Subscribe Us

വിഷത്തിൽ മുങ്ങിക്കുളിച്ച് മുളകും ചീരയും; കൈമലർത്തി ഭക്ഷ്യസുരക്ഷാ വകുപ്പ്

കേരളത്തിലേക്ക് ഇതര സംസ്ഥാനങ്ങളിൽനിന്നു വരുന്ന മുളകിലും ചുവന്ന ചീരയിലും മാരകമായ കീടനാശിനികളുടെ അളവ് വർധിക്കുന്നു. വെള്ളായണി കാർഷിക സർവ്വകലാശാലയിലെ കീടനാശിനി അവശിഷ്ട വിഷാംശ പരിശോധന ലബോറട്ടറിയുടെ പഠന റിപ്പോർട്ടിലാണ് കണ്ടെത്തൽ.

ഏലയ്ക്ക, ജീരകപൊടി, ജീരകം, ഉണക്കമുന്തിരി, പെരുംജീരകം, കാശ്മീരി മുളക്പൊടി, സാധാരണ മുളക്പൊടി, കറിമസാല, കറിവേപ്പില, പുതീന ഇല, പേരയ്ക്ക എന്നിവയിലും അപകടകരമായ രീതിയിൽ വിഷാംശം കണ്ടെത്തി. അഞ്ചു വർഷത്തെ കണക്കെ‌ടുത്താൽ മുളക്, കറിവേപ്പില, ചീര, പയർ എന്നിവയിലാണ് കീടനാശിനിയുടെ അളവ് കൂടുതലെന്നും കണ്ടെത്തലുണ്ട്.
എഫ്എസ്എസ്എഐ (ഫുഡ് സേഫ്റ്റി ആൻറ് സ്റ്റാൻഡേർഡ് അതോറിറ്റി ഓഫ് ഇന്ത്യ) പരിധി നിശ്ചയിച്ചിട്ടില്ലാത്ത ഇനങ്ങൾക്ക് യൂറോപ്യൻ യൂണിയൻ നിശ്ചയിച്ച പരിധികളാണ് ഇവ സ്ഥിരമായി ഉപയോഗിച്ചാൽ അപകടമുണ്ടാകുമോ എന്നതിന് കാർഷിക സർവ്വകലാശാല മാനദണ്ഡമാക്കിയത്. തിരുവനനന്തപുരം, കോട്ടയം, കാസർഗോഡ്, എറണാകുളം, ആലപ്പുഴ, പത്തനംതിട്ട എന്നിവിടങ്ങളിൽ നിന്നു ശേഖരിച്ച 225 സാമ്പിളുകളാണ് പരിശോധിച്ചത്.

ബജി മുളക് (100ശതമാനം കീ‌ടനാശിനി പ്രയോഗം) കീടനാശിനിയു‌ടെ പേര്-ഫെൻവാലറേറ്റ്
ഉണക്ക മുന്തിരി (മഞ്ഞ) 100 ശതമാനം കീടനാശിനി-ക്ലോർപൈറിഫോസ്
ചുവപ്പ് ചീര (75 ശതമാനം) കീടനാശിനി-പ്രൊഫെനോഫോസ്
ജീരകപൊടി (67ശതമാനം) കീടനാശിനി-സൈപെർമെത്രിൻ,എത്തയോൺ,പ്രൊഫെനോഫോസ്
കറിവേപ്പില (67ശതമാനം) കീടനാശിനി-പ്രൊഫെനോഫോസ്
പുതീന ഇല (50ശതമാനം) കീടനാശിനി-ക്ലോർപൈറിഫോസ്
ഏലയ്ക്ക (25 ശതമാനം) കീടനാശിനികൾ-ബൈഫെൻത്രിൻ,സൈപെർമെത്രിൻ,എത്തയോൺ
പേരയ്ക്ക (17ശതമാനം) കീടനാശിനി-ഡൈമെത്തോയേറ്റ്
ജീരകം (9 ശതമാനം), ക്ലോർപൈറിഫോസ്,സൈപെർമെത്രിൻ,എത്തയോൺ
കാശ്മീരം മുളക്പൊടി (8ശതമാനം), ബൈഫെൻത്രിൻ,എത്തയോൺ
പരിശോധിക്കാൻ സംവിധാനമില്ല
പച്ചക്കറികളിലെ വിഷാംശം പരിശോധിക്കുന്നതിനുള്ള അത്യാധുനിക ലാബ് വെള്ളായണിയിൽ മാത്രം. ഭക്ഷ്യ സുരക്ഷാ വകുപ്പിന് പരിശോധിക്കാൻ ലാബുമില്ല,ജീവനക്കാരുമില്ല. വകുപ്പിൽ ആകെയുള്ളത് 71 ഉദ്യോഗസ്ഥർ. 80 ഒഴിവുകൾ നികത്താതെ കിടക്കുന്നു.

Post a Comment

0 Comments

CLOSE ADS


CLOSE ADS