expr:class='"loading" + data:blog.mobileClass'>

കരിവേപ്പിന്‍ തൊലിയും നെല്ലിക്കയും മൈലാഞ്ചിയും അകാല നര തടയാന്‍


ജനനം മുതല്‍ മരണം വരെയുള്ള കാലയളവായ ആയുസ്സിനെപറ്റി പറഞ്ഞുതരുന്നതെന്നാണ് ആയുര്‍വ്വേദത്തിന്റെ വിവക്ഷ.


ആയുര്‍വ്വേദമരുന്നു ചെടികള്‍ ഉപയോഗിച്ചാണ് ശുദ്ധമായ ഗൃഹൗഷധ കൂട്ടുകള്‍ തയ്യാറാക്കുന്നത്
നമുക്ക് പ്രയോജനമില്ലാത്ത ഒരു സസ്യവും നമ്മു ടെ ചുറ്റുവട്ടത്തിലില്ല. ചെറുതും വലുതുമായ സസ്യ ലതാദികളുടെ ഔഷധഗുണങ്ങള്‍ അത്രയ്ക്ക് അളവറ്റതാണ്. ജീവജാലങ്ങളുടെ സകല അസ്‌കിതകള്‍ക്കും പ്രതിവിധിയായി ഗൃഹവൈദ്യത്തില്‍ നാനാവിധത്തില്‍ സസ്യങ്ങളെ ഉപയോഗിച്ചുവരുന്നു. ജനനം മുതല്‍ മരണം വരെയുള്ള കാലയളവായ ആയുസ്സിനെപറ്റി പറഞ്ഞുതരുന്നതെന്നാണ് ആയുര്‍വ്വേദത്തിന്റെ വിവക്ഷ. ആയുര്‍വ്വേദമരുന്നു ചെടികള്‍ ഉപയോഗിച്ചാണ് ശുദ്ധമായ ഗൃഹൗഷധ കൂട്ടുകള്‍ തയ്യാറാക്കുന്നത്. സ്വാഭാവിക ചുറ്റുപാടില്‍ വളരുന്ന മരുന്നുചെടികളും ഗൃഹ വൈദ്യത്തില്‍ നല്ല പരിജ്ഞാനമുള്ള വൈദ്യ ശ്രേഷ്ഠരുടെ ശ്രേണിയും ദൗര്‍ബല്യത്തെ നേരിടുകയാണ്.
ഗൃഹവൈദ്യത്തിലെ കുറച്ചു രോഗങ്ങള്‍ക്ക് എതിരെയുള്ള കുറിപ്പടികള്‍ പരിശോധിക്കുമ്പോള്‍ തന്നെ നാടന്‍ ചെടികളുടെ ഔഷധ പ്രാധാന്യവും സാധ്യതകളും മനസ്സിലാക്കാവുന്നതാണ്.
1. പുളിച്ചു തികട്ടല്‍
കറിവേപ്പില വെള്ളം തൊടാതെ അരച്ച് നെല്ലിക്ക വലിപ്പത്തിലെടുത്ത് കാച്ചിയ ആട്ടിന്‍ പാലിന്റെ കൂടെ സേവിക്കുക. പാവലിന്റെ യും, പുത്തരിചുണ്ടയുടെയും നീര് സമം എടുത്ത് അര ഔണ്‍സ് വീതം കഴിക്കുക.
2. കുടല്‍പ്പുണ്ണ്
വാഴക്കൂമ്പ് കൊത്തിയരിഞ്ഞ് പകുതി അളവില്‍ മുരിങ്ങയിലയും ചേര്‍ത്ത് തോരന്‍വച്ച് ആഴ്ചയില്‍ മൂന്നുവട്ടം ഉപയോഗിക്കുക.
3. അകാല നര
കരിവേപ്പിന്‍ തൊലി, നെല്ലിക്ക, മൈലാഞ്ചി, കയ്യോന്നി, കറ്റാര്‍വാഴ എന്നിവ കൂട്ടിയരച്ച് തലമുടിയില്‍ പുരട്ടി ഒരു മണിക്കൂര്‍ കഴിഞ്ഞ് കുളിക്കുക.
4. കുഴിനഖം
പുല്ലാഞ്ഞിയിലയിട്ടു വെന്ത വെള്ളംകൊണ്ട് ധാര ചെയ്യുകയും ശേഷം മൈലാഞ്ചി, ചച്ച മഞ്ഞള്‍ എന്നിവ അരച്ച് കുഴി നഖത്തിന് ചുറ്റും പൊതിയുക.
5. പ്രമേഹം
തോടു ചെത്തിയ കുമ്പളങ്ങയുടെ നീര് ഒരു ഗ്ലാസ്സ് വീതം രാവിലെ വെറും വയറ്റില്‍ കുടിക്കുക. ദഹനപ്രക്രിയ സൂഗമമാക്കുന്നതോടൊപ്പം ഉന്മേഷം കൈവ രും.
6. കഫ ശല്യം
തുളസിയി ല, വെറ്റില, തുമ്പയില, കുരുമുളക് എന്നിവ ചേര്‍ത്ത് കഷായം വെച്ച് തേന്‍ ചേര്‍ത്ത് കഴിക്കുക.
7. ഒച്ചയടപ്പ്
മുരിങ്ങയില ഉപ്പിട്ടുതിളപ്പി ച്ച് ചെറുചൂടോടെ കവിള്‍ കൊള്ളുക.
8. തലവേദന
മല്ലിയില, പുതിനയില, തുമ്പയില, മൈലാഞ്ചിയില ഇവയില്‍ ഏതെ ങ്കിലും ഒന്ന് അരച്ച് നെറ്റിയില്‍ പുരട്ടുക.
9. നെഞ്ചെരിച്ചില്‍
ഒരു വെറ്റിലയില്‍ അല്പം ഉപ്പും ജീരകവും കൂട്ടി സാവധാനം ചവച്ചിറക്കുക.
10. ചതവ്
1. കൊടവന്റെ ഇലയും പച്ച മഞ്ഞളും ചേര്‍ത്ത് അരച്ച് പുരട്ടുക.
2. പുളിയിലയിട്ട് വെന്ത വെള്ളം കൊണ്ട് ആവി പിടിക്കുക
3. തൊട്ടാവാടി വേര് പച്ച വെള്ളത്തില്‍ അരച്ച്പുരട്ടുക
കാലാ കാലങ്ങളില്‍ സസ്യങ്ങളുടെ ഔഷധകൂട്ടുകള്‍ക്ക് ഗൃഹ വൈദ്യന്‍മാര്‍ രഹസ്യസ്വഭാവം നില നിര്‍ത്തിയിരുന്നു. യോഗ്യരായ പിന്‍മുറക്കാരെ പഠിപ്പിക്കുക മാത്രമാണ് ചെയ്യുന്നത്. ഉപയോഗിക്കുന്ന ചെടികളെല്ലാം നമ്മുടെ നിത്യ പരിചയത്തില്‍പെട്ടവയാണ്.
ഗൃഹവൈദ്യത്തിലെ ചികിത്സാമുറകള്‍ ലളിതമാണ്. സ്വയം ചികിത്സ ആപത്താണെങ്കിലും അപകടകാരികളല്ലാത്ത ഗൃഹൗഷധികൂട്ടുകള്‍ രോഗത്തെ തടയിടുവാനും കലശലാവാതിരിക്കുവാനും ഒഴിഞ്ഞുപോകുവാനും സര്‍വ്വോപരി നഷ്ടപ്പെട്ട ഓജസ്സും തേജസ്സും വീണ്ടെടുക്കുവാനും സഹായിക്കുന്നു.
Source:Mathrubhumi
Share on Google Plus

About Kerala Lives

This is a short description in the author block about the author. You edit it by entering text in the "Biographical Info" field in the user admin panel.
Related Posts Plugin for WordPress, Blogger...