Subscribe Us

റാണി പത്മിനി ഒരുങ്ങുന്നു

സിനിമാലോകം പ്രതീക്ഷയോടെ കാത്തിരിക്കുന്ന ആഷിക് അബുവിന്റെ റാണി പത്മിനി ഒരുങ്ങുന്നു. റാണിയായി റിമ കല്ലിങ്ങലും പത്മിനിയായി മഞ്ജുവാര്യരും അഭിനയിച്ച ചിത്രം ഒരു റോഡ് മൂവിയാണ്. അപരിചിതമായ രണ്ട് സ്ത്രീകളുടെ യാത്ര പ്രമേയമാക്കുന്ന ചിത്രത്തില്‍ റാണിക്കും പത്മിനിക്കും പേര്‍ക്കും രണ്ട് ലക്ഷ്യങ്ങളാണ്. കൊച്ചിയില്‍ നിന്ന് തുടങ്ങി, ദില്ലി വഴി ഹിമാചല്‍പ്രപദേശ് വരെ നീളുന്ന യാത്രയാണ് സിനിമ. 

ചിത്രത്തില്‍ നായകനായി ഒരാളില്ല പി.എം ഹാരിസും വി.എസ് മുഹമ്മദ് അല്‍ത്താഫുമാണ് ചിത്രം നിര്‍മ്മിക്കുന്നത്. ആഷിക് അബു ചിത്രങ്ങളുടെ സ്ഥിരം രചയിതാവായ ശ്യാംപുഷ്‌കരനും നവാഗതനായ രവി ശങ്കറും ചേര്‍ന്നാണ് തിരക്കഥ തയാറാക്കിയത്. മധു നീലകണ്ഠനാണ് ഛായാഗ്രഹണം. ബിജിബാലിന്റേതാണ് ഈണങ്ങള്‍. ഒക്‌ടോബറില്‍ ചിത്രം പ്രദര്‍ശനത്തിനെത്തും.

Post a Comment

0 Comments

CLOSE ADS


CLOSE ADS