Subscribe Us

പരിശോധനാ സംവിധാനങ്ങളില്ല


തൃശ്ശൂര്‍: പരിശോധനാ സംവിധാനങ്ങളില്ലാത്തതുമൂലം എ.ടി.എം. കൗണ്ടറുകള്‍ വഴി കള്ളനോട്ടുകള്‍ വ്യാപിക്കുന്നു. തിരിച്ചറിഞ്ഞ കള്ളനോട്ടുകള്‍ വ്യക്തികള്‍ക്കും സ്ഥാപനങ്ങള്‍ക്കും നശിപ്പിച്ചുകളയുകയല്ലാതെ മറ്റുമാര്‍ഗ്ഗങ്ങളില്ല. എ.ടി.എമ്മില്‍ പണം നിക്ഷേപിക്കുന്ന ആയിരക്കണക്കിന് ഏജന്‍സികളാണ് രാജ്യത്തുള്ളത്. ടണ്‍കണക്കിനു കറന്‍സികളാണ് ഇവര്‍ക്കു ബാങ്കുകള്‍ കൈമാറുന്നത്. ബാങ്കുകള്‍ നല്‍കുന്ന നോട്ടുകളാണോ എ.ടി.എമ്മില്‍ നിക്ഷേപിക്കുന്നത് എന്നറിയാന്‍ യാതൊരു മാര്‍ഗ്ഗവും ഇല്ല. കള്ളനോട്ടുകള്‍ കണ്ടെത്താനുള്ള സംവിധാനം എ.ടി.എമ്മില്‍തന്നെ ഉള്‍പ്പെടുത്താമായിരുന്നിട്ടും അതുണ്ടായിട്ടില്ല. എ.ടി.എം. വഴിയാണ് ഈ നോട്ടുകള്‍ കിട്ടിയതെന്നു തെളിയിക്കാന്‍ വ്യക്തികള്‍ക്കു സാധിക്കില്ല. കേസും കോടതിയും ഭയന്ന് ആരും പരാതിപ്പെടാറില്ല എന്നതു കള്ളനോട്ടുകച്ചവടത്തിനു വളമാകുന്നു. ഇന്ത്യയിലാകെ ഒന്നരലക്ഷം എ.ടി.എമ്മുകള്‍ ഉണ്ടെന്നാണ് കണക്ക്. ഓരോദിവസവും ഒരു എ.ടി.എമ്മില്‍നിന്ന് രണ്ടുലക്ഷം രൂപ പിന്‍വലിക്കപ്പെടുന്നുമുണ്ട്. കേരളത്തില്‍തന്നെ പതിനയ്യായിരത്തോളം എ.ടി.എമ്മുകള്‍ ഉണ്ട്. ബാങ്കുകളില്‍ കള്ളനോട്ടുകള്‍ കണ്ടെത്താനുള്ള സംവിധാനങ്ങള്‍ ഉണ്ട്. നോട്ടെണ്ണല്‍ യന്ത്രത്തില്‍തന്നെ കള്ളനോട്ടുകള്‍ കണ്ടെത്താനുള്ള സംവിധാനം പലയിടത്തുമുണ്ട്. നിശ്ചിത ഇടവേളകളില്‍ നിശ്ചിത കേന്ദ്രങ്ങളില്‍ കറന്‍സി പരിശോധനയും നടത്തുന്നു. എ.ടി.എമ്മുകളില്‍ ഇതൊന്നുമില്ല. പണത്തിന്റെ അനധികൃത തിരിമറിക്കും ഈ എ.ടി.എം. ഔട്ട്‌സോഴ്‌സിങ് വേദിയാകുന്നുണ്ട്. എ.ടി.എമ്മുകളില്‍ നിക്ഷേപിക്കാനായി ബാങ്ക് നല്‍കുന്ന തുക മുഴുവന്‍ അന്നുതന്നെയോ നിശ്ചിത ദിവസങ്ങള്‍ക്കുള്ളിലോ എ.ടി.എമ്മുകളില്‍ എത്തുന്നുവെന്ന് ഉറപ്പിക്കാനുള്ള മാര്‍ഗ്ഗങ്ങള്‍ ഒന്നുമില്ല. പത്തും നൂറും കോടി രൂപയാണ് ഇങ്ങനെ കൈമാറുന്നതെന്നതിനാല്‍ ഒന്നോ രണ്ടോ കോടി വര്‍ഷങ്ങളോളം തിരിമറിചെയ്യാന്‍ ഏജന്‍സികള്‍ക്കു സാധിക്കും.

Post a Comment

0 Comments

CLOSE ADS


CLOSE ADS