Subscribe Us

മൂന്നുഭാഷകളിലായി ലാല്‍-ഗൗതമി ചിത്രം വരുന്നു

മോഹന്‍ലാലും ഗൗതമിയും വീണ്ടും ഒരുമിക്കുന്നു. തെലുങ്കിലും തമിഴിലും മലയാളത്തിലുമായി നിര്‍മ്മിക്കുന്ന പേരിടാത്ത ചിത്രത്തിലാണ് ഹിസ് ഹൈനസ് അബ്ദുള്ളയിലൂടെ മലയാളികളുടെ മനം കവര്‍ന്ന താരജോഡി വീണ്ടും ഒന്നിക്കുന്നത്. 
ദേശീയ അവാര്‍ഡ് നേടിയ തെലുങ്ക് ഡയറക്ടര്‍ ചന്ദ്രശേഖര യെലേതിയുടെതാണ് ചിത്രം. സായ് കോരാപതി പ്രൊഡ്യൂസ് ചെയ്യുന്ന ചിത്രം നവംബര്‍ മൂന്നാം വാരം ചിത്രീകരണം തുടങ്ങും. 
ഏറെകാലമായി ചലച്ചിത്രരംഗത്തുനിന്നും മാറി നിന്നിരുന്ന ഗൗതമി കമലാഹാസന്റെ പാപനാസത്തിലൂടെയാണ് തിരിച്ചുവന്നത്. ഈവര്‍ഷം മോഹന്‍ലാല്‍ ഒപ്പുവെക്കുന്ന രണ്ടാമത്തെ തെലുങ്ക് ചിത്രം കൂടിയാണിത്. 

Post a Comment

0 Comments

CLOSE ADS


CLOSE ADS