expr:class='"loading" + data:blog.mobileClass'>

ആസിഫ് അലിയുടെ കോഹിനൂര്‍

ലൂയിസ്. പ്രായത്തിന്റെ പ്രസരിപ്പും പ്രതീക്ഷകളും സ്വപ്‌നങ്ങളുമായി നടക്കുന്ന ചെറുപ്പക്കാരന്‍. സിനിമ കാണല്‍ പ്രധാന ഹോബിയാക്കിയ ലൂയിസിന് ഒരു മോഹം. രാജാവിന്റെ മകനെപ്പോലെ അല്ലെങ്കില്‍ ആക്ഷന്‍ ത്രില്ലര്‍ ചിത്രത്തിലെ നായകനെപ്പോലെ കള്ളക്കടത്തുകാരനോ അധോലോകനായകനോ ആവണം. ഈ സ്വപ്‌നം സാക്ഷാത്കരിക്കുവാനായി ലൂയിസ് ഒരു പ്രത്യേക ലക്ഷ്യത്തോടെ ചെറുപുഴ എന്ന ഗ്രാമത്തിലേക്കു വരുന്നു. കൂടെ ആണ്ടിക്കുഞ്ഞുമുണ്ടായിരുന്നു.

സിനിമയിലെ അധോലോക നായകന്മാരെ മനസ്സില്‍ പ്രതിഷ്ഠിച്ച് പൂജിക്കുന്ന ലൂയിസ് തന്റെ ദൗത്യം പൂര്‍ത്തീകരിക്കാന്‍ ശ്രമിക്കുന്നതിനിടയില്‍ ഏതാനും പേര്‍ കൂടി കടന്നുവരുന്നു. ചെറുപുഴ തന്നെയായിരുന്നു അവരുടെ ലക്ഷ്യം. മുംബൈയില്‍ അധോലോകത്ത് പ്രവര്‍ത്തിച്ചിരുന്ന ഹൈദര്‍, കൊച്ചിയില്‍നിന്നെത്തിയ ഫ്രെഡ്ഡി, ഫ്രെഡ്ഡിയുടെ സുഹൃത്ത് നിക്കോളാസ് എന്നിവരുടെ ഈ വരവ് ലൂയിസിന്റെയും ആണ്ടിക്കുഞ്ഞിന്റെയും ജീവിതത്തിലും തുടര്‍ന്ന് ചെറുപുഴ എന്ന ഗ്രാമത്തിലും ഉണ്ടാക്കുന്ന രസകരമായ, സംഭവബഹുലമായ മുഹൂര്‍ത്തങ്ങളാണ് കോഹിനൂര്‍ എന്ന ചിത്രത്തില്‍ ദൃശ്യവത്കരിക്കുന്നത്.

വിനയ് ഗോവിന്ദ് സംവിധാനം ചെയ്യുന്ന കോഹിനൂരില്‍ ആണ്ടിക്കുഞ്ഞായി അജുവര്‍ഗീസും ഹൈദരായി ഇന്ദ്രജിത്തും നിക്കോളാസായി ചെമ്പന്‍ വിനോദ് ജോസും ഫ്രെഡിയായി വിനയ് ഫോര്‍ട്ടും അഭിനയിക്കുന്നു.

എണ്‍പതു കാലഘട്ടത്തിന്റെ പശ്ചാത്തലത്തില്‍ തലശ്ശേരിയില്‍ ചിത്രീകരണം പുരോഗമിക്കുന്ന ഈ ചിത്രത്തില്‍ അപര്‍ണ വിനോദ് നായികയാവുന്നു. സുധീര്‍ കരമന, സൈജു കുറുപ്പ്, ദിനേശ് പ്രഭാകര്‍, റിസബാവ, സാഗര്‍ ഷിയാസ്, മാമുക്കോയ, ശ്രദ്ധ ശ്രീനാഥ് തുടങ്ങിയവരാണ് മറ്റു പ്രമുഖ താരങ്ങള്‍.

ആഡംസ് വേള്‍ഡ് ഓഫ് ഇമാജിനേഷന്റെ ബാനറില്‍ ആസിഫ് അലി, സജിന്‍ ജാഫര്‍, ബ്രിജീഷ് മുഹമ്മദ് എന്നിവര്‍ ചേര്‍ന്ന് നിര്‍മിക്കുന്ന ചിത്രത്തില്‍ പ്രതീഷ് എം. വര്‍മ്മ ഛായാഗ്രഹണം നിര്‍വഹിക്കുന്നു. സലീന്‍ മേനോന്‍, രഞ്ജിത്ത് കമലശങ്കര്‍ എന്നിവര്‍ ചേര്‍ന്ന് കോഹിനൂരിന്റെ കഥ, തിരക്കഥ, സംഭാഷണമെഴുതുന്നു. പി.കെ. ഹരിനാരായണന്റെ വരികള്‍ക്ക് രാഹുല്‍ രാജ സംഗീതം പകരുന്നു.

പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍: എ.ഡി. ശ്രീകുമാര്‍, എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസേഴ്‌സ്: നിഹാല്‍ അബ്ദുള്‍ ഖാദര്‍, ആത്തിഫ് എം.എ., കല: അജയ് മങ്ങാട്, മേക്കപ്പ്: റോഷന്‍ എന്‍.ജി., വസ്ത്രാലങ്കാരം: സമീറ സനീഷ്, സ്റ്റില്‍സ്: ബിജിത്ത് ധര്‍മ്മടം, ഡിസൈന്‍സ്: ശിവകുമാര്‍ എസ്., എഡിറ്റര്‍: അര്‍ജു ബെന്‍, ചീഫ് അസോസിയേറ്റ് ഡയറക്ടര്‍: ഹരീഷ്, അരുണ്‍ ഡി. ജോസ്, സംവിധാന സഹായികള്‍: സന്തോഷ് ലക്ഷ്മണന്‍, രഞ്ജിത്ത് ടി.വി., ഷഹദ് മരക്കാര്‍, സിബിന്‍, ആസിഫ് പാവ്, പ്രൊഡക്ഷന്‍ എക്‌സിക്യൂട്ടീവ്: പ്രശാന്ത് നാരായണന്‍, ജയശീലന്‍, സദാനന്ദന്‍ കുടവട്ടൂര്‍, വിതരണം: ടൈം ആഡ്‌സ് റിലീസ്, പി.ആര്‍.ഒ: എ.എസ്. ദിനേശ്.
Share on Google Plus

About Ariyan J

This is a short description in the author block about the author. You edit it by entering text in the "Biographical Info" field in the user admin panel.
Related Posts Plugin for WordPress, Blogger...