expr:class='"loading" + data:blog.mobileClass'>

ബാഹുബലിക്കും മീതെ പ്രഭാസ്‌

 നിര്‍മാണച്ചിലവിന്റെ കാര്യത്തില്‍ മാത്രമല്ല, ഭാഷയുടെയും കാഴ്ചയുടെ പരിമിതികളും കളക്ഷന്‍ റെക്കോഡുകളും ഭേദിച്ച് ചരിത്രമെഴുതുകയാണ് ബാഹുബലി. എസ്.എസ്. രാജമൗലിയുടെ ബ്രഹ്മാണ്ഡ ചിത്രത്തില്‍ ബാഹുബലിക്ക് ജീവന്‍ നല്‍കിയ പ്രഭാസാവട്ടെ ആവേശത്തിന്റെ കൊടുമുടിയിലും. വര്‍ഷവും ഛത്രപതിയും ബില്ലയും മിര്‍ച്ചിയും കൊണ്ടുതരാത്ത താരമൂല്യമാണ് അഞ്ചു വര്‍ഷം നീക്കിവച്ച ബാഹുബലി ഇതിനോടകം തന്നെ പ്രഭാസിന് നേടിക്കൊടുത്തത്. പറഞ്ഞറിയിക്കാനാവാത്ത തിരക്കിനിടെ ക്ലബ് എഫ്.എം 94.3 യുമായി അല്‍പനേരം ചിലവിടുകയാണ് ഈ തെലുങ്ക് സൂപ്പര്‍നായകന്‍. അഭിമുഖത്തില്‍ നിന്ന്..... 

മലയാളം അറിയുമോ പ്രഭാസിന്? 
അയ്യോ... (കുഴപ്പിച്ചല്ലോ എന്ന നോട്ടം) മലയാളം പറഞ്ഞാല്‍ ചിലതൊക്കെ മനസ്സിലാവും. പക്ഷേ, പറയാന്‍ കഴിയില്ല. തമിഴും ഹിന്ദിയും കന്നഡയും അറിയും. പക്ഷേ, മലയാളം അറിയില്ല. (കുറച്ചുനേരം ആലോചിച്ചിട്ട്) മലയാളത്തില്‍ ഒരു വാക്കു പറയാനറിയാം. എല്ലാവര്‍ക്കും വണക്കം. സോറി എല്ലാവര്‍ക്കും നമസ്‌കാരം.

മലയാള സിനിമയൊക്കെ കാണാറുണ്ടോ?
 

തീര്‍ച്ചയായും. ഒരുപാട് സിനിമകള്‍ കാണാറുണ്ട്. പല മലയാള പടങ്ങളും തെലുങ്കിലേക്ക് ഡബ്ബ് ചെയ്ത് വന്നിട്ടുമുണ്ട്. ഇപ്പോ ബാഹുബലി ഷൂട്ടിങ് തുടങ്ങിയതിനുശേഷം മലയാളപടം കാണുന്നത് കുറവാണ്. അവസാനം കണ്ടത് ഉസ്താദ് ഹോട്ടലാണ്. എനിക്കിഷ്ടപ്പെട്ടു. ദുല്‍ഖറിന്റെ അഭിനയവും.

ഒരു തെലുങ്ക് പടമായിട്ടുപോലും മലയാളികള്‍ക്ക് ഒരുപാട് പ്രതീക്ഷയാണ് ബാഹുബലിയെ. എന്താ കാരണം?
 

ഞാന്‍, എന്റെ ഭാഷയില്‍ പറഞ്ഞാല്‍ ബാഹുബലി വലിയൊരു വിഷ്വല്‍ ട്രീറ്റാണ്. ഇതില്‍ എല്ലാമുണ്ട്. ഇമോഷന്‍ ഉണ്ട്. ഹീറോയിസം ഉണ്ട്. വില്ലനിസം ഉണ്ട്. രമ്യകൃഷ്ണന്‍, നാസര്‍, സത്യരാജ് എല്ലാവരും അവരുടെ റോള്‍ ഭംഗിയായി ചെയ്തു. ഈ പടത്തില്‍ രമ്യകൃഷ്ണന്റെ ഇമോഷണല്‍ സീനും ഉണ്ട്. അത് കിടിലം ആണ്. പിന്നെ ഹീറോയിന്‍സ് എല്ലാരും നന്നായി ചെയ്തിട്ടുണ്ട്. അനുഷ്‌ക, തമന്ന, അവന്തിക എല്ലാരും നന്നായി ചെയ്തിട്ടുണ്ട്. ഇവരൊക്കെ യുദ്ധംചെയ്യാന്‍ പ്രത്യേക മുറകള്‍ വരെ അഭ്യസിച്ചിട്ടുണ്ട്.

 ബാഹുബലിയുടെ ഒരു പ്രധാന ലൊക്കേഷന്‍ കേരളം ആയിരുന്നില്ലേ? അതിരപ്പിള്ളി. 
അതിരപ്പിള്ളി സൂപ്പര്‍ ആയിരുന്നു. അതിരപ്പിള്ളി മാത്രമല്ല കേരളം മൊത്തം സൂപ്പര്‍ ആണ്. എവിടെ നോക്കിയാലും പച്ചപ്പാണ്. ബാഹുബലിയുടെ ഷൂട്ടിങ് 20 ദിവസമായിരുന്നു അതിരപ്പിള്ളിയില്‍. അവിടത്തെ തടാകവും വെള്ളച്ചാട്ടവുമൊക്കെ ഞാന്‍ നന്നായിട്ട് ആസ്വദിച്ചു. അതിന്റെ ഫലം സിനിമയിലും നിങ്ങള്‍ക്ക് കാണാന്‍ കഴിയും.
മൂന്ന് വര്‍ഷം ബാഹുബലി ആദ്യ പാര്‍ട്ടിനുവേണ്ടിവന്നു. രണ്ടാം പാര്‍ട്ടിനുവേണ്ടി വീണ്ടും രണ്ടുവര്‍ഷം. 5 വര്‍ഷം ഒരു പടത്തിനുവേണ്ടി കളഞ്ഞാല്‍ അത് കരിയറിനെ ബാധിക്കില്ലേ?
 

ഇങ്ങനെയുള്ള പടങ്ങള്‍ ജീവിതത്തില്‍ ഒരിക്കലേ ചെയ്യാന്‍ പറ്റുള്ളൂ. രാജമൗലി, ഞാന്‍ എല്ലാവ രും 5 വര്‍ഷം മാറ്റിവെച്ചിട്ടാണ് ഈ പടം ചെയ്യുന്നത്. എനിക്കുതോന്നുന്നു രാജമൗലി 10 വര്‍ഷമായിട്ട് ഈ പടത്തിന്റെ പുറകേ ആണെന്ന്. രാജമൗലിക്ക് ഉറപ്പാണ് ഇന്ത്യയ്ക്ക് ലോകത്തിന്റെ മുന്നില്‍ അഭിമാനിക്കാനുള്ള പടമായിരിക്കും ഇത്. ഇന്ത്യയിലെ ഏറ്റവും വലിയ ബജറ്റ് ഈ പടത്തിന്റേതാ. ഒരുകാര്യം ഞാന്‍ ഉറപ്പുപറയുന്നു. ബാഹുബലിപോലൊരു ചിത്രം ഇനി ഉണ്ടാവില്ല..

അഞ്ചുവര്‍ഷം ഒരു പടത്തിന് മാറ്റിവെച്ചാല്‍ പ്രതിഫലം അധികം വാങ്ങിക്കുമോ? അഞ്ചുപടം ചെയ്യുന്ന പ്രതിഫലം?
 

ഒരിക്കലും ഇല്ല. ഞാന്‍ പറഞ്ഞില്ലേ, ഇത് ജീവിതത്തില്‍ ഒരിക്കല്‍ മാത്രം സംഭവിക്കുന്ന ചിത്രമാണെന്ന്.

വിക്കിപീഡിയയില്‍ പ്രഭാസ് ഹൈറ്റാണ് ഹൈലൈറ്റ് ചെയ്യുന്നത്. ശരിക്കും ഹൈറ്റ് എത്രയാ?
 

6.5

തെലുങ്ക് സിനിമയില്‍ ഏറ്റവും ഹൈറ്റ് പ്രഭാസിനാണല്ലേ?
 

അയ്യേ അല്ല. എന്നെക്കാളും ഹൈറ്റ് ഉള്ള നടന്മാരുണ്ട്. ബാഹുബലിയില്‍ എന്റെ കൂടെയുള്ള റാണയ്ക്കുതന്നെ എന്നേക്കാളും ഹൈറ്റ് ഉണ്ട്.

ഹൈറ്റ് പ്രശ്‌നം കൊണ്ട് പ്രഭാസിന് നായികമാരെ കിട്ടാതിരുന്നിട്ടുണ്ടോ?
 

ഒരുപാടുതവണ. എനിക്ക് ഹൈറ്റ് കൂടുതലാണെന്ന് പറഞ്ഞ് ഒരുപാട് നടിമാര്‍ എന്റെ കൂടെ അഭിനയിക്കാതെ ഒഴിഞ്ഞുമാറിയിട്ടുണ്ട്. ഇപ്പോ പിന്നെ പ്രശ്‌നമില്ല. ഹൈറ്റുള്ള ഒരുപാട് നടിമാര്‍ തെലുങ്കിലുണ്ട്. അനുഷ്‌കതന്നെ നല്ല ഹൈറ്റ് അല്ലേ.

ഈ ഹൈറ്റ് ആണോ ബാഹുബലിയില്‍ രാജമൗലി നായകനാക്കാന്‍ കാരണം? പ്രഭാസിന് ഹൈറ്റ് ഉണ്ട്. മറ്റൊരു നായകനായ റാണയ്ക്കും ഹൈറ്റ് ഉണ്ട്. 
ഹൈറ്റ് തന്നെയാണ് ഈ പടത്തില്‍ എന്നെ കാസ്റ്റ് ചെയ്യാന്‍ കാരണം. ഈ പടത്തില്‍ അഭിനയിക്കുന്നവര്‍ക്കൊക്കെ ഹൈറ്റ് വേണം എന്ന ആശയം രാജമൗലിയുടെ തലയില്‍ ഉദിച്ചതാണ്. അങ്ങനെയാണ് ഞാനും റാണയും തമന്നയും അനുഷ്‌കയും സത്യരാജുമൊക്കെ ഈ പടത്തില്‍ വന്നത്.

ഈ പടത്തില്‍ രണ്ട് നായികമാരുണ്ട്. തമന്നയും അനുഷ്‌കയും. ആരാ നല്ല ജോടി?
 

രണ്ടുപേരും നല്ല ജോടിയായിട്ടാണ് എനിക്ക് തോന്നിയത്. ഞാന്‍ അനുഷ്‌കയുടെ മൂന്ന് പടം ചെയ്തു. തമന്നയുടെ കൂടെ രണ്ട് പടം ചെയ്തു. അനുഷ്‌ക നല്ല സ്വഭാവമാണ്. കെയര്‍ ചെയ്യുന്ന സ്വഭാവമാണ്. പിന്നെ അനുഷ്‌ക എപ്പോഴും ഭയങ്കര സന്തോഷത്തിലായിരിക്കും. ഞങ്ങളുടെ കുടുംബസുഹൃത്താണ് അനുഷ്‌ക. തമന്നയാണെങ്കില്‍ ഭയങ്കര കഠിനാധ്വാനിയാണ്. സിനിമയ്ക്കുവേണ്ടി എന്ത് കഷ്ടപ്പാടും സഹിക്കും.

ബാഹുബലിയുടെ മൊത്തം സെറ്റ് ഒരുക്കിയത് ഒരു മലയാളിയാണ്. സാബു സിറിള്‍. എങ്ങനെയുണ്ട് സാബു സിറിളിന്റെ കൂടെയുള്ള വര്‍ക്ക്?
 

പറയാതിരിക്കാന്‍ വയ്യ. സാബു സിറിള്‍ അത്ഭുതകരമായ കഴിവുള്ള മനുഷ്യനാണ്. നമ്മള്‍ ചിന്തിക്കുന്നതിന് അപ്പുറമാണ് സാബു സിറിളിന്റെ ചിന്ത. പുള്ളി ഒരു കാട്ടില്‍ ഒരു മരം ഉണ്ടാക്കിവെച്ചാല്‍ സാബു സിറിള്‍ ഉണ്ടാക്കിയ മരം ഏത്, ഒറിജിനല്‍ മരം ഏത് എന്ന് തിരിച്ചറിയാന്‍ പറ്റില്ല. ഇനി സാബു സിറിള്‍ ഈ പടത്തില്‍ 10 ഏക്കറില്‍ സെറ്റ് ഇട്ടിട്ടുണ്ട്.... സ്റ്റൈലില്‍ സെറ്റ് ഇട്ടിട്ടുണ്ട്. എല്ലാം ഒന്നിനൊന്ന് മെച്ചമാണ്. അത് പടം കാണുമ്പോള്‍ മനസ്സിലാവും. ഒരു കാര്യം ഞാന്‍ ഉറപ്പിച്ച് പറയാം. ഇന്ത്യയിലെ ഇപ്പോഴത്തെ നമ്പര്‍ വണ്‍ ആര്‍ട്ട് ഡയറക്ടര്‍ സാബു സിറിള്‍ ആണ്.

ബാഹുബലിയുടെ മലയാളം ഡബ്ബ് വേര്‍ഷന്‍ കണ്ടോ?
 

കണ്ടു. കൊള്ളാം. മലയാളം ഡബ് വേര്‍ഷന്‍ മാത്രമല്ല തമിഴും ഹിന്ദിയുമൊക്കെ കണ്ടു. 

അവസാനമായിട്ട് എന്താണ് ഒറ്റവാക്കില്‍ പറഞ്ഞാല്‍ ബാഹുബലി?
 

ഗ്രേറ്റ് വിഷ്വല്‍സ്
Share on Google Plus

About Ariyan J

This is a short description in the author block about the author. You edit it by entering text in the "Biographical Info" field in the user admin panel.
Related Posts Plugin for WordPress, Blogger...