Subscribe Us

പത്തേമാരി ഫസ്റ്റ് ലുക്ക് പോസ്റ്ററെത്തി

സലിം അഹമ്മദ്-മമ്മൂട്ടി കൂട്ടുകെട്ടിന്റെ രണ്ടാമത് ചിത്രമായ പത്തേമാരിയുടെ ഫസ്റ്റ് ലുക്ക് പോസ്റ്ററെത്തി. പ്രവാസജീവിതത്തിന്റെ അരനൂറ്റാണ്ട് കാലത്തെ കഥപറയുന്ന പത്തേമാരി റിലീസിന് തയാറായി. മമ്മൂട്ടി അവതരിപ്പിക്കുന്ന പള്ളിക്കല്‍ നാരായണന്‍ എന്ന കഥാപാത്രത്തിലൂടെ പ്രവാസത്തിന്റെ നാല് ഘട്ടങ്ങളാണ് സിനിമയുടെ പ്രമേയം.

ദി ജേര്‍ണി ഓഫ് സര്‍വൈവല്‍ എന്നാണ് ചിത്രത്തിന്റെ ടാഗ്‌ലൈന്‍. ശ്രീനിവാസന്‍, സിദ്ദിഖ്, സലിംകുമാര്‍, ജോയ് മാത്യു, യവനിക ഗോപാലകൃഷ്ണന്‍ തുടങ്ങിയ താരനിരയും ചിത്രത്തിലുണ്ട്. മധു അമ്പാട്ട് ഛായാഗ്രഹണം ചെയ്ത ചിത്രത്തില്‍ റസൂല്‍ പൂക്കുട്ടിയാണ് ശബ്ദലേഖനം നിര്‍വഹിച്ചത്

യു.എ.ഇയിലും ഹൈദരബാദിലുമായിട്ടായിരുന്നു ഷൂട്ടിങ്.

Post a Comment

0 Comments

CLOSE ADS


CLOSE ADS