Subscribe Us

ഇന്ത്യ പത്ത് ആളില്ലാ പോര്‍വിമാനങ്ങള്‍ കൂടി വാങ്ങുന്നു

ന്യുഡല്‍ഹി: ആള്‍ നാശമില്ലാതെയുള്ള സൈനിക നടപടികള്‍ക്ക് പാകിസ്താന്‍ ആളില്ലാ യുദ്ധവിമാനങ്ങള്‍ (യു.എ.ഇ) ഉപയോഗിക്കുന്നുവെന്ന റിപ്പോര്‍ട്ടുകള്‍ പുറത്തുന്നതിനു തൊട്ടുപിന്നാലെ അത്തരം വിമാനങ്ങള്‍ കൂടുതല്‍ വാങ്ങാനുള്ള നീക്കം ഇന്ത്യയും സജീവമാക്കി. 
ഇസ്രയേലില്‍ നിന്നുള്ള 10 ഹെറോണ്‍ ആളില്ലാ പോര്‍വിമാനങ്ങള്‍ വാങ്ങാനുള്ള വ്യോമസേനയുടെ അപേക്ഷ സര്‍ക്കാര്‍ അംഗീകരിച്ചു. ഇതിനായി 1620 കോടി രൂപ അനുവദിച്ചുകൊണ്ട് ഈ മാസം ആദ്യം സര്‍ക്കാര്‍ ഉത്തരവായി. ഇസ്രയേലിയന്‍ സര്‍ക്കാര്‍ സ്ഥാപനമായ ഇസ്രയേലി എയ്‌റോസ്‌പേസ് ഇന്‍ഡസ്ട്രീസ് ആണ് ഹെറോണ്‍ വിമാനങ്ങള്‍ നിര്‍മ്മിക്കുന്നത്.
മൂന്നു വര്‍ഷം മുമ്പേ ഇത്തരം വിമാനങ്ങള്‍ വാങ്ങാന്‍ പദ്ധതിയിട്ടിരുന്നെങ്കിലും കഴിഞ്ഞ ജനുവരിയിലാണ് സൈന്യം ഇവയുടെ ആവശ്യകത കാണിച്ച് സര്‍ക്കാരിന് വീണ്ടും കത്തെഴുതിയത്. പാകിസ്താനും ചൈനയും ആളില്ലാ വിമാനങ്ങളുടെ കാര്യത്തില്‍ കൂടുതല്‍ കരുത്തു നേടിയ സാഹചര്യത്തിലായിരുന്നു അത്. കശ്മീരില്‍ പാകിസ്താന്‍ ഭാഗത്തുനിന്നും തീവ്രവാദികളുടെ ഭാഗത്തുനിന്നും ആക്രമണം ശക്തമായ സാഹചര്യത്തിലാണ് സൈന്യം ആളില്ലാ വിമാനങ്ങള്‍ക്കുവേണ്ടി ആവശ്യം ശക്തമാക്കിയത്.
ഇന്ത്യയുടെ കൈവശമുള്ള ആളില്ലാ പോര്‍വിമാനങ്ങള്‍ നിലവില്‍ കശ്മീര്‍ മേഖലയിലും ചൈന അതിര്‍ത്തി പ്രദേശങ്ങളിലും വിന്യസിച്ചിട്ടുണ്ട്. ഈ മേഖലയിലേക്ക് കൂടുതല്‍ വിമാനങ്ങളെത്തുന്നത് മൂന്നു രാജ്യങ്ങള്‍ക്കുമിടയിലുള്ള മത്സരം ശക്തമാക്കുമെന്നാണ് വിലയിരുത്തുന്നത്.
വടക്കുകിഴക്കന്‍ മേഖലയില്‍ പാകിസ്താന്‍ തീവ്രവാദികള്‍ക്കെതിരെയുള്ള നീക്കത്തിന് ആളില്ലാ വിമാനങ്ങള്‍ വ്യാപകമായി ഉപയോഗിച്ചു വരുന്നുണ്ട്. ഈ മേഖലയില്‍ ഇത്തരം നിരീക്ഷണങ്ങള്‍ക്കും ആക്രമണങ്ങള്‍ക്കും അവര്‍ അമേരിക്കയെ അനുവദിക്കുകയും ചെയ്തിരുന്നു. പക്ഷേ ഇന്ത്യയുടെ വിമാനങ്ങള്‍ അവര്‍ ആക്രമിച്ചിട്ടു. 
ഏതാണ്ട് 70 രാജ്യങ്ങള്‍ പ്രതിരോധ രംഗത്ത് ആളില്ലാ പോര്‍വിമാനങ്ങള്‍ സജീവമായി ഉപയോഗിക്കുന്നുണ്ട്.

Post a Comment

0 Comments

CLOSE ADS


CLOSE ADS