Subscribe Us

ടീസറെത്തി: കനല്‍ ഒക് ടോബര്‍ 22ന് റീലീസിന്

ശിക്കാറിന്റെ വിജയത്തിന് ശേഷം എം പത്മകുമാറും എസ് സുരേഷ്ബാബുവും മോഹന്‍ലാലും ഒന്നിക്കുന്ന കനലില്‍ നെഗറ്റീവ് ടച്ചുള്ള വേഷമാണ് ലാലിന്റെ ജോണ്‍ ഡേവിഡ്
മോഹന്‍ലാല്‍ ചിത്രമായ കനല്‍ റിലീസിന് ഒരുങ്ങി. ഒക്ടോബര്‍ 22ന് റിലീസ് നിശ്ചയിച്ചിരിക്കുന്ന സിനിമയുടെ ടീസറെത്തി. ശിക്കാറിന്റെ വിജയത്തിന് ശേഷം എം പത്മകുമാറും എസ് സുരേഷ്ബാബുവും മോഹന്‍ലാലും ഒന്നിക്കുന്ന കനലില്‍ നെഗറ്റീവ് ടച്ചുള്ള വേഷമാണ് ലാലിന്റെ ജോണ്‍ ഡേവിഡ് എന്ന സൂചന ടീസര്‍ നല്‍കുന്നുണ്ട്.
അനൂപ് മേനോന്‍ തുല്യപ്രാധാന്യമുള്ള വേഷത്തിലുണ്ട്. അബാം മൂവീസിന്റെ ബാനറില്‍ അബ്രഹാം മാത്യുവാണ് ചിത്രം നിര്‍മ്മിച്ചത്. ഹണിറോസ്. നികിത എന്നിവര്‍ നായികമാരാകുന്ന സിനിമയില്‍ അതുല്‍കുല്‍ക്കര്‍ണി, പ്രതാപ് പോത്തന്‍, ഇന്നസെന്റ് തുടങ്ങിയവരുമുണ്ട്.

Post a Comment

0 Comments

CLOSE ADS


CLOSE ADS