Subscribe Us

പത്തുരൂപയുടെ നോട്ട് കൊടുത്താല്‍ 70,000


പത്തുരൂപയുടെ പഴയ ഇന്ത്യന്‍ നോട്ടിന് ഇപ്പോള്‍ വില 70,000 രൂപ. വസ്തുക്കള്‍ വാങ്ങാനും വില്‍ക്കാനുമുള്ള ഓണ്‍ലൈന്‍ സൈറ്റുകളിലൊന്നില്‍ അടുത്തിടെ നടന്ന ഒരു ക്രയവിക്രയമാണിത്.

കൈയിലുള്ള നോട്ടുമായി സൈറ്റ് നോക്കാന്‍ ചെന്നാല്‍ പക്ഷേ, നിരാശയായിരിക്കും ഫലം. നീലയും ഓറഞ്ചും പച്ചയുമെല്ലാം കലര്‍ന്ന ബഹുവര്‍ണനോട്ടായിരിക്കണം കൈയിലുള്ളത്. പോരാത്തതിന് എച്ച്.വി.ആര്‍. അയ്യങ്കാര്‍ എന്ന് ഒപ്പിട്ട് ഇംഗ്ലീഷ് അക്ഷരമാലയിലെ 'z' സീരീസിലുള്ള നോട്ടുമായിരിക്കണം.

1957-'62 കാലത്ത് ഇന്ത്യയിലെ ഹജ്ജ് തീര്‍ഥാടകര്‍ക്കായി പ്രത്യേകം തീര്‍ത്തിരുന്ന നോട്ടുകളാണിവ. സ്വാതന്ത്ര്യത്തിനുമുമ്പുതന്നെ ഇത്തരം നോട്ടുകള്‍ ഇറങ്ങിയിരുന്നു. സൗദിക്കുപുറമേ ബഹ്‌ൈറന്‍, ഖത്തര്‍, കുവൈത്ത്, യു.എ.ഇ. എന്നീ രാജ്യങ്ങളിലാണ് ഈ നോട്ടുകള്‍ക്ക് നിയമപരമായി അംഗീകാരമുണ്ടായിരുന്നത്.

പിന്നീട് ഇന്ത്യന്‍ നോട്ടുകള്‍ ഗള്‍ഫിലെ നോട്ടുകളായി മാറ്റുന്നതിനിടയില്‍ കള്ളപ്പണം ഒഴുകിത്തുടങ്ങി. എണ്ണവിലയിലും സ്വര്‍ണവിലയിലും വലിയ മാറ്റങ്ങളുണ്ടാവുകകൂടി ചെയ്തതോടെ ഈ രാജ്യങ്ങള്‍ പതിയെ ഇന്ത്യന്‍നോട്ടുകള്‍ നിര്‍ത്തലാക്കി. ഈ നോട്ടുകള്‍ക്ക് ഇപ്പോള്‍ നാണയശേഖരണം നടത്തുന്നവര്‍ക്കിടയില്‍ വലിയ വിലയാണ്.

അമൂല്യനോട്ടുകളുടെ ഗണത്തില്‍ത്തന്നെയാണ് ഇവയെയും പെടുത്തിയിരിക്കുന്നത്. 'ഇപ്പോള്‍ ഈ നോട്ടുകള്‍ക്ക് അവ ശേഖരിക്കുന്നവര്‍ക്കിടയില്‍ 70,000 രൂപ വരെ വിലയുണ്ട്. വര്‍ഷങ്ങള്‍ക്കുമുമ്പ് പണം കൊടുത്തുതന്നെയാണ് ഞാന്‍ ഇത്തരത്തിലുള്ള നാല് നോട്ടുകള്‍ സ്വന്തമാക്കിയത്' 140ഓളം രാജ്യങ്ങളിലെ നാണയങ്ങളും നോട്ടുകളും ശേഖരത്തിലുള്ള ജിതിനം രാധാകൃഷ്ണന്‍ അഭിപ്രായപ്പെടുന്നു.

അന്നത്തെക്കാലത്ത് ഹജ്ജിനുപോയവരുടെ കൈയില്‍നിന്ന് ലഭിച്ച ഇത്തരം നോട്ടുകള്‍ ആരുടെയെങ്കിലും കൈയില്‍ ഇപ്പോഴുമുണ്ടെങ്കില്‍ ഉറപ്പിച്ചോളൂ, ഇന്ന് ഉപയോഗത്തില്‍പ്പോലുമില്ലാത്ത ആ ഒരു രൂപയുടെയും പത്തുരൂപയുടെയും നൂറുരൂപയുടെയും നോട്ടുകള്‍ പകരം തരുന്നത് പതിനായിരങ്ങളാണ്.

Post a Comment

0 Comments

CLOSE ADS


CLOSE ADS