Subscribe Us

കാല്‍ കിലോ തൂക്കത്തോടെ സ്‌ട്രോബറിപ്പഴം ഗിന്നസില്‍


ടോക്യോ: ലോകത്തെ വലിപ്പംകൂടിയതും ഏറ്റവും ഭാരമുള്ളതുമായ സ്‌ട്രോബറിപ്പഴം ജപ്പാനില്‍. ഫുകുവയിലെ കര്‍ഷകന്‍ കോജി നക്കവോയാണ് തന്റെ കൃഷിയിടത്തില്‍ 250 ഗ്രാം ഭാരമുള്ള സ്‌ട്രോബറി ഉത്പാദിപ്പിച്ചത്. അസാധാരണ വലിപ്പമുള്ള ഈ പഴത്തിന് എട്ടു സെന്റിമീറ്റര്‍ ഉയരവും 12 സെന്റിമീറ്റര്‍ നീളവും 30 സെന്റിമീറ്റര്‍ ചുറ്റളവുമാണുള്ളത്. 

ഒന്നിലധികം വിത്തുകള്‍ ഒന്നിച്ചുചേര്‍ന്ന് വളര്‍ന്നതാകാം ഈ അസാധാരണ വലിപ്പത്തിനു കാരണമെന്നാണ് വിദഗ്ധാഭിപ്രായം. 'അമാവു' ഇനത്തില്‍പ്പെട്ട സ്‌ട്രോബറിയിനമാണ് നക്കാവോ കൃഷിചെയ്തിരുന്നത്. 

ഈവിഭാഗത്തില്‍ 30വര്‍ഷത്തിലധികം പഴക്കമുള്ള റെക്കോഡ് ഇതോടെ പഴങ്കഥയായി. 1983-ല്‍ ഇംഗ്ലൂണ്ടിലെ ജി.ആന്‍ഡേഴ്‌സണ്‍ എന്നയാള്‍ ഉത്പാദിപ്പിച്ച 231 ഗ്രാം തൂക്കമുള്ള സ്‌ട്രോബറിക്കായിരുന്നു നേരത്തേ ഈ റെക്കോഡ് സ്വന്തമായിരുന്നത്.

Post a Comment

0 Comments

CLOSE ADS


CLOSE ADS