expr:class='"loading" + data:blog.mobileClass'>

അടയ്ക്കയില് കണ്ണുവെച്ച് ചൈന
കാസര്‌കോട്: ഇന്ത്യയില്‌നിന്ന് വന്തോതില് അടയ്ക്ക ഇറക്കുമതിചെയ്യാന് ചൈന ഒരുങ്ങുന്നു. കേന്ദ്രസഹായത്തോടെ പ്രവര്ത്തിക്കുന്ന കര്ണാടക ആസ്ഥാനമായ കാംകോ മുഖാന്തരമാണ് ചൈനയുടെ അടയ്ക്കസംഭരണത്തിന് കളമൊരുങ്ങുന്നത്. 

ഇതിന്റെ പ്രാരംഭചര്ച്ചകള് ചൈനീസ് കമ്പനിയായ 'ക്വാ വീ വാങ്ങു'മായി കാംകോ പൂര്ത്തിയാക്കി. 
അടുത്തിടെ ഇരുരാജ്യങ്ങളുടെയും ബന്ധം മെച്ചപ്പെടുകയും പുതിയ കരാറുകളില് ഒപ്പുവെക്കുകയുംചെയ്തതിന് പിന്നാലെയാണ് ഈ വ്യാപാരപദ്ധതിക്ക് തുടക്കംകുറിക്കുന്നത്. കരാര് യാഥാര്ഥ്യമായാല് 200 കോടി രൂപയുടെ വിദേശനാണ്യമായിരിക്കും ഇതിലൂടെ ഇന്ത്യക്ക് ലഭിക്കുക. 

രാജ്യത്ത് ഉത്പാദിപ്പിക്കപ്പെടുന്ന അടയ്ക്കയുടെ 70 ശതമാനവും കേരളകര്ണാടക മേഖലയില്‌നിന്നായതിനാല് ഇവിടത്തെ കര്ഷകര്ക്കായിരിക്കും ഇതിന്റെ പ്രയോജനം. കേരളത്തില് മാത്രം 2.47 ലക്ഷം ഏക്കറില് അടയ്ക്ക കൃഷിയുണ്ട്. 

ചൈനയില് ഏറെ ആവശ്യക്കാരുള്ള മൗത്ത് ഫ്രഷ്‌നര് ഉത്പാദിപ്പിക്കുന്നതിനാണ് അടയ്ക്ക ആവശ്യവുമായി ചൈനീസ് കമ്പനി കാംകോയെ (സെന്ട്രല് അരക്ക്‌നട്ട് ആന്ഡ് കൊക്കോ മാര്ക്കറ്റിങ് ലിമിറ്റഡ്) സമീപിച്ചിരിക്കുന്നത്. പ്രതിവര്ഷം 12,000 ടണ് പച്ചയടയ്ക്കയാണ് ഇന്ത്യയില്‌നിന്ന് ഇറക്കുമതിചെയ്യാന് ലക്ഷ്യമിടുന്നത്. പ്രത്യേകരീതിയില് സംസ്‌കരിച്ച പച്ചയടയ്ക്കയാണ് മൗത്ത് ഫ്രഷ്‌നര് ഉത്പാദിപ്പിക്കുന്നതിന് ആവശ്യം. അടയ്ക്ക പഴുക്കാനായി കാത്തുനില്ക്കാതെ പച്ച അടക്കയ്ക്ക് കര്ഷകന് വില കിട്ടുന്ന സാഹചര്യമാണ് ഇതോടെ ഉണ്ടാവുക. 

പ്രതിവര്ഷം 5.5 ലക്ഷം ടണ് ഉത്പാദനമുള്ള ഇന്ത്യയാണ് ലോകത്തെ ഏറ്റവും വലിയ അടയ്ക്ക ഉത്പാദകര്. ആദ്യഘട്ടത്തില് 3200 ടണ് അടയ്ക്കയാണ് കാംകോയില്‌നിന്ന് ചൈന വാങ്ങുകയെന്ന് കാംകോ മാനേജിങ് ഡയറക്ടര് സുരേഷ്‌കുമാര് ഭണ്ഡാരി പറഞ്ഞു. വില സംബന്ധിച്ച് അന്തിമധാരണയായിട്ടില്ല. പച്ച അടക്കയ്ക്ക് കിലോഗ്രാമിന് 160 രൂപയാണ് ചൈനയുടെ വാഗ്ദാനം. വരുന്ന ഡിസംബറില് പരീക്ഷണാടിസ്ഥാനത്തില് സംസ്‌കരിച്ച 10 ടണ് പച്ചയടയ്ക്ക ചൈനയിലേക്ക് കയറ്റുമതിചെയ്യും. ഇത് വിജയകരമെന്നുകണ്ടാല് വന്തോതിലുള്ള കയറ്റുമതിയിലേക്ക് കരാറുണ്ടാക്കുമെന്ന് സുേരഷ് ഭണ്ഡാരി പറഞ്ഞു. ചൈനീസ് കമ്പനിയുടെ മൂന്നംഗ പ്രതിനിധിസംഘം കഴിഞ്ഞമാസം കര്ണാടകയിലെ ശിവമോഗ, തുംകൂര് ജില്ലകളിലെ അടയ്ക്കാതോട്ടങ്ങള് സന്ദര്ശിക്കുകയും ചെയ്തിരുന്നു. 
കമ്പനി നിര്‍ദേശിച്ച പ്രത്യേക അളവിലുള്ള അടയ്ക്ക കര്ണാടകയിലെ ചിലയിടങ്ങളില് മാത്രമാണുള്ളത്. ഇതോടെ കേരളത്തിന്റെ വിവിധ പ്രദേശങ്ങളില്‌നിന്ന് കാംകോ അടയ്ക്കാ സാമ്പിളുകള് ശേഖരിച്ചുതുടങ്ങി. അടയ്ക്കയുടെ പരിശോധനയ്ക്കായി രണ്ടാഴ്ചയ്ക്കുള്ളില് വയനാട് മേഖലകളില് കാംകോസംഘം സന്ദര്ശനം നടത്തും. 
കേരളത്തില് ഏറ്റവുമധികം അടയ്ക്കക്കൃഷിയുള്ളത് കാസര്‌കോട്ടാണ്. ഏതാണ്ട് 48,155 ഏക്കറിലാണ് കൃഷി. 50,000 കുടുംബങ്ങള് അടയ്ക്കയെ മാത്രം ആശ്രയിച്ചുകഴിയുന്നവരാണ്. മലപ്പുറം, വയനാട്, കോഴിക്കോട്, പാലക്കാട്, കണ്ണൂര് എന്നിവിടങ്ങളിലും തൃശ്ശൂര്, എറണാകുളം, ഇടുക്കി ജില്ലകളിലെ ചെറിയൊരു ശതമാനം കര്ഷകരും അടയ്കക്കഷി ചെയ്യുന്നുണ്ട്. 
Share on Google Plus

About Ariyan J

This is a short description in the author block about the author. You edit it by entering text in the "Biographical Info" field in the user admin panel.
Related Posts Plugin for WordPress, Blogger...