Subscribe Us

ജിപിഎസിനെ വെട്ടാൻ ചൈനയുടെ ഉപഗ്രഹക്കണ്ണുകൾ

ബെയ്ജിങ് ∙ അമേരിക്കയുടെ ആഗോള ഗതിനിർണയ സംവിധാനമായ ഗ്ലോബൽ പൊസിഷനിങ് സിസ്റ്റത്തിനു (ജിപിഎസ്) പകരം ചൈനയുടെ തദ്ദേശീയമായ സംവിധാനം (ബയ്ദൂ നാവിഗേഷൻ സാറ്റലൈറ്റ് സിസ്റ്റം) പൂർണസജ്ജമായി. ഇതിന്റെ ഭാഗമായി രണ്ട് ഉപഗ്രഹങ്ങൾകൂടി ചൈന വിക്ഷേപിച്ചു. ഇവയടക്കം ഗതിനിർണയലക്ഷ്യവുമായി ചൈനയുടെ 19 ഉപഗ്രഹങ്ങളാണു ഭൂമിയെ ചുറ്റുന്നത്.
ഇതോടെ ഉപഗ്രഹ സംവിധാനത്തിലൂടെ ആഗോളതലത്തിൽ ഗതിനിർണയ വിവരങ്ങൾ ശേഖരിക്കാനുള്ള പ്രാപ്തിയാണു ചൈന നേടുന്നത്. ബയ്ദൂ അഥവാ കോംപസ് ഗ്ലോബൽ നാവിഗേഷൻ പ്രധാനമായും സൈനിക–വ്യാപാര ആവശ്യങ്ങൾക്കാണു ചൈന ഉപയോഗിക്കുന്നത്. ജിപിഎസിനെ ആശ്രയിക്കുന്നതു കുറയ്ക്കുകയാണു ലക്ഷ്യം.
രണ്ടായിരമാണ്ടിലാണ് ആദ്യ ഉപഗ്രഹം വിക്ഷേപിച്ചത്. 2012 ഡിസംബർ മുതൽ പാക്കിസ്ഥാനിലും തായ്‌ലൻഡിലും ചൈനയുടെ സംവിധാനം ഫോണുകളിൽ ഉപയോഗിക്കുന്നുണ്ട്.
യുഎസിന്റെ ജിപിഎസ്, റഷ്യയുടെ ഗ്ലോനാസ്, യൂറോപ്യൻ സ്‌പേസ് ഏജൻസിയുടെ ഗലീലിയോ എന്നിവയാണു നിലവിൽ ലോകത്തെ പ്രധാന ഗതിനിർണയ സംവിധാനങ്ങൾ.
*ഇന്ത്യയും സജ്ജമാകുന്നു *
ഇന്ത്യയുടെ മേഖലാ ഗതിനിർണയ സംവിധാനമായ ദി ഇന്ത്യൻ റീജനൽ നാവിഗേഷൻ സാറ്റലൈറ്റ് സിസ്റ്റം (ഐആർഎൻഎസ്എസ്) ഐഎസ്ആർഒ സംരംഭമാണ്. കഴിഞ്ഞ മാർച്ചിൽ നാലാം ഉപഗ്രഹം വിജയകരമായി ഭ്രമണപഥത്തിലെത്തിയതോടെ ഐആർഎൻഎസ്എസും പ്രവർത്തനക്ഷമമായി. ഇന്ത്യയ്‌ക്കു പുറമേ, പാക്കിസ്‌ഥാനും ചൈനയും ഇന്ത്യൻ മഹാസമുദ്ര ഭാഗങ്ങളുമുൾപ്പെടെ 1500 കിലോമീറ്റർ ചുറ്റളവ് നിരീക്ഷണപരിധിയിൽ വരും.
2013 ജൂലൈ ഒന്നിനാണ് ആദ്യ ഉപഗ്രഹം വിക്ഷേപിച്ചത്. 2015 മേയ് 18 മുതൽ ഉപഗ്രഹം പ്രവർത്തനസജ്ജമായിട്ടുണ്ട്. ത്രിമാന വിനിമയശേഖരണത്തിനുള്ള ശേഷിയും ഉണ്ട്.


Post a Comment

0 Comments

CLOSE ADS


CLOSE ADS