Subscribe Us

ഡ്യൂപ്പില്ലാതെ വിക്രത്തിന്‍റെ സാഹസികപ്രകടനം

ഐ എന്ന ശങ്കറിന്‍റെ ബ്രഹ്മാണ്ഡചിത്രത്തിന് ശേഷം വിക്രം നായകനായി എത്തുന്ന ആക്ഷന്‍ ത്രില്ലറാണ് പത്ത് എന്‍ട്രതുക്കുള്ളൈ. ഒരു മുഴുനീള ആക്ഷന്‍ത്രില്ലറായ ചിത്രം സംവിധാനം ചെയ്യുന്നത് വിജയ് മില്‍ട്ടനാണ്. ചിത്രത്തിന്‍റെ ട്രെയിലര്‍ പ്രേക്ഷകരെ ആവേശപ്പെടുത്തിയിരുന്നു. ഇപ്പോഴിതാ സിനിമയുടെ മേയ്ക്കിങ് വിഡിയോ അണിയറപ്രവര്‍ത്തകര്‍ പുറത്തിറക്കിയിരിക്കുന്നു. കാറിന് മുകളില്‍ ഡ്യൂപ്പിന്‍റെ സഹായമില്ലാതെ നില്‍ക്കുന്ന വിക്രവും, പാലത്തിന് മുകളിലൂടെ കയറിട്ട് ചാടുന്ന വിക്രത്തെയും വിഡിയോയില്‍ കാണാം.  നായകന്‍ ചാടുന്നതോടൊപ്പം കാമറമാനും പറന്ന് ചാടുന്ന രംഗങ്ങളാണ് മേക്കിങ് വിഡിയോയില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. സമാന്തയാണ് വിക്രമിന്റെ നായികയായി എത്തുന്നത്. പശുപതി വില്ലന്‍ വേഷത്തിലെത്തുന്നു. ചിത്രം ഒക്ടോബര്‍ 21ന് തിയറ്ററുകളിലെത്തും.

Post a Comment

0 Comments

CLOSE ADS


CLOSE ADS