expr:class='"loading" + data:blog.mobileClass'>

വിന്‍ഡോസ് 10ന് 'എഡ്ജ്' മികവ്; വിമര്‍ശനവുമായി മോസില്ല


മൈക്രോസോഫ്റ്റ് വിന്‍ഡോസിന്റെ ഏറ്റവും പുതിയ പതിപ്പ് 'വിന്‍ഡോസ് 10' പുറത്തിറങ്ങിക്കഴിഞ്ഞു. വിന്‍ഡോസ് 10 ഓപ്പറേറ്റിങ് സിസ്റ്റത്തിനൊപ്പം പുതിയൊരു വെബ് ബ്രൗസര്‍ കൂടി അവതരിപ്പിച്ചിരിക്കുകയാണ് മൈക്രോസോഫ്റ്റ്. 'എഡ്ജ്' എന്നാണിതിന്റെ പേര്.

ഇന്റര്‍നെറ്റ് എക്‌സ്‌പ്ലോറര്‍ സമ്മാനിച്ച ചീത്തപ്പേര് മാറ്റുകയെന്ന ലക്ഷ്യത്തോടെയാണ് 'മൈക്രോസോഫ്റ്റ് എഡ്ജ്' അവതരിപ്പിച്ചതെങ്കിലും, വിന്‍ഡോസ് 10ല്‍ ഡിഫോള്‍ട്ടായി എഡ്ജ് ബ്രൗസര്‍ വരുന്നതിനെതിരെ മോസില്ല സിഇഒ ക്രിസ് ബിയേഡ് രംഗത്തെത്തി.

പ്രമുഖ വെബ്ബ്ബ്രൗസറായ ഫയര്‍ഫോക്‌സ് മോസില്ല കമ്പനിയുടേതാണ്. മൈക്രോസോഫ്റ്റ് സിഇഒ സത്യ നാദെല്ലയ്ക്ക്് തുറന്ന കത്തുവഴിയാണ് മോസില്ല സിഇഒ തന്റെ പ്രതികരണം അറിയിച്ചത്. മാത്രമല്ല, വിന്‍ഡോസ് 10ലെ ഡിഫോള്‍ട്ട് ബ്രൗസര്‍ സെറ്റിങുകള്‍ മാറ്റാനുള്ള ക്വിക്ക് ഗൈഡും മോസില്ല പ്രസിദ്ധീകരിച്ചു.

മൈക്രോസോഫ്റ്റിന്റെ ഇന്റര്‍നെറ്റ് എക്‌സ്‌പ്ലോററിനെ പിന്നിലാക്കി കുതിച്ച ബ്രൗസറാണ് ഫയര്‍ഫോക്‌സ്. ഫയര്‍ഫോക്‌സിനെയും ഗൂഗിളിന്റെ ക്രോമിനെയും പിന്നിലാക്കാന്‍ മേല്‍സൂചിപ്പിച്ച ഡിഫാള്‍ട്ട് ഏര്‍പ്പാട് മാത്രമല്ല എഡ്ജില്‍ മൈക്രോസോഫ്റ്റ് ഒരുക്കിയിട്ടുള്ളത്. പ്രവര്‍ത്തന മികവും ഒപ്പമുണ്ട്. എഡ്ജിന്റെ മികവുകളില്‍ ചിലത് പരിശോധിക്കാം-

മികച്ച വേഗം

ഒരു വെബ് പേജ് തുറക്കാനെടുക്കുന്ന ബുദ്ധിമുട്ടുകള്‍ എന്തൊക്കെയാണെന്ന് ഇന്റര്‍നെറ്റ് എക്‌സ്‌പ്ലോറര്‍ ഉപയോഗിച്ചവര്‍ക്കറിയാം. വേഗത്തിന്റെ കാര്യത്തില്‍ ഒച്ചിനോട് തോല്‍ക്കുമായിരുന്നു എക്‌സ്‌പ്ലോറര്‍. ഒന്നിലേറെ വെബ്‌പേജുകള്‍ തുറക്കാന്‍ ശ്രമിച്ചാല്‍ ഉടന്‍ തന്നെ ബ്രൗസര്‍ ക്രാഷ് ആകുകയും ചെയ്യും. പിന്നെ തെളിയുക സെന്‍ഡ് റിപ്പോര്‍ട്ട് എന്ന ഡയലോഗ് ബോക്‌സാണ്.

ആര്‍ക്ക് റിപ്പോര്‍ട്ടയച്ചിട്ടും കാര്യമില്ലെന്ന് മനസിലാക്കിയ ആളുകളെല്ലാം എക്‌സ്‌പ്ലോറര്‍ ഉപേക്ഷിച്ച് ഗൂഗിള്‍ ക്രോമിന്റെയും മോസില്ല ഫയര്‍ ഫോക്‌സിന്റെയും പുറകെ പോയി.

മൈക്രോസോഫ്റ്റ് എഡ്ജില്‍ അത്തരം പ്രശ്‌നങ്ങളെല്ലാം പരിഹരിക്കപ്പെട്ടിരിക്കുന്നു. ബ്രൗസിങ് വേഗത്തിന്റെ കാര്യത്തില്‍ ക്രോമിനെയും ഫയര്‍ഫോക്‌സിനെയും കടത്തിവെട്ടും എ്ഡ്ജ്. ജാവ സ്‌ക്രിപ്റ്റ് ബെഞ്ച്മാര്‍ക്ക് പരീക്ഷണങ്ങളിലെല്ലാം എഡ്ജ് മറ്റ് രണ്ട് ബ്രൗസറുകളെയും പിന്നിലാക്കുന്നുണ്ട്. ഫ്യൂച്ചര്‍മാര്‍ക്ക് പീസ്‌കീപ്പര്‍ ബ്രൗസര്‍ പെര്‍ഫോര്‍മന്‍സ് ടെസ്റ്റില്‍ എഡ്ജിന് ലഭിച്ച സ്‌കോര്‍ 1248 ആണെങ്കില്‍ ക്രോമിന് 447 മാര്‍ക്കേ നേടാനായുള്ളൂ.

ഇന്റര്‍നെറ്റ് എക്‌സ്‌പ്ലോററിന്റെ പഴയ വെര്‍ഷനുകളില്ലൊം സ്‌ക്രീനിന്റെ മുകള്‍ഭാഗം മുഴുവന്‍ ബ്രൗസര്‍ ഓപ്ഷനുകള്‍ അപഹരിക്കുമായിരുന്നു. പുതിയ എഡ്ജില്‍ അത്തരം അനാവശ്യമായ ഓപ്ഷനുകളൊന്നുമില്ല. അതുകൊണ്ടുതന്നെ ഉപയോഗക്ഷമതയിലും എഡ്ജ് മുന്നില്‍ തന്നെ.

ബ്രൗസറിനുള്ളില്‍ ഇ-റീഡര്‍

എഡ്ജ് ബ്രൗസറിലെ യു.ആര്‍.എല്‍.ബാറിന് വലതുവശത്തായി 'ഓപ്പണ്‍ ബുക്ക്' എന്നൊരു െഎക്കണുണ്ട്. അതില്‍ ക്ലിക്കിയാല്‍ നമ്മള്‍ നോക്കിക്കൊണ്ടിരിക്കുന്ന വെബ്‌പേജിലെ ടെക്‌സ്റ്റ് മാത്രം വലുതായി സ്‌ക്രീനില്‍ പറയും. രണ്ടു വശങ്ങളിലുമുള്ള ബാനറുകളും പരസ്യങ്ങളുമെല്ലാം ഒഴിവാക്കി വായന എളുപ്പമാക്കാന്‍ ഇത് സഹായിക്കുന്നു.

ശരിക്കും പത്രം വായിക്കുന്നതുപോലുളള അനുഭവം സമ്മാനിക്കാന്‍ ഈ ഓപ്ഷന് സാധിക്കുമെന്ന് മൈക്രോസോഫ്റ്റ് അവകാശപ്പെടുന്നു.

വായിച്ച ഭാഗങ്ങള്‍ സൂക്ഷിച്ചുവെക്കാനുള്ള ബുക്ക്മാര്‍ക്കിങ് സംവിധാനവും ഇതിനൊപ്പമുണ്ട്. മുഴുവന്‍ വായിക്കാന്‍ സമയമില്ലെങ്കില്‍ പേജ് ബുക്ക്മാര്‍ക്ക് ചെയ്തുവച്ചിട്ടു പോകാം. പിന്നീടെപ്പോഴെങ്കിലും അത് വായിച്ചാല്‍ മതി.

പേജിനുള്ളില്‍ വരച്ചിടാം

ബുക്ക്മാര്‍ക്കിങ് സംവിധാനമൊക്കെ പണ്ടേയുള്ളതല്ലേ എന്ന് പുച്ഛിക്കാന്‍ വരട്ടെ, മറ്റൊരു ബ്രൗസറിനുമില്ലാത്ത ഒരു കിടിലന്‍ സംവിധാനം എഡ്ജിനുള്ളത് പറഞ്ഞുതരാം. വായിച്ചുകൊണ്ടിരിക്കുന്ന വെബ്‌പേജിലെ പ്രധാനപ്പെട്ട ഭാഗങ്ങള്‍ അടിവരയിടാനും അതിന് മുകളില്‍ എഴുതാനുമൊക്കെ സഹായിക്കുന്ന ഓപ്ഷനാണിത്.

ടൂള്‍ബാറിലെ പേനയും കടലാസും ഐക്കണില്‍ ക്ലിക്ക് ചെയ്ത ശേഷം വെബ്‌പേജില്‍ നിങ്ങള്‍ക്ക് തോന്നിയതെല്ലാം ചെയ്യാം. എഴുതാം, പ്രധാനഭാഗങ്ങള്‍ ഹൈലൈറ്റ് ചെയ്യാം, ചിത്രങ്ങള്‍ വരയ്ക്കാം... കലാപരിപാടികളെല്ലാം കഴിഞ്ഞാല്‍ പേജ് ചിത്രമായി സേവ് ചെയ്ത് മറ്റാര്‍ക്കെങ്കിലും അയയ്ക്കുകയുമാവാം.

പത്രങ്ങളിലെ വെബ്‌പേജുകളില്‍ സംഭവിക്കുന്ന അക്ഷരപ്പിശകുകളും മറ്റ് മണ്ടത്തരങ്ങളും വാട്ട്‌സ്ആപ്പിലൂടെ ലോകം മുഴുവനുമറിയിക്കുന്ന വിരുതന്‍മാര്‍ക്ക് ഏറെ സഹായകരമാകും ഈ ഓപ്ഷന്‍.

ഹലോ, കോര്‍ട്ടാന

കോര്‍ട്ടാന എന്ന വെര്‍ച്വല്‍ പേഴ്‌സണല്‍ അസിസ്റ്റന്റ് സംവിധാനത്തെക്കുറിച്ച് പലരും കേട്ടിരിക്കും. നിലവില്‍ വിന്‍ഡോസ് ഫോണുകളില്‍ മാത്രമുള്ള ഈ സംവിധാനം എഡ്ജ് ബ്രൗസറിലൂടെ കമ്പ്യൂട്ടറുകളിലേക്കുമെത്തുകയാണ്. മൈക്രോഫോണ്‍ ഉള്ള ഏത് കമ്പ്യൂട്ടറുകളിലും എഡ്ജ് ബ്രൗസറിലൂടെ കോര്‍ട്ടാന പ്രവര്‍ത്തിക്കും.

ഒരു വെബ്‌പേജ് വായിച്ചുകൊണ്ടിരിക്കുമ്പോള്‍ ഏതെങ്കിലും വാക്കിനെക്കുറിച്ച് സംശയമുണ്ടായെന്നിരിക്കട്ടെ, കോര്‍ട്ടാനയോട് ചോദിച്ചാല്‍ മതി. വെബ്‌പേജിനുള്ളില്‍ തെളിയുന്ന ചെറിയ വിന്‍ഡോയില്‍ കോര്‍ട്ടാന ആ വാക്കിനെക്കുറിച്ചുള്ള കൂടുതല്‍ വിവരങ്ങളും വിശദാംശങ്ങളുമെല്ലാം പറഞ്ഞുതരും.

ഒരു ഹോട്ടലിന്റെ വെബ്‌സൈറ്റാണ് നിങ്ങള്‍ നോക്കുന്നതെങ്കില്‍ ആ ഹോട്ടലിലേക്കുള്ള വഴിയും അവിടുത്തെ ഭക്ഷണത്തെക്കുറിച്ച് മറ്റ് വെബ്‌സൈറ്റുകളില്‍ വന്ന റിവ്യൂകളുമെല്ലാം കോര്‍ട്ടാന തേടിപ്പിടിച്ചുകൊണ്ടുവരും.

വെബ്ബ്രൗസിങിലെ പുതിയൊരു അനുഭവമായിരിക്കും കോര്‍ട്ടാനയെന്ന കാര്യത്തില്‍ സംശയം വേണ്ട.
Share on Google Plus

About Ariyan J

This is a short description in the author block about the author. You edit it by entering text in the "Biographical Info" field in the user admin panel.
Related Posts Plugin for WordPress, Blogger...