expr:class='"loading" + data:blog.mobileClass'>

സണ്ണി ലിയോണിനേക്കാള്‍ അപകടകാരി പ്രിയങ്ക ചോപ്ര

ബോളിവുഡില്‍ തരംഗം സൃഷ്‌ടിച്ച നടിയാണ്‌ സണ്ണി ലിയോണ്‍. ഇന്റര്‍നെറ്റില്‍ ഇന്ത്യാക്കാര്‍ ഏറ്റവുമധികം തിരഞ്ഞ നടിമാരുടെ ലിസ്റ്റില്‍ മുന്‍പന്തിയില്‍ തന്നെ സണ്ണി ലിയോണിന്റെ പേരുണ്ടാകും. മാല്‍വെയര്‍ സൈറ്റുകള്‍ ക്ലിക്കുകിട്ടുന്നതിനായി ഇത്തരത്തില്‍ നടിമാരുടെ ചിത്രങ്ങള്‍ ലിങ്കുകളുടെ ചിത്രങ്ങളായി ഉപയോഗിക്കുകയും ആളുകളെകൊണ്ട് ക്ലിക്കുചെയ്യിപ്പിക്കുകയും ചെയ്യുന്നത് പതിവാണ്. അതിൽ സണ്ണി ലിയോൺ അടക്കമുള്ള നടിമാരുടെ ചിത്രങ്ങൾ ഉപയോഗിക്കുന്നുമുണ്ട്. എന്നാല്‍ ഇത്തരത്തില്‍ നോക്കുമ്പോള്‍ ഏറ്റവും അപകടകാരി പ്രിയങ്ക ചോപ്രയുടെ ചിത്രമാണെന്നാണ്‌ പുതിയ വിവരം.
ഇന്റല്‍ സെക്യുരിറ്റിയാണ്‌ ഇതുസംബന്ധിച്ച വിവരങ്ങള്‍ പുറത്തുവിട്ടിരിക്കുന്നത്. പ്രിയങ്ക ചോപ്രയുടെ ചിത്രങ്ങള്‍ ഉപയോഗിച്ച് മാല്‍വെയര്‍ സൈറ്റുകള്‍ പ്രോമോട്ട് ചെയ്യുന്നതിനാണ്‌ കൂടുതല്‍ ക്ലിക്കുകള്‍ ലഭിക്കുന്നത്. ഇത്തരത്തില്‍ കണക്കാക്കുമ്പോള്‍ 15 ശതമാനമാണ്‌ പ്രിയങ്ക ചോപ്രയുടെ റിസ്ക്‌ ഫാക്‌ടര്‍. ആലിയ ബട്ട് ആയിരുന്നു കഴിഞ്ഞ വര്‍ഷം ഈ ലിസ്റ്റില്‍ ഒന്നാമത്. പ്രിയങ്ക കഴിഞ്ഞാല്‍ ശ്രദ്ധകപൂറാണ്‌ തൊട്ടുപിന്നില്‍. ഇന്റര്‍നെറ്റിലെ അപകടകാരിയായ താരങ്ങളുടെ ലിസ്റ്റില്‍ സണ്ണി ലിയോണ്‍ ഒന്‍പതാം സ്ഥാനത്താണ്‌.
Share on Google Plus

About Ariyan J

This is a short description in the author block about the author. You edit it by entering text in the "Biographical Info" field in the user admin panel.
Related Posts Plugin for WordPress, Blogger...