expr:class='"loading" + data:blog.mobileClass'>

അനുഷ്കയുടെ ക്രെഡിറ്റ് അല്ലു കൊണ്ടുപോയി


അനുഷ്ക ഷെട്ടി പ്രധാനവേഷത്തിലെത്തിയ ബിഗ് ബഡ്ജറ്റ് ചിത്രം രുദ്രമാദേവീ ബോക്സ്ഓഫീസിൽ മികച്ച പ്രകടനം കാഴ്ചവച്ചിരുന്നു. എന്നാൽ സിനിമ വലിയവിജയമായി മാറിയപ്പോൾ ക്രെഡിറ്റ് മുഴുവൻ സിനിമയിൽ മറ്റൊരു പ്രധാനവേഷത്തിലെത്തിയ അല്ലു അർജുൻ തട്ടിയെടുത്തുവെന്ന് പരാതി. സിനിമയുടെ അണിയറപ്രവർത്തകർ തന്നെയാണ് ഇങ്ങനെയൊരു പരാതിയുമായി രംഗത്തെത്തിയിരിക്കുന്നതും.
ചില അഭിമുഖങ്ങളിൽ അല്ലു പറ​ഞ്ഞ ചില പ്രസ്താവനകളാണ് അനുഷ്ക ആരാധകരെ ചൊടിപ്പിച്ചത്. സാന്പത്തികപ്രശ്നത്തിൽ നിന്ന സിനിമയുടെ റിലീസ് പോലും കൃത്യസമയത്ത് ചെയാൻ കഴിഞ്ഞത് താൻമൂലമാണെന്നും ആരുടെയും നിർബന്ധപ്രകാരമല്ല ഈ സിനിമയിൽ അഭിനയിച്ചെന്നും അല്ലു പറഞ്ഞത്രേ.
പ്രതിഫലത്തിന് വേണ്ടിയല്ല സംവിധായകന് ഒരു സഹായമാകാനാണ് ചിത്രത്തിൽ സഹകരിക്കാൻ തീരുമാനിച്ചതെന്നും അല്ലു പറയുന്നു. എന്തായാലും സിനിമ പുറത്തിറങ്ങുന്നതിന് മുൻപ് ഒരു അനുഷ്ക ചിത്രമെന്ന ലേബലി‍ൽ എത്തിയ രുദ്രമാദേവി ഇപ്പോൾ അല്ലു അർജുൻ സിനിമ എന്ന പേരിലാണ് വിലയിരുത്തുന്നത്.
അനുഷ്കയെ കൂടാതെ റാണാ ദഗ്ഗുബതി, നിത്യാ മേനോന്‍, കാതറിന്‍ തെരേസ എന്നിവരും സിനിമയിൽ അഭിനയിക്കുന്നുണ്ട്. പതിമൂന്നാം നൂറ്റാണ്ടില്‍ രണ്ട് സാമ്രാജ്യങ്ങള്‍ തമ്മിലുണ്ടായിരുന്ന കുടിപ്പകയാണ് സിനിമയുടെ പ്രമേയം. പുരുഷമേധാവിത്വമുള്ള സാമ്രാജ്യത്തിന്റെ അതിജീവനത്തിന് പൊരുതുന്ന ധീരനായികയായ രുദ്രമാദേവിയെയാണ് അനുഷ്‌ക അവതരിപ്പിക്കുന്നത്. ഗുണശേഖററാണ് തിരക്കഥയും സംവിധാനവും
Share on Google Plus

About Ariyan J

This is a short description in the author block about the author. You edit it by entering text in the "Biographical Info" field in the user admin panel.
Related Posts Plugin for WordPress, Blogger...