Subscribe Us

ഇന്ധനക്ഷമതയില്‍ സിവിക് ഗിന്നസ് ബുക്കിലേക്ക്‌

 വെറുമൊരു മോട്ടോര്‍ സൈക്കിള്‍ നിര്‍മാതാവ് മാത്രമായി ചുരുങ്ങിപ്പോകുമായിരുന്ന ഹോണ്ടയെ കാര്‍നിര്‍മാതാക്കളുടെ ആഗോളഭൂപടത്തില്‍ ഒരു താരമായി വളര്‍ത്തിയതില്‍ സിവിക് എന്ന മോഡല്‍ വഹിച്ച പങ്ക് ചെറുതല്ല. എണ്ണകുടിയന്മാരായ, കാട്ടുപോത്തുകെള പോലെ വലുപ്പമുള്ള കാറുകള്‍ ഫാഷണബിള്‍ ആയിരുന്ന അമേരിക്കയില്‍ 1972-ലാണ് ഹോണ്ട സിവികിനെ അവതരിപ്പിച്ചത്. 1169 സി.സി. എഞ്ചിനുള്ള, ഒരു രണ്ട് ഡോര്‍ കോംപാക്ട് കാര്‍. 

പുറത്തുനിന്ന് ചിന്ന കാര്‍ ആണെങ്കിലും ഉള്ളില്‍ നല്ല സ്‌പേസ് തോന്നും, അധികം എണ്ണ വേണ്ട, സാമാന്യം വിശ്വസിച്ചോടിക്കാം. ഹോണ്ടയുടെ ഭാഗ്യത്തിന് 1973-ലാണ് ഓയില്‍-ക്രൈസിസ് എന്ന് ചരിത്രത്തില്‍ വിളിക്കപ്പെടുന്ന പ്െട്രോളിയം വിലക്കയറ്റം ഉണ്ടായത്. പെട്രോളിന്റെയും ഡീസലിന്റെയും വില 300 ശതമാനവും മറ്റുമാണ് കുതിച്ചുകയറിയത്. 

പെട്ടന്ന് സിവിക് ഒരു ജനപ്രിയ മോഡല്‍ ആയി മാറി. ഒഴിക്കുന്ന എണ്ണയ്ക്ക് മൈലേജ് നല്‍കുന്ന, ഫ്യൂവല്‍ എഫിഷ്യന്റ് ആയ കാറുകള്‍ നിര്‍മിക്കാന്‍ യൂറോപ്യന്‍, അമേരിക്കന്‍ വമ്പന്‍ കമ്പനികള്‍ ഗവേഷണം ആരംഭിക്കുമ്പോഴേക്കും ഹോണ്ട സിവിക് മാര്‍ക്കറ്റില്‍ നായകസ്ഥാനം നേടിക്കഴിഞ്ഞിരുന്നു. 
 സിവിക്കിനെ ചെത്തിമിനുക്കി, പുതിയ പരിഷ്‌കരിച്ച മോഡലുകളും ഹോണ്ട വരും വര്‍ഷങ്ങളില്‍ പുറത്തിറക്കി. 2011 ആവുമ്പോഴേക്കും സിവിക്കിന്റെ പത്താം തലമുറയുടെ വിവധ വേരിയന്റുകള്‍ ലോകമെമ്പാടും വിവിധ പേരുകളില്‍ ഓടാന്‍ തുടങ്ങിയിരുന്നു. 2006 വരെ ലോകമെമ്പാടുമായി 1.65 കോടി സിവിക്കുകള്‍ വിറ്റഴിഞ്ഞു എന്നാണ് കണക്ക്. ഇതില്‍ 73 ലക്ഷവും ചിലവായത് യുനൈറ്റഡ് സ്‌റ്റേറ്റ്‌സില്‍ തന്നെ.

ഈ തകര്‍പ്പന്‍ വണ്ടിയാണ് ഹോണ്ടയ്ക്ക് ഇക്കഴിഞ്ഞ ദിവസം മറ്റൊരു കിരീടം കൂടി നേടിക്കൊടുത്തത്. ഗിന്നസ് ബുക്കിന്റെ ലോകറിക്കോര്‍ഡുകളില്‍, ഏറ്റവും കുറഞ്ഞ ഇന്ധനം ഉപയോഗിക്കുന്ന കാര്‍ എന്ന ബഹുമതിയാണ് സിവിക് ഇപ്പോള്‍ കരസ്ഥമാക്കിയിരിക്കുന്നത്. 

യൂറോപ്പിലെ പരസ്പരം തൊട്ടുകിടക്കുന്ന 24 രാജ്യങ്ങളിലൂടെ 8397 മൈല്‍(1497.56 കിലോമീറ്റര്‍) 25 ദിവസം കൊണ്ട് ഒമ്പത് തവണ മാത്രം നിറച്ച ഇന്ധനം ഉപയോഗിച്ച് ഓടിത്തീര്‍ത്ത സിവിക് ടൂറര്‍ 1.6 ഐ-ഡിടിഇസിയുടെ മൈലേജ് ലിറ്ററിന് 42.64 കിലോമീറ്ററാണ്. ഇതാണ് റിക്കോര്‍ഡ്!
 ഹോണ്ടയുടെ യൂറോപ്യന്‍ ആര്‍&ഡി ടീമിലെ ഫെര്‍ഗല്‍ മക്ഗ്രാത്തും ജൂലിയന്‍ വാറനും കൂടിയാണ് ജൂണ്‍ 1-ന് ബെല്‍ജിയത്തിലെ ആള്‍സ്റ്റില്‍ നിന്നാരംഭിച്ച് ഘടികാരദിശയില്‍ യൂറോപ്പ് മുഴുവന്‍ ചുറ്റി അതേ മാസം 25-ന് പുറപ്പെട്ട സ്ഥലത്ത് തിരിച്ചെത്തിയത്. 

ഗിന്നസ്സിന്റെ ചട്ടങ്ങളനുസരിച്ച് യാത്രയുടെ തുടക്കം മുതല്‍ ഒടുക്കം വരെ ഒേര രണ്ട് ഡ്രൈവര്‍മാരുടെ സംഘം വേണം വണ്ടി ഓടിക്കാന്‍ ( അങ്ങനെയാണ് 18 വര്‍ഷമായി ഒന്നിച്ച് ജോലി ചെയ്യുന്ന ഫെര്‍ഗലും ജൂലിയനും സാഹസം ഏറ്റെടുത്തത്. ഓരോരുത്തരും നിത്യവും ഏഴര മണിക്കൂറെങ്കിലും ഡ്രൈവ് ചെയ്യണം. യൂറോപ്പിലെ പരസ്പരം തൊട്ടുകിടക്കുന്ന 24 രാജ്യങ്ങളിലെയും നിര്‍ദിഷ്ടസ്ഥലങ്ങളിലെല്ലാം ഓടിച്ചെത്തണം എന്നു മാത്രമല്ല അവിടെ എത്തിയതായി സ്ഥാപിക്കാന്‍ തെളിവുകളും സംഘടിപ്പിക്കണം (ഇന്ധന, മൈലേജ് ലോഗ്ബുക്ക്, ഫോട്ടോകളും വീഡിയോകളും, സ്വതന്ത്രസാക്ഷികളുടെ ഒപ്പുകള്‍ എന്നിങ്ങനെ). ഇതിലെല്ലാം പ്രധാനം യാത്രക്ക് ഉപയോഗിക്കുന്ന വണ്ടി സാധാരണ ഷോറൂമില്‍ കിട്ടുന്ന അതേ വണ്ടിയായിരിക്കണം (അതായത് എക്‌സ്ട്രാ ഫിറ്റിങ്ങുകളോ എഞ്ചിനില്‍ വിശേഷാല്‍ മിനുക്കുപണികളോ ഒന്നും പാടില്ല എന്നര്‍ത്ഥം) എന്നതുതന്നെ.
എന്തിനേറെ പറയുന്നു, നമ്മടെ ഹോണ്ട അങ്ങനെ മൈലേജിന്റെ റിക്കോര്‍ഡിട്ടു. ഇനി അതു പൊളിക്കാന്‍ എതിരാളികള്‍ നടത്തുന്ന പരീക്ഷണങ്ങള്‍ക്കായി കാതോര്‍ക്കാം.

Post a Comment

0 Comments

CLOSE ADS


CLOSE ADS