Subscribe Us

ഉണക്കച്ചൂര കിലോ ആയിരം രൂപ

കണ്ണൂര്‍: ഈ ഉണക്കമീന്‍ കാഴ്ചയില്‍ കറുത്ത മരത്തടി പോലെയാണ്. ഇതിന്റെ രൂപംകണ്ട് ചില്ലറ കാശുമതി ഇത് വാങ്ങാനെന്നുവെച്ചാല്‍ ആ പൂതി നടക്കില്ല. കീശനിറയെ കാശുവേണം. മാസ് എന്നുവിളിക്കപ്പെടുന്ന ഈ ഉണക്കമീനിന്റെ വില കേട്ടാല്‍ ആരുമൊന്ന് ഞെട്ടും, ഒരുകിലോഗ്രാമിന് ആയിരം രൂപ!

ചൂരമത്സ്യം (ട്യൂണ) പുഴുങ്ങി സംസ്‌കരിച്ചെടുക്കുന്നതാണ് മാസ്. ഇതുകൊണ്ടുണ്ടാക്കുന്ന വിഭവങ്ങള്‍ ഒട്ടേറെയാണ്. കറിവെക്കാം, വറക്കാം, ചമ്മന്തിയുണ്ടാക്കാം, വേണമെങ്കില്‍ പാകംചെയ്യാതെ കഴിക്കുകയുമാകാം. 

റംസാന്‍ മാസമായതോടെയാണ് മാസിന് വില കൂടിയത്. ഒരുവര്‍ഷം മുമ്പ് 500 രൂപയായിരുന്നു മാസിന്റെ വില. ഓരോവര്‍ഷവും മാസിനോടുള്ള പ്രിയം കൂടിവരികയാണ്, ഒപ്പം വിലയും. താണയിലെ കടയില്‍ ദിവസേന രണ്ടുകിലോയോളം മാസ് വിറ്റുപോകുന്നുണ്ടെന്ന് കടയുടമ കെ.റഷീദ് പറഞ്ഞു. 

സമുദ്രഭക്ഷ്യവിഭവങ്ങളില്‍ ചെമ്മീന്‍ കഴിഞ്ഞാല്‍ ഏറ്റവും വിറ്റുവരവുള്ളത് ചൂരയ്ക്കാണ്. ലക്ഷദ്വീപില്‍നിന്നാണ് മലബാറിലേക്ക് ഉണക്കച്ചൂരയെത്തുന്നത്. ലക്ഷദ്വീപിലെ മിനിക്കോയില്‍നിന്ന് ബേപ്പൂരിലെത്തുന്ന ഉണക്കച്ചൂര അവിടെ നിന്നാണ് പാക്കറ്റുകളിലാക്കി മറ്റു സ്ഥലങ്ങളിലേക്ക് കൊണ്ടുപോകുന്നത്. മാസങ്ങളോളം കേടുകൂടാതെ നില്ക്കുമെന്നതാണ് മാസിന്റെ പ്രത്യേകത.

Post a Comment

0 Comments

CLOSE ADS


CLOSE ADS