Subscribe Us

ഓഹരിയില്‍ നിക്ഷേപിക്കുംമുമ്പ് അറിയേണ്ട 10 കല്പനകള്‍



ഓഹരിയില്‍ നിക്ഷേപിക്കുംമുമ്പ് അനുവര്‍ത്തിക്കേണ്ട 10കാര്യങ്ങള്‍ അറിയാം. നഷ്ടം പരമാവധി കുറച്ച് നേട്ടംകൂട്ടാന്‍ ഇവ സഹായിക്കും

1 കടംവാങ്ങി നിക്ഷേപിക്കരുത് ദീര്‍ഘകാലയളവിലേയ്ക്ക് ആവശ്യമില്ലാത്ത തുകമാത്രം ഓഹരിയില്‍ മുടക്കുക. അതായത് അഞ്ച് വര്‍ഷമെങ്കിലും മുന്നില്‍ കാണണം. അതുകൊണ്ടുതന്നെ കടംവാങ്ങി നിക്ഷേപം നടത്തരുത്. അങ്ങനെ ചെയ്താല്‍ നിങ്ങള്‍ സമ്മര്‍ദത്തിലാകും 

2 കരുതല്‍ധനം അത്യാവശ്യംവന്നാല്‍ ഉപയോഗിക്കാനുള്ള തുക എപ്പോഴും നിങ്ങളുടെ സേവിങ് ബാങ്ക് അക്കൗണ്ടിലോ ബാങ്ക് എഫ്ഡിയിലോ ഉണ്ടായിരിക്കണം. പെട്ടെന്ന് ജോലി നഷ്ടമാകുകയോ, മറ്റ് അത്യാവശ്യങ്ങള്‍ വരികയോ ചെയ്താല്‍ കയ്യിലുള്ള ഓഹരി വിറ്റ് പണം സമാഹരിക്കാന്‍ മുതിരരുത്. ആവശ്യങ്ങള്‍ക്കായി കരുതല്‍ധനം ഉപയോഗിക്കാം 

3 ഹെല്‍ത്ത് ഇന്‍ഷുറന്‍സ് കുടുംബാംഗങ്ങള്‍ക്ക് ചെറിയൊരു അസുഖം വന്നാല്‍മതി ജീവിതം തകിടംമറിയാന്‍. ഭാരിച്ച ചികിത്സാചെലവ് സാമ്പത്തികാരോഗ്യത്തെ താളംതെറ്റിക്കു. അത് ചിട്ടയായ നിക്ഷേപത്തെയും ബാധിക്കും. നിക്ഷേപം മുടങ്ങാനും അതുമതി.  അതുകൊണ്ടുതന്നെ ഒരു ഫാമിലി ഫ്‌ളോട്ടര്‍ ഇന്‍ഷുറന്‍സ് പ്ലാന്‍ എടുക്കാന്‍ മറക്കേണ്ട

4 ലക്ഷ്യം മുന്നില്‍ കാണുക സാമ്പത്തിക ലക്ഷ്യങ്ങള്‍ നിറവേറ്റാനായിരിക്കണം നിക്ഷേപം നടത്തേണ്ടത്. കുട്ടികളുടെ ഉന്നത വിദ്യാഭ്യാസം, വീട്, വിദേശ വിനോദയാത്ര, വഹനം എന്നിവയാകാം ഈ ലക്ഷ്യങ്ങള്‍. ഈ ദീര്‍ഘകാല ലക്ഷ്യങ്ങള്‍ നിശ്ചയിച്ച് ചിട്ടയായി നിക്ഷേപം നടത്തുക. 5 to 10 Click Read More Button 


 

Post a Comment

0 Comments

CLOSE ADS


CLOSE ADS