Subscribe Us

പ്രഭാസും അനുഷ്കയും വിവാഹിതരാവുന്നു ?

ബാഹുബലി നായകൻ പ്രഭാസും തെന്നിന്ത്യൻ നായിക അനുഷ്ക ഷെട്ടിയും അടുത്ത് തന്നെ വിവാഹതിരാവുമെന്ന് റിപ്പോർട്ടുകൾ. ബാഹുബലി, മിർച്ചി എന്നീ ചിത്രങ്ങളിൽ ഒപ്പം അഭിനയിച്ച ഇരുവരും തമ്മിൽ പ്രണയത്തിലാണെന്ന് നേരത്തെ വാർത്തകൾ വന്നിരുന്നു. എന്നാൽ പ്രഭാസിന്റെ വിവാഹനിശ്ചയം നേരത്തെ കഴിഞ്ഞതാണ്.
22-കാരയുമായി ഉറപ്പിച്ച തന്റെ വിവാഹം ഉപേക്ഷിച്ചാണ് 35-കാരനായ പ്രഭാസ് അനുഷ്കയെ കല്യാണം കഴിക്കാൻ ഒരുങ്ങുന്നത്. ‌34-കാരിയായ അനുഷ്ക ഇപ്പോൾ തെന്നിന്ത്യയിലെ ഏറ്റവും വില പിടിപ്പുള്ള നായികയാണ്. അനുഷ്കയുടെ പുതിയ ചിത്രമായ രുദ്രമാദേവി തെലുങ്കിൽ വൻ ഹിറ്റാണ്.
കൂടെ അഭിനയിച്ച താരങ്ങളില്‍ റാണ ദഗുപതിയുമായി മാത്രമാണ് എന്‍റെ പേരു ചേര്‍ത്ത് ഗോസിപ്പുവരാത്ത ഒരേയൊരു താരമെന്നും ഇത്തരം വാര്‍ത്തകള്‍ കേട്ട് ഇതൊരുപ്രശ്നമല്ലാതായി മാറിയെന്നുമാണ് അനുഷ്കയുടെ പ്രതികരണം. നേരത്തെ ആര്യയുമായും അനുഷ്ക പ്രണയത്തിലാണെന്ന് വാർത്തകൾ വന്നിരുന്നു.

Post a Comment

0 Comments

CLOSE ADS


CLOSE ADS