻ പറഞ്ഞതും രാജ്കുമാർ വിദ്യയുടെ കരണത്ത് യഥാർഥത്തിൽ അടിക്കുകയായിരുന്നു. മൂന്ന് റീടേക്കുകൾ എടുത്തപ്പോഴും രാജ്കുമാർ അടി കാര്യമായി തന്നെ കൊടുത്തു.സംവിധായകൻ ഉൾപ്പടെയുള്ളവർ ഇതുകണ്ട് ഒരു നിമിഷം ഞെട്ടിപ്പോയി. എന്നാൽ സീനിന്റെ മികവിനു വേണ്ടി തന്റെ സമ്മതത്തോടു കൂടിയാണ് രാജ്കുമാർ അടിച്ചതെന്ന് വിദ്യാബാലൻ തന്നെ അറിയിച്ചു.

Post a Comment

0 Comments

CLOSE ADS


CLOSE ADS