Subscribe Us

ഇനി 'ഫെയ്‌സ്ബുക്ക് ലൈറ്റും'

ദുര്‍ബലമായ നെറ്റ്‌വര്‍ക്ക് കണക്ഷനുള്ള വികസ്വര രാജ്യങ്ങളിലെ ഉപയോക്താക്കളെ മുന്നില്‍കണ്ടാണ് 'ഫെയ്‌സ്ബുക്ക് ലൈറ്റ്' എത്തുന്നത്

ചായയുടെ കാര്യത്തില്‍ മാത്രമല്ല, സ്‌ട്രോങ്ങും ലൈറ്റുമൊക്കെ ഇനി ഫെയ്‌സ്ബുക്കിന്റെ കാര്യത്തിലും ശരിയാകും. കണക്ടിവിറ്റി ദുര്‍ബലമായ ഇടങ്ങളിലെ ഉപയോക്താക്കളെ മുന്‍നിര്‍ത്തി ഫെയ്‌സ്ബുക്ക് ഒരു 'ലൈറ്റ് വകഭേദം' അവതരിപ്പിക്കുകയാണ്; 'ഫെയ്‌സ്ബുക്ക് ലൈറ്റ്' ( Facebook Lite ) എന്ന പേരില്‍.

നെറ്റ്‌വര്‍ക്കുകള്‍ ദുര്‍ബലമായ സ്ഥലങ്ങളില്‍ അസ്വസ്ഥതയുളവാക്കും വിധം മെല്ലെയാണ് ഫെയ്‌സ്ബുക്ക് ലോഡാവുക. വേഗമേറിയ ഡേറ്റ കണക്ഷന് വലിയ ചെലവ് വരുന്ന ഇന്ത്യയും ആഫ്രിക്കയും പോലുള്ള മേഖലകളില്‍ സാധാരണക്കാര്‍ക്ക് വേഗംകുറഞ്ഞ കണക്ഷനുകള്‍ തന്നെയാണ് ആശ്രയം. 
ഈ പശ്ചാത്തലത്തില്‍, ഫെയ്‌സ്ബുക്ക് ആന്‍ഡ്രോയ്ഡ് ആപ്പിന്റെ റെസല്യൂഷന്‍ കുറഞ്ഞ ('ഭാരംകുറഞ്ഞ') ഒരു പതിപ്പ് ഫെയ്‌സ്ബുക്ക് അവതരിപ്പിച്ചു. ശക്തികുറഞ്ഞ ഡേറ്റാകണക്ഷനിലും വേഗം ലോഡാകുന്ന വേര്‍ഷനാണിത്. 

സാധാരണ ഫെയ്‌സ്ബുക്ക് ആപ്പിനെ അപേക്ഷിച്ച് കുറച്ച് ഡേറ്റ ചെലവേ 'ഫെയ്‌സ്ബുക്ക് ലൈറ്റ്' ഉപയോഗിക്കുമ്പോള്‍ ഉണ്ടാകൂ. ഏഷ്യയില്‍ ഇന്നെത്തിയ പുതിയ ആപ്പ്, വരുന്ന ആഴ്ചകളില്‍ ലാറ്റിനമേരിക്ക, ആഫ്രിക്ക, യൂറോപ്പ് എന്നിവിടങ്ങളിലേക്ക് എത്തുമെന്ന്ഫെയ്‌സ്ബുക്ക് അറിയിച്ചു.

അടുത്ത നൂറുകോടി പേരെക്കൂടി ഫെയ്‌സ്ബുക്കിലേക്ക് എത്തിക്കുകയെന്ന ലക്ഷ്യത്തോടെയാണ് ഫെയ്‌സ്ബുക്കിന്റെ പുതിയ നീക്കമെന്ന് വിലയിരുത്തപ്പെടുന്നു

Post a Comment

0 Comments

CLOSE ADS


CLOSE ADS