Subscribe Us

അനൂപ് മേനോന്‍ നായകനാകുന്നു മാല്‍ഗുഡി ഡെയ്‌സില്‍

വായനക്കാരുടെ പ്രിയപ്പെട്ട കഥാസമാഹാരമാണ് ആര്‍.കെ നാരായണിന്റെ വിഖ്യാതമായ മാല്‍ഗുഡി ഡെയ്‌സ്. എന്നാല്‍ ഇപ്പോള്‍ അതേ പേരില്‍ ഒരു മലയാള സിനിമ വരുന്നു. പേരിലെ സാമ്യം മാത്രമെ ഈ സിനിമയ്ക്കുള്ളൂ. അനൂപ് മേനോനും ഭാമയും നായകനും നായികയുമാകുന്ന മാല്‍ഗുഡി ഡെയ്‌സ് വിശാഖ്, വിവേക്, വിനോദ് എന്നീ മൂന്നു പേര്‍ ചേര്‍ന്നാണ് തിരക്കഥ എഴുതി സംവിധാനം ചെയ്യുന്നത്. 

എഞ്ചിനീയര്‍മാരായ മൂന്നു യുവാക്കളുടെ തിരക്കഥ വായിച്ച അപ്പോള്‍ തന്നെ അനൂപ് മേനോന്‍ ഡേറ്റ് നല്‍കുകയായിരുന്നു. സിനിമയുടെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ ഫേസ്ബുക്ക് പേജിലൂടെ പുറത്തുവിട്ടുകൊണ്ടാണ് അനൂപ് മേനോന്‍ സിനിമ പ്രഖ്യാപിച്ചത്. അനില്‍ നായര്‍ ഛായാഗ്രഹണം നിര്‍വഹിക്കുന്ന ചിത്രത്തിന് പ്രവീണിന്റേതാണ് ഈണങ്ങള്‍. വി കമ്പനിയാണ് നിര്‍മ്മാണം

Post a Comment

0 Comments

CLOSE ADS


CLOSE ADS