Subscribe Us

പെന്റഗണില്‍ ഇന്ത്യയ്ക്കുവേണ്ടി പ്രത്യേക വിഭാഗം


വാഷിങ്ടണ്‍: പ്രതിരോധ മേഖലയില്‍ ഇന്ത്യയുമായുള്ള സഹകരണം മെച്ചപ്പെടുത്താന്‍ അമേരിക്കന്‍ പ്രതിരോധ മന്ത്രാലയ ആസ്ഥാനമായ പെന്റഗണില്‍ പ്രത്യേക സെല്‍ പ്രവര്‍ത്തനം തുടങ്ങി. ഒരു രാജ്യത്തിനുവേണ്ടി മാത്രമുള്ള പ്രത്യേക വിഭാഗം പെന്റഗണില്‍ തുറക്കുന്നത് ആദ്യമായാണ്. 

ഇന്ത്യയുടെ സഹകരണത്തോടെ ആധുനിക സൈനിക ഉപകരണങ്ങള്‍ വികസിപ്പിക്കാനും നിര്‍മ്മിക്കാനുമുള്ള ശ്രമങ്ങള്‍ ഊര്‍ജിതമാക്കുകയാണ് 'ഇന്ത്യ റാപ്പിഡ് റിയാക്ഷന്‍ സെല്ലി'ന്റെ ലക്ഷ്യം. ആഷ്ടണ്‍ കാര്‍ട്ടര്‍ അമേരിക്കന്‍ പ്രതിരോധ മന്ത്രാലയ സെക്രട്ടറി സ്ഥാനത്ത് എത്തിയതിന് പിന്നാലെയാണ് സെല്‍ തുറക്കാനുള്ള നീക്കങ്ങള്‍ തുടങ്ങിയത്. കെയ്ത്ത് വെബ്സ്റ്ററാണ് സെല്‍ ഡയറക്ടര്‍. ഏഴ് ഉദ്യോഗസ്ഥരാണ് ഈ വിഭാഗത്തിലുള്ളത്. 

പ്രതിരോധ മന്ത്രാലയത്തിലെ ഏതാനും ഉദ്യോഗസ്ഥര്‍ ഇന്ത്യയ്ക്ക് വേണ്ടിയുള്ള പ്രത്യേക വിഭാഗത്തില്‍ ജോലിചെയ്യാന്‍ താത്പര്യം അറിയിച്ചിട്ടുണ്ടെന്ന് അധികൃതര്‍ പറയുന്നു. പ്രധാനമന്ത്രി നരേന്ദ്രമോദി അമേരിക്കന്‍ പ്രസിഡന്റ് ബരാക്ക് ഒബാമയുമായി ന്യൂഡല്‍ഹിയില്‍ നടത്തിയ ചര്‍ച്ചകളുടെ അടിസ്ഥാനത്തിലാണ് പെന്റഗണില്‍ പ്രത്യേക സെല്‍ ആരംഭിക്കാന്‍ അമേരിക്കന്‍ പ്രതിരോധ മന്ത്രാലയം തീരുമാനമെടുത്തത്.

Post a Comment

0 Comments

CLOSE ADS


CLOSE ADS