Subscribe Us

ഇന്ത്യയിലെ സമ്പന്നര്‍ വിദേശങ്ങളിലേക്ക് കുടിയേറുന്നു

ന്യൂഡല്‍ഹി: ഇന്ത്യന്‍ കോടീശ്വരന്മാരില്‍ വിദേശത്തേക്ക് കുടിയേറുന്ന പ്രവണതവര്‍ധിക്കുന്നു. 2000-ത്തിനും 2014-നുമിടയില്‍ 61,000-ത്തിലധികം ഇന്ത്യന്‍ കോടിശ്വരന്മാരാണ് വിദേശങ്ങളില്‍ താമസമുറപ്പിച്ചിരിക്കുന്നതെന്നാണ് ന്യൂ വേള്‍ഡ് വെല്‍ത്ത്, ലിയോ ഗ്ലോബല്‍ എന്നീ സംഘടനകള്‍ നടത്തിയ പഠനത്തില്‍ വ്യക്തമായത്. 

നികുതിപ്രശ്‌നങ്ങള്‍, സുരക്ഷാകാരണങ്ങള്‍, കുട്ടികളുടെ ഉന്നതവിദ്യാഭ്യാസം തുടങ്ങിയവയാണ് ഈ കുടിയേറലിന് പ്രേരിപ്പിക്കുന്ന പ്രധാനഘടകങ്ങള്‍. രണ്ടാമതൊരു പൗരത്വം നേടുകയെന്ന ലക്ഷ്യത്തോടെ വിദേശത്ത് വാസമുറപ്പിക്കുന്നവരുടെ എണ്ണവും കൂടുന്നതായാണ് കണക്കുകള്‍ വ്യക്തമാക്കുന്നത്. നാല് വര്‍ഷത്തിനിടെ 91,000 കോടീശ്വരന്മാര്‍ വിദേശത്തേക്ക് കുടിയേറിയ ചൈന മാത്രമാണ് ഇക്കാര്യത്തില്‍ ഇന്ത്യക്ക് മുന്നിലുള്ളത്. 

ഇന്ത്യന്‍ കോടീശ്വരന്മാര്‍ കൂടുതലായും യു.എ.ഇ.യിലേക്ക് കുടിയേറാനാണ് താത്പര്യം പ്രകടിപ്പിക്കുന്നതെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. യു.കെ., അമേരിക്ക, ഓസ്‌ട്രേലിയ തുടങ്ങിയവയാണ് മറ്റ് പ്രിയരാജ്യങ്ങള്‍. ചൈനയിലെ കോടീശ്വരന്മാര്‍ക്ക് കുടിയേറാനുള്ള ഇഷ്ടരാജ്യങ്ങള്‍ അമേരിക്ക, ഹോങ്കോങ്, സിംഗപ്പൂര്‍, യു.കെ. തുടങ്ങിയവയാണ്.

അമേരിക്ക, സിംഗപ്പൂര്‍ എന്നീ രാജ്യങ്ങളാണ് കുടിയേറ്റ കോടീശ്വരന്മാരുടെ മറ്റ് പ്രിയരാജ്യങ്ങള്‍. അമേരിക്കയിലും സിംഗപ്പൂരിലും സ്ഥിതാമസമാക്കുന്നവരില്‍ കൂടുതലും ഇന്ത്യ, ചൈന, ഇന്‍ഡൊനീഷ്യ എന്നിവിടങ്ങളിലുള്ളവരാണ്. 

Post a Comment

0 Comments

CLOSE ADS


CLOSE ADS